ന്യൂഡല്‍ഹി : മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ട ബലാത്സംഗം ചെയ്ത കേസ് സി. ബി. ഐ. ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി. ബി. ഐ. അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.
മണിപ്പൂര്‍ കലാപത്തിനിടെ കുക്കി സ്ത്രീകളെ വിവസ്ത്രരാക്കി നടത്തുന്നതിന്‍റെ വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തില്‍ നടപടി എടുക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് ആഭ്യന്തര മന്ത്രാലയം കേസ് സി. ബി. ഐ. ക്ക് വിടുന്നത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണം എന്നും ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം എന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കോടതി, തീവ്രവാദം, ദുരന്തം, പീഡനം, പോലീസ് അതിക്രമം, മനുഷ്യാവകാശം, വിവാദം, സുപ്രീംകോടതി, സ്ത്രീ