പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ്സ് ജനറൽ സെക്രട്ടറി

January 23rd, 2019

aicc-gen-secretary-priyanka-gandhi-ePathram

ന്യൂഡൽഹി : എ. ഐ. സി. സി. ജനറൽ സെക്രട്ടറി യായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ മണ്ഡലം വാര ണാസി ഉള്‍പ്പെടുന്ന കിഴ ക്കൻ ഉത്തർ പ്രദേശി ന്റെ ചുമതല യാണ് പ്രിയങ്കാ ഗാന്ധിക്ക് നല്‍കി യിരി ക്കുന്നത്.

1999 – ല്‍ സോണിയാ ഗാന്ധിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ ത്തോടെ കോണ്‍ ഗ്രസ്സ് രാഷ്ട്രീയ ത്തില്‍ ഇറ ങ്ങിയ പ്രിയങ്ക ഗാന്ധി ഇപ്പോള്‍ കള ത്തില്‍ സജീവമാ വുന്നത് കോണ്‍ ഗ്രസ്സ് പ്രവര്‍ത്ത കര്‍ക്ക് ഊര്‍ജ്ജം നല്‍കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വില യിരുത്തു ന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നു എന്ന് ഹാക്കര്‍

January 22nd, 2019

electronic-voting-machine-evm-hacked-in-2014-claims-us-based-indian-cyber-expert-ePathram
മുംബൈ : 2014 – ലെ ലോക്സഭാ തെരഞ്ഞെ ടുപ്പിലും ഉത്തര്‍ പ്രദേശ്, മഹാ രാഷ്ട്ര, ഗുജറാത്ത് നിയമ സഭാ തെര ഞ്ഞെ ടുപ്പു കളിലും വ്യാപക മായ കൃത്രിമം നടന്നു എന്ന അവകാശ വാദവു മായി യു. എസ്. ഹാക്കര്‍ സയിദ് ഷുജ രംഗത്ത്.

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസ്സോസ്സിയേഷന്‍ ലണ്ടനില്‍ സംഘ ടിപ്പിച്ച പരി പാടി യിലാണ് ഇല ക്ട്രോ ണിക് വോട്ടിംഗ് മിഷ്യനില്‍ എങ്ങനെ തിരി മറി നടത്താം എന്ന കാര്യം വിശദീ കരി ച്ചു കൊണ്ട്, കോണ്‍ ഗ്രസ്സ് നേതാ വ് കബില്‍ സിബല്‍ ഉള്‍ പ്പെടെ യുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ യു. എസ്. ഹാക്കര്‍ സയിദ് ഷുജ യുടെ വെളി പ്പെടു ത്തലുണ്ടായത്.

2014 – ല്‍ വാഹന അപകട ത്തില്‍ മരിച്ച ബി. ജെ. പി. നേതാവും കേന്ദ്ര മന്ത്രി യുമാ യിരുന്ന ഗോപി നാഥ് മുണ്ടെ യുടെ മരണ ത്തിന് കാരണം വോട്ടിംഗ് മിഷ്യനി ലെ കൃത്രിമം സംബന്ധിച്ച് അറിവ് ഉണ്ടാ യിരുന്ന തിനാല്‍ എന്നും ഡല്‍ഹി തെര ഞ്ഞെടു പ്പില്‍ വോട്ടിംഗ് മിഷ്യ നില്‍ കൃത്രിമം നടക്കാ ത്തതി നാലാണ് അവിടെ എ. എ. പി. വിജയിച്ചത് എന്നും ഹാക്കര്‍ പറഞ്ഞു.

തന്റെ വാദങ്ങള്‍ ശരി എന്ന് ബോദ്ധ്യപ്പെടു ത്തുവാന്‍ ഉള്ള രേഖകള്‍ കൈവശം ഉണ്ട് എന്നും ഇയാള്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ശബരിമല : റിട്ട് ഹര്‍ജി കൾ സുപ്രീം കോടതി ഫെബ്രു വരി എട്ടിന് പരി ഗണിക്കും

January 21st, 2019

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡൽഹി : ശബരിമല യിലെ സ്ത്രീ പ്രവേ ശന വിഷയ ത്തിൽ സമർപ്പിച്ച റിട്ട് ഹര്‍ജി കൾ ഫെബ്രു വരി എട്ടിന് സുപ്രീം കോടതി പരി ഗ ണി ക്കും.

ശബരി മ ലയെ സംബ ന്ധിച്ച മുഴു വൻ കേസു കളും ജനുവരി 22 ന് പരി ഗണി ക്കുവാന്‍ കോടതി തീരു മാനി ച്ചി രുന്നു എങ്കിലും ജസ്റ്റിസ് ഇന്ദു മൽ ഹോത്ര അവധി യിൽ പോയതു കൊണ്ട് ഫെബ്രു വരി യിലേക്ക് നീട്ടുക യായി രുന്നു.

സുപ്രീം കോടതി യുടെ അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് ആയി രിക്കും ഹര്‍ജി കൾ പരി ഗണിക്കുക. ഫെബ്രുവരി മാസ ത്തിൽ വാദം കേൾ ക്കുന്ന കേസു കളുടെ സാദ്ധ്യതാ പട്ടിക യിൽ ശബരി മല കേസു കൾ ഉൾ പ്പെടു ത്തിയി ട്ടുണ്ട്.

പുനഃ പരി ശോധനാ ഹര്‍ജി കൾ പരി ഗണിച്ച ശേഷമെ റിട്ട് ഹര്‍ജി പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേരത്തെ വ്യക്ത മാക്കി യിരുന്നു

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുരക്ഷ ആവശ്യപ്പെട്ട് കനക ദുര്‍ഗ്ഗ യും ബിന്ദുവും സുപ്രീം കോടതി യില്‍

January 17th, 2019

supremecourt-epathram
ന്യൂഡൽഹി : ജീവന് ഭീഷണി ഉള്ളതിനാല്‍ പോലീസ് സംരക്ഷണം വേണം എന്ന് ആവശ്യ പ്പെട്ടു കൊണ്ട് കനക ദുര്‍ഗ്ഗ യും ബിന്ദുവും സുപ്രീം കോട തി യില്‍ ഹര്‍ജി നല്‍കി.

ഈ വര്‍ഷം ജനുവരി രണ്ടാം തിയ്യതിശബരി മല യില്‍ ദര്‍ശനം നട ത്തിയ തിനെ തുടര്‍ന്ന് വധ ഭീഷണി ഉള്ള തിനാല്‍ മുഴു വന്‍ സമയ സുരക്ഷ ആവശ്യ പ്പെട്ടാണ് ഇവർ ഹര്‍ജി നല്‍കി യത്.

പ്രായ ഭേദ മന്യേ സ്ത്രീ കള്‍ക്ക് ശബരി മല യില്‍ പ്രവേ ശിക്കാം എന്നുള്ള സുപ്രീം കോടതി വിധി യെ തുടര്‍ ന്നാണ് മലപ്പുറം സ്വദേശി കനക ദുര്‍ഗ്ഗ, കോഴി ക്കോട് സ്വദേശി ബിന്ദു എന്നീ യുവതികള്‍ ശബരിമല യില്‍ ദര്‍ശനം നടത്തിയത്.

ഹര്‍ജി വെള്ളി യാഴ്ച പരിഗ ണിക്കാം എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ മേഖല യില്‍ സാമ്പത്തിക സംവരണം ഉടൻ നടപ്പാക്കും

January 16th, 2019

hrd-minister-prakash-javdekar-ePathram

ന്യൂഡൽഹി : വിദ്യാഭ്യാസ മേഖല യില്‍ ഈ വര്‍ഷം തന്നെ സാമ്പ ത്തിക സംവ രണം നടപ്പാക്കും എന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേ ദ്ക്കര്‍.

കോളേജു കളി ലെയും സര്‍വ്വ കലാ ശാല കളി ലെയും സീറ്റു കളുടെ എണ്ണം 25 ശതമാനം വരെ വര്‍ദ്ധി പ്പിക്കും എന്നാല്‍ സീറ്റു കളുടെ എണ്ണം സംബ ന്ധിച്ച് കൃത്യ മായ തീരു മാനം ആയിട്ടില്ല എന്നും ഒരാഴ്ചക്ക് ഉള്ളില്‍ തന്നെ ഇക്കാര്യ ത്തില്‍ വ്യക്തത വരുത്തും എന്നും അദ്ദേഹം അറി യിച്ചു.

2019 – 20 അധ്യയന വര്‍ഷം മുതല്‍ സാമ്പ ത്തിക സംവ രണം നടപ്പിലാക്കും. എന്നാല്‍ നിലവിലെ സംവരണ വിഭാഗ ങ്ങളെ ഇത് ബാധിക്കില്ല എന്നും കേന്ദ്ര മന്ത്രി വ്യക്ത മാക്കി.

രാജ്യത്തെ സ്വകാര്യ സര്‍വ്വ കലാ ശാല കളും പുതിയ സംവ രണ നിയമം നടപ്പില്‍ വരുത്തു വാന്‍ സന്നദ്ധത അറി യിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ യു. ജി. സി., എ. ഐ. സി. ടി.ഇ., മാനവ വിഭവ ശേഷി വകുപ്പ് അധി കൃത രു മായി നടത്തിയ ചര്‍ച്ചക്കു ശേഷ മാണ് മന്ത്രി ഇക്കാര്യം പ്രഖ്യാ പിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സാമ്പത്തിക സംവരണ ബില്‍ രാഷ്ട്ര പതി ഒപ്പു വെച്ചു
Next »Next Page » സുരക്ഷ ആവശ്യപ്പെട്ട് കനക ദുര്‍ഗ്ഗ യും ബിന്ദുവും സുപ്രീം കോടതി യില്‍ »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine