ന്യൂഡല്‍ഹി : പാർലമെന്‍റ്, സംസ്ഥാന നിയമ സഭ എന്നിവയിലെ ഒരംഗം ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ അയാളെ അയോഗ്യന്‍ ആക്കുന്ന 1951 ലെ ജന പ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 (3) ന്‍റെ ഭരണ ഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരനെ വ്യക്തി പരമായി ഈ വ്യവസ്ഥ ബാധിക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുക്കപ്പെട്ട പാർലമെന്‍റ്, നിയമസഭാ അംഗത്തിന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തെ വെട്ടി ക്കുറക്കുകയും നിയമ നിർമ്മാതാക്കളെ ചുമതലകൾ സ്വതന്ത്രമായി നിർവ്വഹിക്കുന്നതിൽ നിന്നും തടയുകയും ചെയ്യുന്നതിനാൽ സെക്ഷൻ 8 (3) ഭരണ ഘടനയുടെ തീവ്രമായ കുറ്റമാണ് എന്ന് ഉന്നയിച്ചു കൊണ്ട് സാമൂഹിക പ്രവർത്തക ആഭാ മുരളീധരൻ സമർപ്പിച്ച ഹർജിയിലാണ് ഈ നിരീക്ഷണം.
ഹർജിക്കാരനെ നിയമം എങ്ങനെ ബാധിക്കും എന്ന് ചോദിച്ച സുപ്രീം കോടതി, നിയമം ബാധിക്കപ്പെട്ട വരുടെ ഹർജി മാത്രമേ കേൾക്കൂ എന്നും വ്യക്തമാക്കി.
- Image Credit : Bar & Bench Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കുറ്റകൃത്യം, കോടതി, നിയമം, മനുഷ്യാവകാശം, സാങ്കേതികം, സുപ്രീംകോടതി