ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എം. എൽ. എ. യും മുസ്ലീം ലീഗ് നേതാവു മായ കെ. എം. ഷാജിക്ക് നിയമ സഭാ നട പടി കളിൽ പങ്കെടുക്കാം എന്ന് സുപ്രീം കോടതി. എങ്കിലും ആനുകൂല്യങ്ങൾ കൈപ്പറ്റു വാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി.
തനിക്കെതിരായ കേരളാ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നും ഹരജി യിൽ അടി യന്തിര മായി തീർപ്പ് കൽപ്പി ക്കണം എന്നും ചൂണ്ടി ക്കാട്ടി കെ. എം. ഷാജി നൽകിയ അപ്പീൽ ഹരജി യിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യ ക്ഷനായ ബഞ്ചിന്റെ പരാമര്‍ശം.
എന്നാല്‍ ഇത് കോടതി യുടെ ഉത്തരവല്ല, വാക്കാലുള്ള നിരീ ക്ഷണം മാത്രമാണ്. കേസ് അടിയന്തിര മായി പരി ഗണി ക്കുവാന്‍ സാധിക്കില്ല.
തെരഞ്ഞെ ടുപ്പ് കേസിൽ തീയ്യതി നിശ്ചയിച്ച് വാദം കേൾ ക്കു വാന്‍ കഴിയില്ല എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് വ്യക്തമാക്കി.
അഴീക്കോട് മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥി യായി മത്സരിച്ച എം. വി. നികേഷ് കുമാറിന്റെ പരാതി യി ലാണ് ഹൈക്കോടതി കെ. എം. ഷാജിയെ അയോഗ്യൻ ആക്കിയത്. തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചാരണം നട ത്തി എന്നാ യിരുന്നു ഷാജിക്ക് എതിരായ പരാതി.
‘ദൈവത്തിന്ന് അടുക്കൽ അമുസ്ലിമിന് സ്ഥാനമില്ല എന്നും മുസ്ലീം ആയ തന്നെ വോട്ട് നൽകി അനു ഗ്രഹി ക്കണം എന്നും’ പറയുന്ന ലഘു ലേഖ യാണ് ഷാജി ക്കു വേണ്ടി മണ്ഡല ത്തിൽ വ്യാപ കമായി പ്രചരിപ്പിച്ചത്. കൂടാതെ നികേഷ് കുമാ റിനെ വ്യക്തി പര മായി അപ മാനി ക്കുന്ന ആരോ പണ ങ്ങള്‍ അട ങ്ങുന്ന ലഘു ലേഖ കളും മണ്ഡല ത്തിൽ വിതരണം ചെയ്തിരുന്നു.
ലഘു ലേഖ കളിലൂടെ മത വികാരം ഉണർത്തിയും എതിർ സ്ഥാനാർത്ഥി യെ അപകീർത്തി പ്പെടുത്തി യും ക്രമ ക്കേട് നടത്തി എന്ന് ചൂണ്ടി ക്കാ ട്ടി യാണ് കെ. എം. ഷാജി യുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.
- Image Credit : wikipedia
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരളം, കേരള രാഷ്ട്രീയം, കോടതി, തിരഞ്ഞെടുപ്പ്, പ്രതിരോധം, വിവാദം, സുപ്രീംകോടതി