ന്യൂഡല്‍ഹി : കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ഇനി മാസ്ക് ധരിച്ചില്ലാ എങ്കിലും കേസ് ഉണ്ടാവില്ല. സാമൂഹിക അകലം പാലിക്കല്‍ നിര്‍ബ്ബന്ധം ഇല്ല. മാത്രമല്ല ആളുകള്‍ കൂടിച്ചേരല്‍, മറ്റു കൊവിഡ് നിയന്ത്രണ ലംഘനം എന്നിവക്ക് കേസുകള്‍ ഒഴിവാക്കാം എന്നും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പോസിറ്റീവ് കേസുകളിൽ കുറവ് വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി പകര്‍ച്ച വ്യാധി തടയല്‍ നിയമം വഴി 2020 മാര്‍ച്ച് മാസം മുതൽ നടപ്പിലാക്കിയിരുന്ന മാസ്ക്, കൈകഴുകല്‍ – സാനിറ്റൈസര്‍ ഉപയോഗം തുടങ്ങി ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തുടരണം എന്നും ഇത് മുന്‍കരുതലിന്‍റെ ഭാഗമാണ് എന്നും കേന്ദ്ര അറിയിപ്പില്‍ പറയുന്നു.
ഭാവിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഉചിതമായ നടപടികള്‍ സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാം എന്നും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. കൊവിഡ് വ്യാപനം തടയുവാന്‍ വേണ്ടി ഫേയ്സ് മാസ്ക്, ആള്‍ക്കൂട്ടം ഒത്തു ചേരല്‍ അടക്കം ഉള്ള നിയന്ത്രണങ്ങള്‍ നിയമം വഴി നടപ്പിലാക്കിയതിന്‍റെ കാലാവധി 2022 മാർച്ച് 25 ന് അവസാനിക്കും. ഇതിനു ശേഷം ഈ നിയന്ത്രണങ്ങൾ തുടരേണ്ട എന്നാണ് നിർദ്ദേശം. * Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: corona-virus, covid-19, ആരോഗ്യം, കുറ്റകൃത്യം, നിയമം