ന്യൂഡല്‍ഹി : കൊവിഡ്-19 രൂക്ഷമായ പ്രദേശ ങ്ങ ളില്‍ ലോക്ക് ഡൗണ്‍ തുടരണം എന്ന് സംസ്ഥാ ന ങ്ങളോട് പ്രധാന മന്ത്രി യുടെ നിര്‍ദ്ദേശം. മെയ് മാസം മൂന്നാം തിയ്യതി ലോക്ക് ഡൗണ്‍ അവസാനി ക്കുവാന്‍ ഇരിക്കെ യാണ് ഈ നിര്‍ദ്ദേശം. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന ങ്ങളുടെ അഭിപ്രായം തേടി ക്കൊണ്ട് മുഖ്യമന്ത്രി മാരു മായി നടത്തിയ വീഡിയോ കോണ്‍ ഫറന്‍ സിലാണ് പ്രധാന മന്ത്രി ഈ നിര്‍ദ്ദേശം വെച്ചത്.
മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍ (ഡല്‍ഹി), ഉദ്ധവ് താക്കറെ (മഹാ രാഷ്ട്ര), എടപ്പാടി പളനി സാമി (തമിഴ് നാട്), കോണ്‍റാഡ് സാംഗ്മ (മേഘാലയ),യോഗി ആദിത്യ നാഥ് (ഉത്തര്‍ പ്രദേശ്), ത്രിവേന്ദ്ര സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്) എന്നിവര്‍ യോഗത്തില്‍ സംബ ന്ധിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചില്ല. പകരം ചീഫ് സെക്രട്ടറി യാണ് സംസ്ഥാനത്തെ പ്രതി നിധീ കരിച്ച് പങ്കെടുത്തത്.
കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി അമിത് ഷാ, ആരോഗ്യ വകുപ്പു മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ എന്നി വരും പ്രധാന മന്ത്രി യുടെ ഓഫീസി ലെയും ആരോഗ്യ മന്ത്രാലയ ത്തിലെയും ഉന്നത ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു. ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച വിലയിരുത്തലും കൊവിഡ്-19 വൈറസ് വ്യാപന ത്തിന്ന് തടയിടാനുള്ള പ്രവര്‍ത്ത നങ്ങളെ കുറിച്ചുള്ള പദ്ധതി കള്‍ ചര്‍ച്ച ചെയ്യലും ആയിരുന്നു യോഗ ത്തിന്റെ അജണ്ട.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, നിയമം, പരിസ്ഥിതി, രാജ്യരക്ഷ, സാങ്കേതികം