ചെന്നൈ : മദ്യലഹരിയില്‍ കാര്‍ ഓടിക്കുകയും അപകടം ഉണ്ടാക്കുകയും ചെയ്ത യുവാവിന് തീര്‍ത്തും വിചിത്രമായ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഉണ്ടാകുന്ന അപകട ങ്ങളെ കുറിച്ച് അവബോധം നല്‍കുന്ന ലഘു ലേഖകള്‍ നഗരത്തില്‍ രണ്ടാഴ്ച വിതരണം ചെയ്യണം എന്നാണ് കോടതി വിധിച്ചത്. ഇത്തരം ഒരു ശിക്ഷയിലൂടെ, നിരുത്തരവാദിത്വ പരമായ പ്രവൃത്തികള്‍ ഇനിയും ആവര്‍ത്തിക്കാതെ ഇരിക്കാനും ഉള്ള തിരിച്ചറിവ് പ്രതിക്ക് ഉണ്ടാവും എന്നും കോടതി വിലയിരുത്തി.
രണ്ടാഴ്ച, എല്ലാ ദിവസവും അഡയാര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പു വെക്കാനും എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ 10 മണി വരെയും വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെയും നഗരത്തില്‍ ലഘു ലേഖകള്‍ വിതരണം ചെയ്യണം എന്നും യുവാവിനോട് കോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല ബോധ വല്‍ക്കരണ ലഘുലേഘകള്‍ വിതരണം ചെയ്തു കഴിഞ്ഞ് ആവശ്യം എങ്കില്‍ പോലീസ് സ്റ്റേഷനില്‍ ഹാജര്‍ വെക്കുവാനും കോടതി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കുറ്റകൃത്യം, കോടതി, തമിഴ്നാട്, നിയമം, പ്രതിഷേധം