ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ ഒരു വിഭാഗം നടത്തുന്ന സമരം മൂന്നു ദിവസം പിന്നിട്ടതോടെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. എന്നാല്‍ സമരം കൂടുതല്‍ വ്യാപിക്കുകയാണ്. കിംഗ് ഫിഷറിലെ പൈലറ്റ് മാരും സമത്തിലേക്ക് ഇറങ്ങിയതോടെ പ്രശനം കൂടുതല്‍ രൂക്ഷമായി. സമരത്തെ തുടര്‍ന്ന് അനേകം സര്‍വീസുകളാണ് മുടങ്ങിയത്. ഇതോടെ നിരവധി പേരുടെ യാത്രകള്‍ അവതാളത്തിലായി. എന്നാല്‍ സമരത്തിന്റെ പേരില്‍ എയര്‍ ഇന്ത്യ സര്‍വീസ് മുടങ്ങിയതോടെ മറ്റു വിമാന കമ്പനികള്‍ക്ക് കൊയ്ത്തു കാലമായി. അവസരം മുതലെടുത്ത് മറ്റു വിമാന ക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.
നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം. പി. മാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സമരം അവസാനിപ്പിച്ച ശേഷം ചര്‍ച്ചയാകാമെന്നാണ് വ്യോമയാന മന്ത്രി അജിത് സിംഗ് പറയുന്നത്. കോടതി പറഞ്ഞത് അംഗീകരിക്കാത്തവര്‍ തന്‍െറ വാക്ക് കേള്‍ക്കാനിടയില്ലെന്നും മന്ത്രി പറഞ്ഞു. സമര രംഗത്തുള്ള ഒന്‍പത് പേരെ ഇന്നലെ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതോടെ പുറത്താക്കിയ പൈലറ്റുമാരുടെ എണ്ണം 29 ആയി. പൈലറ്റുമാരെ പിരിച്ചു വിടുന്ന എയര്‍ ഇന്ത്യ മാനേജ്മെന്‍റിനെ തിരുത്താന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യു. പി. എ. അധ്യക്ഷ സോണിയ ഗാന്ധി എന്നിവരോട് പൈലറ്റ് ഗില്‍ഡ് ആവശ്യപ്പെട്ടു.
- ന്യൂസ് ഡെസ്ക്