ന്യൂഡൽഹി : ബി. ജെ. പി. സർക്കാർ ഉത്തർ പ്രദേശിലെ സ്ഥല നാമങ്ങള്‍ മാറ്റുന്നത് തുടരുന്നു. അലി ഗഢിന്‍റെ പേര് ഹരിഗഢ് എന്ന് മാറ്റുന്നതിനുള്ള പ്രമേയം പാസ്സാക്കി.
അലഹബാദ് എന്ന സ്ഥലപ്പേര്‍ ‘പ്രായാഗ് നഗര്‍’ എന്നും ഫൈസാബാദ് എന്ന പേര്‍ ‘അയോദ്ധ്യ’ എന്നും മുഗൾ സരായി എന്ന സ്ഥലപ്പേര്‍ ‘പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ് നഗർ’ എന്നും മാറ്റിയതിന് പിന്നാലെയാണ് അലിഗഢിന്‍റെ പേരു മാറ്റത്തിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയത്. ആഗ്ര എന്ന പേരും മുസഫർ നഗര്‍ എന്ന പേരും പുനർ നാമകരണം ചെയ്യും എന്നും പറയപ്പെടുന്നു.
അലിഗഢിനെ ഹരിഗഢ് എന്ന് പുനർ നാമകരണം ചെയ്യാനുള്ള നിർദ്ദേശം 2021 ൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം അംഗീകരിച്ച് യു. പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് അയച്ചിരുന്നു.
സംസ്ഥാനത്തുടനീളമുള്ള സ്ഥലങ്ങളുടെ പേരു മാറ്റം ബി. ജെ. പി. സർക്കാർ തുടരും എന്നും 2019 ൽ മുഖ്യമന്ത്രി ആദിത്യ നാഥ് സൂചിപ്പിച്ചിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: uttar-pradesh, അന്താരാഷ്ട്രം, ഇന്ത്യ, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, വിദ്യാഭ്യാസം, വിവാദം