ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പദവിയിലേക്ക് മല്ലികാര്‍ജുര്‍ ഖാര്‍ഗെ. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് നെഹ്‌റു കുടുംബത്തിനു പുറത്തുള്ള ഒരാൾ വോട്ടിംഗി ലൂടെ പ്രസിഡണ്ട് സ്ഥാനത്ത് എത്തുന്നത്. ആകെ 9497 വോട്ടുകള്‍ പോള്‍ ചെയ്തു. അതില്‍ 7897 വോട്ടുകള്‍ ഖാര്‍ഗെ നേടി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന ശശി തരൂര്‍ 10 % വോട്ടുകള്‍ (1,072) നേടി.
LIVE: Congress Party briefing by Shri Madhusudan Mistry at AICC HQ. https://t.co/qG92VV5f5y
— Congress (@INCIndia) October 19, 2022
കര്‍ണ്ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യ സഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെച്ചാണ് അദ്ദേഹം പ്രസിഡണ്ട് പദവിയിലേക്ക് മല്‍സരിച്ചത്.
- Congress Twitter, Kharge Twitter, Shashi Tharoor
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്