മുംബൈ : മുതിര്‍ന്ന പൗരന്മാര്‍ക്കും കിടപ്പു രോഗി കൾക്കും ശാരീരിക ബുദ്ധി മുട്ടുകൾ അനുഭവിക്കുന്ന ആളുകള്‍ക്കും കൊവിഡ് വാക്സിന്‍ വീടുകളിൽ എത്തിക്കുന്നതില്‍ കേരളത്തെ മാതൃകയാക്കണം എന്ന് കേന്ദ്ര സർക്കാരിനോട് മുംബൈ ഹൈക്കോടതി. വാക്സിന്‍ വീടുകളിൽ എത്തിച്ച് നൽകണം എന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി പരിഗണി ക്കുക യായിരുന്നു കോടതി.
വീടുകളിൽ എത്തി വാക്സിന്‍ നൽകുന്ന പദ്ധതി രാജ്യത്തു നടപ്പിലാക്കാൻ തടസ്സം എന്തെങ്കിലും ഉണ്ടോ എന്നും കോടതി ചോദിച്ചു. കേരള മാതൃക ചൂണ്ടിക്കാട്ടി യായിരുന്നു കോടതി യുടെ പരാമർശം.
കൊവിഡ് വാക്സിന്‍ വീടുകളിൽ എത്തിക്കുക എന്നത് സാദ്ധ്യമല്ല എന്നുള്ള കേന്ദ്ര സർക്കാര്‍ പരാമർശത്തെ കോടതി രൂക്ഷമായി വിമർശിച്ചു.
കേരളവും ജമ്മു കശ്മീരും ഇതു വിജയ കരമായി നടപ്പാക്കുന്നുണ്ട് എന്നും മറ്റു സംസ്ഥാന ങ്ങളിൽ നടപ്പിലാക്കുവാന്‍ എന്താണ് തടസ്സം എന്നും കോടതി ചോദിച്ചു.
വീടുകളില്‍ വാക്സിന്‍ എത്തിക്കുന്നതിൽ ഈ സംസ്ഥാനങ്ങള്‍ വിജയം വരിച്ചത് എങ്ങനെയാണ്? കേരള – ജമ്മു കശ്മീർ മാതൃകയോട് കേന്ദ്ര ത്തിന്റെ പ്രതികരണം എന്താണ്? കേന്ദ്രത്തിന്റെ പ്രശ്നം എന്താണ് എന്ന് മനസ്സിലാകുന്നില്ല. നിങ്ങള്‍ എന്തു കൊണ്ടാണ് ഈ സംസ്ഥാനങ്ങളോട് ആശയ വിനിമയം നടത്താത്തത്?. ഇതു പ്രാവർത്തികം ആക്കുവാൻ കഴിയുന്നത് എങ്കില്‍ എന്തു കൊണ്ടാണ് മറ്റു സംസ്ഥാന ങ്ങളിലും ഇത് ആവിഷ്കരിക്കാത്തത്? എന്നും കോടതി ചോദിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, കേരളം, കോടതി, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, മുംബൈ, സാങ്കേതികം