ന്യൂഡല്‍ഹി : കൊവിഡ്-19 വാക്സിൻ എടുത്തതു കൊണ്ട് യുവാക്കൾക്ക് ഇടയിൽ പെട്ടെന്നുള്ള മരണ സാദ്ധ്യത ഉണ്ടാക്കുന്നില്ല എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആർ.) പഠന റിപ്പോർട്ട്.
18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍ പെട്ടെന്ന് മരണം സംഭവിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഐ. സി. എം. ആർ. ഇതു സംബന്ധിച്ച വിശദമായ പഠനം നടത്തിയത്. എന്നാല്‍ കൊവിഡ് ഗുരുതരമായി ബാധിച്ചതും മദ്യപാനം അടക്കമുള്ള ജീവിത ശൈലിയും യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിലേക്ക് എത്തിക്കുന്നത് എന്നും പഠനത്തിൽ കണ്ടെത്തി.
2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവിൽ പ്രത്യേക കാരണങ്ങള്‍ ഒന്നും ഇല്ലാതെ പെട്ടെന്നു മരണപ്പെട്ട 18 നും 45നും ഇടയിൽ പ്രായ ക്കാരായ 729 പേരുടെ വിവരങ്ങളാണ് ഗവേഷകർ പഠന വിധേയം ആക്കിയത്.
ഇവരുടെ മെഡിക്കൽ ചരിത്രം, പുകവലി, മദ്യപാനം, തീവ്രമായ ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയ പെരു മാറ്റങ്ങൾ, കൊവിഡ് കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നോ, എന്തെങ്കിലും വാക്സിൻ ഡോസ് എടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിച്ചതായി ഗവേഷകർ പറയുന്നു.
അതേ സമയം, കൊവിഡ് വാക്സിനുകൾ ഇത്തര ത്തിലുള്ള അപകട സാദ്ധ്യത കുറക്കുകയാണ് ചെയ്തത് എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് ബാധിച്ചവര്‍ അടുത്ത രണ്ട് വർഷം കഠിനമായ ജോലികൾ ചെയ്യരുത് എന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ICMR : Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, അന്താരാഷ്ട്രം, ആരോഗ്യം, ഇന്ത്യ, മനുഷ്യാവകാശം, വിവാദം, ശാസ്ത്രം