ന്യൂഡൽഹി : കേന്ദ്ര സർക്കാർ പ്രാബല്യത്തില്‍ കൊണ്ടു വന്ന നോട്ട് നിരോധനവും ചരക്കു സേവന നികുതിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ യെ താറുമാറാക്കി എന്ന് ബി. ജെ. പി. നേതാവ് യശ്വന്ത് സിന്‍ഹ.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ കടുത്ത മാന്ദ്യം നേരിടുന്നുണ്ട്. ധന കാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി താറുമാറാക്കി യ സമ്പദ് വ്യവസ്ഥ യെ കുറിച്ച് താൻ ഇപ്പോഴെങ്കിലും പറഞ്ഞില്ലാ എങ്കിൽ അത് രാജ്യത്തോടുള്ള കടമ നിറ വേറ്റു ന്നതിൽ പരാജയം ആയിരിക്കും. ബി. ജെ. പി. യിലെ ഭൂരി പക്ഷം വ്യക്തി കളുടെയും അഭിപ്രായ മാണ് സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് താൻ പറയുന്നത്. പാർട്ടി യെ ഭയന്ന് പലരും തുറന്നു പറയുന്നില്ല എന്നും ഒരു ദേശീയ മാധ്യമ ത്തില്‍ എഴുതിയ ലേഖന ത്തില്‍ അദ്ദേഹം വ്യക്ത മാക്കി.
ലഘൂകരി ക്കുവാന്‍ കഴിയാത്ത ദുരന്ത മായി രുന്നു നോട്ട് നിരോ ധനം. ജി. എസ്. ടി. ആവട്ടെ തെറ്റായി വിഭാവനം ചെയ്ത് മോശ മായി നടപ്പാക്കി. ഇതിലൂടെ നിരവധി ചെറു കിട സംരംഭ ങ്ങള്‍ തക ര്‍ന്നു. ദശ ലക്ഷ ങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.
ആഗോള വിപണി യില്‍ എണ്ണ വില താഴ്ന്നിട്ടും ധന സമാ ഹരണ ത്തിലൂടെ സാമ്പത്തിക ഘടന യെ പുനരു ജ്ജീവി പ്പിക്കുന്ന തില്‍ അരുൺ ജെയ്റ്റ്ലി പരാജയ പ്പെട്ടു എന്നും യശ്വന്ത് സിന്‍ഹ കുറ്റ പ്പെടുത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: gst-, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ദുരന്തം, പ്രതിഷേധം, വിവാദം, സാമ്പത്തികം