ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യവില വീണ്ടും കുതിച്ചുയരുകയാണ്. മുന്‍വര്‍ഷവുമായി താതമ്യം ചെയ്യുമ്പോള്‍ പച്ചക്കറികളുടെ വില 25 ശതമാനത്തോളമാണ് വര്‍ധിച്ചത്. പഴങ്ങള്‍ക്ക് 11.96 ശതമാനവും പാലിന് 10.85 ശതമാനവും മുട്ട, ഇറച്ചി, മീന്‍ എന്നിവയുടെ വിലയില്‍ 12.82 ശതമാനവും വില വര്‍ധനയുണ്ടായി. പയര്‍ വര്‍ഗങ്ങള്‍ക്ക് 9.06 ശതമാനവും ധാന്യങ്ങള്‍ക്ക് 4.62 ശതമാനവും വില വര്‍ധന മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുണ്ടായി. ഒക്ടോബര്‍ ആദ്യ ആഴ്ച്ചയുടെ അവസാനം 10.60 ശതമാനമായിരുന്നു എങ്കില്‍ രണ്ടാമത്തെ ആഴ്ചയില്‍ 11.43 ശതമാനമെന്ന നിലയിലാണ് മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവിലപ്പെരുപ്പം. പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് ഭക്ഷ്യവിലപ്പെരുപ്പം കുത്തനെ ഉയരാന്‍ കാരണമായത്. സവോളയുടെ വിലയില്‍ മാത്രമാണ് കാര്യമായ കുറവ് രേഖപ്പെടുത്തിയത് 18.93 ശതമാനം. ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. ഭക്ഷ്യവിലപെരുപ്പം ഈ നിലയില്‍ തുടര്‍ന്നാല്‍ വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുക.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, സാമ്പത്തികം