
പനാജി: കുട്ടികളുടെ സുരക്ഷയും മാനസിക ആരോഗ്യവും ലക്‌ഷ്യം വെച്ച് 16 വയസ്സിനു താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്താൻ ഗോവ സർക്കാർ ഒരുങ്ങുന്നു. ഗോവ ഐ. ടി. മന്ത്രി രോഹൻ ഖൗണ്ടെ യാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം ഓസ്‌ട്രേലിയ നടപ്പിലാക്കിയ നിയമ നിർമ്മാണം മാതൃകയാക്കിയാണ് ഗോവയും ഇതിനു ശ്രമിക്കുന്നത്. ഓസ്‌ട്രേലിയയിൽ പ്രായ പൂർത്തി യാകാത്തവർ അക്കൗണ്ടുകൾ തുടങ്ങുന്നില്ല എന്ന് ഉറപ്പാക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ കർശനമായ നടപടികൾ സ്വീകരിക്കണം. വീഴ്ച വരുത്തുന്ന കമ്പനികൾക്ക് വൻ തുക പിഴയായി നൽകേണ്ടി വരും. ഇതേ രീതിയിലുള്ള നിയന്ത്ര ണങ്ങളാണ് ഗോവയും ലക്ഷ്യമിടുന്നത്.
ഓസ്‌ട്രേലിയൻ മാതൃകയെക്കുറിച്ച് സംസ്ഥാന സർക്കാർ പഠിച്ചു വരികയാണ് എന്നും വരും തലമുറ യുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുകയാണ് ലക്‌ഷ്യം എന്നും മന്ത്രി രോഹൻ ഖൗണ്ടെ വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാം, ഫെയ്‌സ് ബുക്ക്, എക്സ് (ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളെയാകും ഈ നിരോധനം ബാധിക്കുക.
എന്നാൽ ഇന്ത്യയിൽ സംസ്ഥാന തലത്തിൽ ഇത്തരം ഒരു നിരോധനം നടപ്പിൽ വരുത്താൻ നിയമ പരമായ തടസ്സങ്ങൾ നിലനിൽക്കുന്നു. കേന്ദ്ര ഐ. ടി. നിയമ ങ്ങൾക്ക് കീഴിൽ സംസ്ഥാനത്തിന് മാത്രമായി ഇത്തരം ഒരു നിയന്ത്രണം കൊണ്ടു വരാൻ സാധിക്കുമോ എന്ന് സർക്കാർ പരിശോധിച്ച് വരികയാണ്.
ആന്ധ്രാ പ്രദേശ് ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും സമാനമായ നിയന്ത്രണങ്ങളെ ക്കുറിച്ച് ആലോചിക്കുന്നുണ്ട് എന്നാണു റിപ്പോർട്ടുകൾ.
- വീഡിയോ കോളിലൂടെ തട്ടിപ്പുകൾ
- അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്
- ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ
- കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളില്‍ വിലക്ക്
- ടിക് ടോക് ഇനി ഇന്ത്യയില്‍ ഇല്ല
- നവ മാധ്യമങ്ങളും സാംസ്കാരികതയും
- ഇന്ത്യയില്‍ ‘ബ്ലൂ വെയ്ല്’ നിരോധിച്ചു
- സൈബർ തട്ടിപ്പുകൾ : ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
- കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social, social-media, അന്താരാഷ്ട്രം, ഇന്ത്യ, ഇന്റര്‍നെറ്റ്, കുട്ടികള്‍, കുറ്റകൃത്യം, നിയമം, മനുഷ്യാവകാശം, രാജ്യരക്ഷ, സാങ്കേതികം




























