ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച് മരിച്ച വരുടെ കുടുംബ ത്തിന് ധന സഹായം നല്‍കണം എന്നും ആറാഴ്ചക്ക് ഉള്ളില്‍ തന്നെ തുക എത്രയെന്നു നിശ്ചയിക്കണം എന്നും സുപ്രീം കോടതി വിധി.
പ്രകൃതി ദുരന്ത ങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാര ണ നിയമ ത്തിലെ പന്ത്രണ്ടാം വകുപ്പു പ്രകാരം, കൊവിഡ് ബാധിച്ച് മരിച്ച വരുടെ കുടുംബത്തിനും സഹായത്തിന് അര്‍ഹതയുണ്ട്.
കൊവിഡ് ദേശീയ ദുരന്ത മായി പ്രഖ്യാപിച്ച തിനാൽ ധന സഹായം ഉൾപ്പെടെ യുള്ള ആശ്വാസ നടപടികൾ നല്‍കാൻ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്ക് ഉത്തര വാദിത്വം ഉണ്ട്.
ഔദ്യോഗിക കണക്ക് പ്രകാരം നിലവില്‍ രാജ്യത്ത് മൂന്നര ലക്ഷ ത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ലഘൂകരിക്കു വാനും കോടതി നിര്‍ദ്ദേശിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ഇന്ത്യ, കോടതി, നിയമം, മനുഷ്യാവകാശം, സാമ്പത്തികം, സുപ്രീംകോടതി