ശബരിമല യിൽ സ്ത്രീ കള്‍ക്കും പ്രവേശിക്കാം : സുപ്രീം കോടതി

September 29th, 2018

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡല്‍ഹി : പ്രായ ഭേദ മന്യേ സ്ത്രീകള്‍ക്ക് ശബരി മലയില്‍ പ്രവേശിക്കാം എന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യ ക്ഷനായ ഭരണ ഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയില്‍ പ്രായ മുള്ള സ്ത്രീ കള്‍ക്കും ശബ രി മല യില്‍ പ്രവേശനം അനു വദി ക്കണം എന്ന് ആവശ്യപ്പെട്ട് ‘ഇന്ത്യന്‍ യംഗ് ലോയേ ഴ്‌സ് അസ്സോസ്സി യേഷന്‍’ സമര്‍പ്പിച്ച ഹര്‍ജി യി ലാണ് സുപ്രീം കോടതി യുടെ വിധി.

വിശ്വാസ ത്തിന്റെ കാര്യ ത്തിൽ സ്ത്രീ കളോട് വിവേ ചനം പാടില്ല. ദൈവ വു മായുള്ള ബന്ധം വില യിരു ത്തേ ണ്ടത് ശാരീരി കവും ജൈവിക വുമായ നില കൾ കണക്കാക്കി ആകരുത് എന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ക്രിമിനല്‍ കേസില്‍ പ്രതി ആയവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം : സുപ്രീം കോടതി

September 25th, 2018

supremecourt-epathram
ന്യൂഡൽഹി : ക്രിമിനല്‍ കേസില്‍ കുറ്റപത്രം ലഭിച്ചവരെ തെര ഞ്ഞെടുപ്പില്‍ മത്സരി ക്കുന്നതില്‍ നിന്നു തട യാന്‍ ആവില്ല എന്ന് സുപ്രീം കോടതി. എന്നാല്‍ ഇത്തര ക്കാരെ മത്സരി ക്കുന്ന തിൽ നിന്നും മാറ്റി നിർത്തു വാന്‍ പാര്‍ല മെന്റ് നിയമം കൊണ്ടു വരണം എന്നും സുപ്രീം കോടതി ചൂണ്ടി ക്കാണിച്ചു.

ക്രിമിനൽ കേസുകളിൽ പ്രതി കളായ ജന പ്രതി നിധി കൾക്ക് അയോഗ്യത കൽപ്പിക്കു വാനും കോടതി ക്കു കഴിയില്ല എന്നും വ്യക്ത മാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ അദ്ധ്യക്ഷത യി ലുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് ഹരജി തള്ളിയത്.

വ്യക്തി കളില്‍ ക്രിമിനല്‍ കുറ്റം ചുമത്ത പ്പെടു മ്പോള്‍ തന്നെ അയോഗ്യത കല്‍പ്പിക്കണം എന്നായി രുന്നു ഹര്‍ജി കളിലെ ആവശ്യം. സുപ്രീം കോടതി ക്ക് ഇക്കാര്യ ത്തിൽ ഇട പെടാൻ കഴി യില്ല.

രാഷ്ട്രീയത്തില്‍ ക്രിമിനലു കളുടെ സാന്നിദ്ധ്യവും അഴി മതിയും വര്‍ദ്ധിച്ചു വരുന്ന സാഹ ചര്യമുണ്ട്. അത് കൊണ്ടു തന്നെ തെര ഞ്ഞെടുപ്പ് കമ്മീ ഷനും, കേന്ദ്ര സർ ക്കാറു മാണ് ഇടപെടേ ണ്ടത് എന്നും സുപ്രീം കോടതി നിരീ ക്ഷിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പശു രാഷ്ട്ര മാതാവ് : ഉത്തരാ ഖണ്ഡ്

September 20th, 2018

narendra-modi-government-plans-on-introducing-a-cow-ministry-ePathram
ഡെറാഡൂണ്‍ : പശുവിനെ രാഷ്ട്ര മാതാവ് ആയി പ്രഖ്യാ പിക്കണം എന്ന ആവശ്യവു മായി ഉത്തരാ ഖണ്ഡ് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി രേഖ ആര്യ അവത രിപ്പിച്ച പ്രമേയം ഉത്തരാ ഖണ്ഡ് നിയമ സഭ പാസ്സാക്കി.

ഓക്‌സിജന്‍ ശ്വസിച്ച്, ഓക്സിജൻ തന്നെ പുറത്തു വിടുന്ന മൃഗ മായ പശു വിനെ രാഷ്ട്ര മാതാവ് ആയി പ്രഖ്യാ പിക്കണം എന്നതായിരുന്നു രേഖ ആര്യ പ്രമേയ ത്തില്‍ പറഞ്ഞത്.

തുടര്‍ന്ന് പശു ക്കളെ ക്കുറിച്ചുള്ള നിരവധി പ്രത്യേക തകള്‍ അവര്‍ വിശദീകരിച്ചു. ഗോ മൂത്ര ത്തിന്റെ ഗുണ ഗണ ങ്ങളും മന്ത്രി വ്യക്തമാക്കി.  കുഞ്ഞു ങ്ങള്‍ക്ക് പശു വിന്റെ പാല്‍ നല്‍കുന്നത് നല്ലത് എന്നും ശാസ്ത്രീയ മായി തെളി യിക്ക പ്പെട്ടതാണ്. രാഷ്ട്ര മാതാവ് സ്ഥാനം നൽകുന്ന തോടെ പശു ക്കളെ സംരക്ഷി ക്കുന്ന തിനുള്ള പ്രയത്‌നം അധികരിക്കും എന്നും രേഖ ആര്യ വിശദീ കരിച്ചു.

പ്രതിപക്ഷ ത്തിന്റെ പിന്തുണ യോടെ യാണ് പ്രമേയം പാസ്സാ ക്കി യത്. പ്രമേയം കേന്ദ്ര സര്‍ക്കാരിന് കൈ മാറും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജയലളിത യുടെ ചികിത്സ : സി. സി. ടി. വി. ദൃശ്യ ങ്ങള്‍ ലഭ്യമല്ല

September 20th, 2018

Jayalalitha-epathram
ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ചികി ത്സ യില്‍ കഴിഞ്ഞി രുന്ന സമയത്തെ സി. സി. ടി. വി. ദൃശ്യ ങ്ങള്‍ ലഭ്യമല്ല എന്ന് അപ്പോളോ ആശു പത്രി അധികൃതര്‍.

ജയ ലളിത ചികിത്സ യില്‍ ആയി രുന്ന 75 ദിവസ ത്തെ സി. സി. ടി. വി. ദൃശ്യ ങ്ങൾ കൈ മാറണം എന്ന് അന്വേ ഷണ കമ്മീ ഷൻ ആവശ്യ പ്പെട്ടി രുന്നു. എന്നാല്‍ സി. സി. ടി. വി. ദൃശ്യ ങ്ങള്‍ നാൽപത്തി അഞ്ചു ദിവസങ്ങൾ മാത്രമെ സൂക്ഷിക്കാറുള്ളൂ.

മാത്രമല്ല പഴയ ദൃശ്യങ്ങൾ വീണ്ടെടു ക്കുവാ നുള്ള സാങ്കേ തിക സംവി ധാന ങ്ങള്‍ ഇല്ല. രോഗി കളുടെ സ്വകാര്യതക്ക് മുൻ ഗണന നല്‍കു ന്നതി നാല്‍ പോലീസ് നിർദ്ദേശമോ കോടതി ഉത്തരവോ മുൻ കൂട്ടി ലഭിച്ചാൽ മാത്രമെ സി. സി. ടി. വി. ദൃശ്യ ങ്ങൾ ആശു പത്രി യിൽ സൂക്ഷി ക്കാറുള്ളൂ എന്നു മാണ് ആശു പത്രി അധികൃത രുടെ വിശദീകരണം.

ജയലളിതയെ ആശു പത്രി യില്‍ പ്രവേ ശിപ്പി ച്ചത് 2016 സെപ്റ്റം ബര്‍ 22 ന് ആയിരുന്നു. ഡിസംബര്‍ അഞ്ചി ന് ജയ ലളിത മരണ പ്പെടുകയും ചെയ്തു. ഈ ദിവസ ങ്ങളിലെ ദൃശ്യ ങ്ങളാണ് അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ടത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുത്തലാഖ് നിയമ വിരുദ്ധം : ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രി സഭ യുടെ അംഗീകാരം

September 19th, 2018

face-veil-burqa-niqab-ordinance-on-triple-talaq-ePathram
ന്യൂഡൽഹി : മുത്തലാഖ് നിയമ വിരുദ്ധമാക്കി ക്കൊണ്ട് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറ ത്തി റക്കി. ഇസ്ലാം മത ത്തിലെ വിവാഹ മോചന രീതി യായ ‘മുത്തലാഖ്’ ക്രിമിനല്‍ കുറ്റം ആയി വ്യവസ്ഥ ചെയ്യുന്ന താണ് ഈ ഓര്‍ഡിനന്‍സ്.

മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെ ടു ത്തുന്ന പുരുഷന് മൂന്നു വർഷം വരെ ജയിൽ ശിക്ഷ നൽകണം എന്നാണ് ഓർഡി നൻ സിലെ വ്യവസ്ഥ.

വാക്കുകളാല്‍, അല്ലെങ്കില്‍ ടെലിഫോൺ കോൾ വഴി, എഴുത്തു വഴിയോ, മെസ്സേജു കളിലൂടെ യോ (എസ്. എം. എസ്.) മറ്റു സാമൂഹിക മാധ്യമ ങ്ങള്‍ എന്നിവ യിലൂടെ തലാഖ് ചൊല്ലി യാലും അതു നിയമ വിധേയം അല്ല എന്നും ബില്ലിൽ പറയുന്നു.

2017 ആഗസ്റ്റ് 22 ന് പ്രഖ്യാപിച്ച വിധി യിലൂടെ സുപ്രീം കോടതി, മുത്തലാഖ് നിരോധിച്ചിരുന്നു. മാറ്റം ആവശ്യ മാണ് എങ്കില്‍ ആറു മാസത്തി നകം നിയമ നിർമ്മാണം നടത്തണം എന്നും സുപ്രീം കോടതി വിധിച്ചിരുന്നു.

തുടര്‍ന്നാണ് ബില്‍ ലോക്‌സഭ യില്‍ അവ തരി പ്പിച്ചത്. ലോക് സഭ യിൽ മുത്തലാഖ് ബില്‍ പാസ്സാ ക്കി യിരുന്നു എങ്കിലും രാജ്യ സഭ യില്‍ ഇതു പാസ്സാ ക്കു വാന്‍ ആയി രുന്നില്ല. ഇതേ ത്തുടര്‍ ന്നാണ് സര്‍ ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി യത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ധന വില വളരെക്കൂടുതല്‍ – ഇതു ജനങ്ങളെ വേട്ടയാടുന്നു : നിതിന്‍ ഗഡ്കരി
Next »Next Page » ജയലളിത യുടെ ചികിത്സ : സി. സി. ടി. വി. ദൃശ്യ ങ്ങള്‍ ലഭ്യമല്ല »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine