ന്യൂഡൽഹി : വോട്ടർ പട്ടികയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പസ്സാക്കി. വ്യാജ വോട്ടു തടയുവാന്‍ ഇതു വഴി സാധിക്കും എന്നാണ് വിലയിരുത്തല്‍. ആധാര്‍ കാര്‍ഡുമായി വോട്ടർ പട്ടിക ലിങ്ക് ചെയ്യുവാന്‍ കേന്ദ്ര മന്ത്രി സഭ നേരത്തേ തീരുമാനിച്ചിരുന്നു.
വോട്ടര്‍ പട്ടികയിൽ പേരു ചേർക്കാൻ വർഷത്തിൽ 4 തവണ അവസരം നൽകുന്നത് ഉൾപ്പെടെ ജന പ്രാതി നിധ്യ നിയമത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശിച്ച ഏതാനും ഭേദഗതികൾ കൂടി അംഗീകരിച്ചിട്ടുണ്ട്.
ജനുവരി 1, ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ 1 എന്നിങ്ങനെ കട്ട് ഓഫ് തീയ്യതികള്‍ വോട്ടർ പട്ടികയിൽ പേര്‍ ചേര്‍ക്കുന്നതിന്ന് അനുവദിക്കും.
സർവ്വീസ് വോട്ട് ചെയ്യുവാനുള്ള സൗകര്യത്തിന് നിലവിലുള്ള ആൺ – പെൺ വേർതിരിവ് ഒഴിവാക്കും. പകരം പങ്കാളി എന്ന പദം ഉപയോഗിക്കും. സർവ്വീസ് വോട്ട് ചെയ്യുവാൻ അവകാശം ഉള്ള ആളുടെ ഭാര്യക്കും സർവ്വീസ് വോട്ട് ചെയ്യുവാന്‍ നിലവിൽ അനുമതിയുണ്ട്. എന്നാല്‍ ഈ അവകാശം ഉള്ള സ്ത്രീയുടെ ഭര്‍ത്താവിന് സര്‍വ്വീസ് വോട്ട് ചെയ്യാന്‍ നിലവില്‍ അനുമതി ഇല്ല.
പങ്കാളി എന്നു ചേര്‍ക്കുന്നതോടെ ഭാര്യാ – ഭര്‍ത്താവ് വേര്‍ തിരിവ് ഇല്ലാതെ സർവ്വീസ് വോട്ട് ചെയ്യുവാൻ അവകാശം ലഭിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: aadhaar, ഇന്ത്യന്‍ രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, നിയമം, സാങ്കേതികം