കൊല്‍ക്കത്ത : പൗരത്വ നിയമം ഉടന്‍ തന്നെ നടപ്പിലാക്കും എന്നും കൊവിഡ് വ്യാപന ത്താല്‍ വൈകിയതാണ് എന്നും ബി. ജെ. പി. ദേശീയ പ്രസിഡണ്ട് ജെ. പി. നഡ്ഡ. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ സംഘടിപ്പിച്ച റാലിയിലെ പൊതുജന സംവാദ ത്തിലാണ് ബി. ജെ. പി. ദേശീയ പ്രസിഡണ്ട് ഇക്കാര്യം പറഞ്ഞത്.
പാര്‍ലമെന്റില്‍ പൗരത്വ നിയമം പാസ്സാക്കിയതാണ്. സി. എ. എ. നടപ്പിലാക്കു വാന്‍ പാർട്ടി പ്രതിജ്ഞാ ബദ്ധരാണ്. കൊവിഡ് വ്യാപനം ഇപ്പോള്‍ കുറഞ്ഞു. സ്ഥിതി ഗതികള്‍ മെച്ചപ്പെടുന്നു. നിയമം ഉടന്‍ നടപ്പിലാക്കും. നിയമത്തി ന്റെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കും എന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
2021ലെ തെരഞ്ഞെടുപ്പിന് മുന്നോടി യായി സംഘടനാ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കു വാന്‍ കൂടിയാണ് ജെ. പി. നഡ്ഡ പശ്ചിമ ബംഗാളില്‍ എത്തിയത്.
- Imaje Credit : JPNadda Twitter
- ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍
- പൗരത്വ ഭേദഗതി ബില്‍ : ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ല
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bjp, citizenship-amendment-act-, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, ബംഗാള്‍