” അതീവ രഹസ്യം” എന്ന ശ്രേണിയില്‍ പെട്ട അമേരിക്കന്‍ ആണവ രഹസ്യങ്ങള്‍ അബദ്ധത്തില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു. നൂറോളം യുദ്ധേതര ആണവ പദ്ധതികളുടെ വിവരങ്ങള്‍ ആണ് ഇതില്‍ ഉണ്ടായിരുന്നത്. 266 പേജ് ഉള്ള രേഖകള്‍ ഒരു ഔദ്യോഗിക ന്യൂസ് ലെറ്ററില്‍ ആണ് പ്രസിദ്ധീകരിച്ചത്. ആണവ വിദഗ്ദ്ധര്‍ക്ക് ഇടയില്‍ തര്‍ക്കങ്ങള്‍ക്ക് ഈ വെളിപ്പെടുത്തലുകള്‍ തിരി കൊളുത്തുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ശേഷം ഈ രേഖകകള്‍ അടങ്ങിയ പേപ്പര്‍ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിക്കുകയുണ്ടായി.
- ജ്യോതിസ്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക