മലിനീകരണം നിയന്ത്രിക്കുവാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഈ കാര്യത്തില്‍ ആരാണ് കൂടുതല്‍ ആത്മാര്‍ത്ഥത കാണിക്കുന്നത് എന്ന വിഷയത്തെ ചൊല്ലി കോപ്പന്‍ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ചൈനയും അമേരിക്കയും ഏറ്റുമുട്ടി. മലിനീകരണത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയും അമേരിക്കയും. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും അധികം മലിനീകരണം നടത്തുന്ന രാഷ്ട്രമായ ചൈന മലിനീകരണം കുറയ്ക്കും എന്ന തങ്ങളുടെ വാക്കു പാലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ചൈനയുടെ മലിനീകരണ നിരക്ക് അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ആത്മാര്‍ത്ഥമായ ഒരു ഉറപ്പ് ചൈനയില്‍ നിന്നും ലഭിയ്ക്കാതെ ഉച്ചകോടിയില്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്നും അമേരിക്കന്‍ പ്രതിനിധി അറിയിച്ചു.
എന്നാല്‍, വികസ്വര രാഷ്ട്രങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണം നടപ്പിലാക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കുക എന്ന പതിനേഴ് വര്‍ഷത്തിലേറെ പഴക്കമുള്ള അമേരിക്കന്‍ ബാധ്യത നിറവേറ്റാതെ തങ്ങള്‍ ഈ കാര്യത്തില്‍ മുന്നോട്ട് പോവില്ല എന്നാണ് ചൈനയുടെ നിലപാട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി