ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രശസ്ത സാഹിത്യകാരി കെ. ആര്‍. മീരക്ക്.
‘ആരാച്ചാര്‍’ എന്ന നോവലി നാണ് പുരസ്‌കാരം. കൊല്‍ക്കത്ത യുടെ പശ്ചാത്തല ത്തില്‍ ഒരു പെണ്‍ ആരാച്ചാരുടെ കഥ പറയുന്ന ‘ആരാച്ചാര്‍’ കേരള സാഹിത്യ അക്കാദമി പുരസ്‌കാ രവും 2013 ലെ ഓടക്കുഴല്‍ പുരസ്കാര വും 2014 ലെ വയലാര്‍ അവാര്‍ഡും നേടി യിരുന്നു. കെ. ആര്‍. മീരയുടെ ‘ആവേ മരിയ’ എന്ന കഥാ സമാഹാര ത്തിന് 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര വും ലഭിച്ചി രുന്നു.
ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ഗില്ലറ്റിന്‍ (ചെറുകഥാ സമാ ഹാര ങ്ങള്‍), യൂദാസി ന്റെ സുവിശേഷം, മീരാ സാധു (നോവലുകള്‍), മാലാഖ യുടെ മറുകു കള്‍ (നോവ ലൈറ്റ്), മഴയില്‍ പറക്കുന്ന പക്ഷി കള്‍ (ലേഖനം) എന്നിവയാണ് പ്രധാന കൃതികള്‍.
അസഹിഷ്ണുതയുടെ കാലത്ത്, ഭരണകൂട ഭീകരതയെ എതിര്‍ ക്കുന്ന നോവല്‍ അംഗീക രിക്ക പ്പെട്ടതില്‍ സന്തോഷ മുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രതി ഷേധ ത്തോടെ സീകരിക്കും എന്നും എഴുത്തുകാരിയെ സമൂഹം ഗൗരവ ത്തോടെ സ്വീക രിക്കു ന്നതില്‍ സന്തോഷ മുണ്ട് എന്നും കെ. ആര്‍. മീര പറഞ്ഞു.
- pma