ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദ ഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം അനു വദിച്ചു. ഈ വിഷയ ത്തില്‍ 140 ഹര്‍ജി കളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്കു വന്നത്.
പൗരത്വ ഭേദഗതി നിയമവും ഒപ്പം ജന സംഖ്യ രജിസ്റ്റര്‍ നടപടികളും സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളും കോടതിയില്‍ എത്തിയിരുന്നു.
എന്നാല്‍ നിയമം സ്റ്റേ ചെയ്യുകയോ നടപടികള്‍ നിർത്തി വെക്കാന്‍ ഉത്തരവ് ഇറക്കുകയോ ചെയ്തില്ല. എല്ലാ ഹർജികളും കേന്ദ്ര ത്തിനു കൈമാറണം എന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.
പൗരത്വ നിയമം സംബ ന്ധിച്ച ഹര്‍ജികൾ രാജ്യത്തെ ഹൈക്കോടതികള്‍ പരിഗണി ക്കരുത് എന്നും സുപ്രീം കോടതി ഉത്തരവിട്ടു. കേസ് ഭാവിയിൽ അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് പരിഗണിക്കും.
- പൗരത്വ ഭേദഗതി ബില്‍ : ബംഗാളിലെ ജനങ്ങളെ തൊടാന്‍ അനുവദിക്കില്ല
- ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടി വെപ്പ്
- ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാന മന്ത്രി പൗരന്മാരോട് തെളിവ് ചോദിക്കുന്നു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: citizenship-amendment-act-, കോടതി, നിയമം, മനുഷ്യാവകാശം, സാങ്കേതികം, സുപ്രീംകോടതി