ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കുവാന്‍ കേരള പോലീസ് ഗൂഢാലോചന നടത്തിയോ എന്ന് സി. ബി. ഐ. അന്വേഷിക്കണം എന്ന് സുപ്രീം കോടതി.
മൂന്നു മാസത്തിനുള്ളില്‍ സി. ബി. ഐ. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് ഡി. കെ. ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് കോടതി തീരുമാനം.
ജയിന്‍ സമിതി റിപ്പോര്‍ട്ടില്‍ വളരെ ഗൗരവമേറിയ കണ്ടെത്തലുകള്‍ ഉണ്ട്. റിപ്പോര്‍ട്ട് സി. ബി. ഐ. ക്ക് കൈമാറും. എന്നാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ല എന്നും കോടതി അറിയിച്ചു.
- നമ്പി നാരായണൻ ഹൈക്കോടതിയിൽ
- നമ്പി നാരായണന് 50 ലക്ഷം നഷ്ട പരിഹാരം
- ചാരക്കേസ് : നമ്പി നാരായണന് നഷ്ട പരിഹാരം നല്‍കണം
- ചാരക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരളം, കോടതി, മനുഷ്യാവകാശം, രാജ്യരക്ഷ, വിവാദം, സുപ്രീംകോടതി