ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗ ത്തിന് അനുമതി തേടി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. ഡ്രഗ്സ് റഗുലേറ്ററു മായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അപേക്ഷ പിന്‍വലിക്കാൻ ഫൈസർ കമ്പനി തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം (2020) ഡിസംബറിൽ വാക്‌സിന്റെ ഉപയോഗത്തി നായി ഫൈസര്‍ അനുമതി തേടിയത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കു ആദ്യം അപേക്ഷ നല്‍കിയ കമ്പനി ഫൈസർ ആയിരുന്നു.
ഇതിനു ശേഷം ഇന്ത്യയില്‍ അനുമതി തേടിയ കൊ വാക്‌സിന്‍, കൊവി ഷീല്‍ഡ് എന്നീ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് ഇന്ത്യ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. മരുന്നിന്റ സുരക്ഷയെ ക്കുറിച്ച് അറിയുവാന്‍ പ്രാദേശിക തലത്തില്‍ വാക്‌സിന്‍ പരീക്ഷണം നടത്താതെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണം എന്നുള്ള ഫൈസറിന്റെ അപേക്ഷ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കോണ്‍ ട്രോള്‍ ഓര്‍ഗൈനേഷന്‍ നിരസിച്ചു എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, അന്താരാഷ്ട്രം, ആരോഗ്യം, വൈദ്യശാസ്ത്രം, വ്യവസായം, ശാസ്ത്രം