
ന്യൂഡല്‍ഹി : കേരളത്തിലെ എസ്. ഐ. ആർ. എന്യുമറേഷന്‍ സമയ പരിധി നീട്ടി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
2025 ഡിസംബര്‍ 18 വരെ എന്യുമറേഷന്‍ ഫോം സ്വീകരിക്കും. ഡിസംബര്‍ 21 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2026 ജനുവരി 22 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യം പരിഗണിച്ച്, എന്യുമറേഷന്‍ സ്വീകരിക്കുന്ന തീയ്യതി നീട്ടുന്ന കാര്യം അനുഭാവ പൂര്‍വ്വം പരിഗണിക്കുവാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കർ, ചീഫ് സെക്രട്ടറി ഡോ. എ. ജയ തിലക് എന്നിവർ എസ്. ഐ. ആര്‍ നീട്ടുന്നത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി ചർച്ചകൾ ഉണ്ടായിരുന്നു. എന്യുമറേഷന്‍ ഫോം സ്വീകരിക്കു വാനുള്ള തിയ്യതി ഒരാഴ്ച കൂടി നീട്ടണം എന്നുള്ള സര്‍ക്കാര്‍ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-commission-of-india, അന്താരാഷ്ട്രം, ഇന്ത്യന്‍ രാഷ്ട്രീയം, കേരളം, തിരഞ്ഞെടുപ്പ്, പ്രതിഷേധം, പ്രവാസി, വിവാദം, സാങ്കേതികം, സുപ്രീംകോടതി




























