വിദേശ ജോലിക്കു മുന്‍പ് നിശ്ചിതകാലം ഡോക്​ടർമാർ ഇന്ത്യയില്‍ സേവനം അനു​ഷ്​​ഠി​ക്കണം

March 26th, 2018

medical-student-stethescope-ePathram
ന്യൂഡല്‍ഹി : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജു കളില്‍ പഠിച്ച ഡോക്ടര്‍മാര്‍ വിദേശ ജോലി സ്വീകരിക്കും മുന്‍പ് രാജ്യത്ത് നിശ്ചിത കാല വൈദ്യ സേവനം നിര്‍ബ്ബന്ധം ആക്കണം എന്ന് പാര്‍ല മെന്ററി സമിതി യുടെ ശുപാര്‍ശ.

നികുതി ദായകരുടെ പണം ഉപയോഗിച്ച് മെഡിക്കൽ കോളജു കളിൽ പഠിച്ചിറങ്ങുന്ന ഡോക്ടര്‍ മാര്‍ മെച്ചപ്പെട്ട അവസരം ലഭിക്കുന്ന ഉടൻ തന്നെ രാജ്യം വിടുകയാണ് എന്ന് ചൂണ്ടി ക്കാട്ടിയാണ് ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയ വുമായി ബന്ധപ്പെട്ട സമിതി ഇൗ ശുപാര്‍ശ സമർപ്പി ച്ചത്.

മെഡിക്കല്‍ കോളേജു കളില്‍ നിന്നും പഠിച്ചിറ ങ്ങുന്ന വര്‍ക്ക് ഒരുവര്‍ഷത്തെ ഗ്രാമീണ സേവന വും നിര്‍ബ്ബന്ധം ആക്കണം.

ഇതിന് മാന്യമായ വേതനവും അവർക്കു വേണ്ടുന്നതായ അടി സ്ഥാന സൗകര്യ ങ്ങള്‍, അനു ബന്ധ ജീവന ക്കാര്‍, മെഡി ക്കല്‍ ഉപകരണ ങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാ ക്കണം.

പരിശീലന ത്തോ ടൊപ്പം ഗ്രാമീണ മേഖല യിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും കഴിയും  എന്നും പ്രൊഫ. രാം ഗോപാല്‍ യാദവ് അദ്ധ്യ ക്ഷ നായ സമിതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അമേരിക്കക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയിലേക്ക്

March 24th, 2018

WTO_epathram

ന്യൂഡൽഹി : അമേരിക്കയുടെ വ്യവസായ നയങ്ങൾക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും ഇറക്കുമതി ചുങ്കം വർധിപ്പിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കുന്നത്.

ചില രാജ്യങ്ങൾക്ക് മാത്രം ഇറക്കുമതി ചുങ്കത്തിൽ അനുവദിച്ച ഇളവിനെതിരെയാണ് ഇന്ത്യയുടെ പ്രതിഷേധം. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതിയും അലൂമിനിയത്തിന് 15 ശതമാനം നികുതിയും ചുമത്താനാണ് ട്രംപ് ഭരണകൂടം തീരുമാനം എടുത്തത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം : അറ്റോര്‍ണി ജനറല്‍

March 22nd, 2018

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരി ക്കുന്നത് ആതീവ സുരക്ഷിത മായിട്ടാണ് എന്നും അതൊരി ക്കലും ചോര്‍ന്നു പോവു കയില്ലാ എന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതി യില്‍ അറിയിച്ചു.

ഐഡന്റിറ്റീസ് ഡാറ്റ റെപ്പോസിറ്ററി യില്‍ 10 മീറ്റര്‍ ഉയര വും നാലു മീറ്റര്‍ വീതി യുമുള്ള പ്രത്യേക ഭിത്തി കള്‍ക്ക് ഉള്ളില്‍ ആധാര്‍ വിവര ങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് എന്നും അറ്റോര്‍ണി ജനറല്‍ കെ. കെ. വേണു ഗോപാല്‍ വ്യക്തമാക്കി.

ആധാര്‍ എന്നത് വിശ്വാസ്യത ഇല്ലാത്തതല്ല. മറിച്ച്, അഴിമതി ഇല്ലാതാക്കുവാനുള്ള ഗൗരവ പൂര്‍ണ്ണ മായ ശ്രമ ത്തിന്റെ ഭാഗ മാണ് എന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ആധാര്‍ വിവര ങ്ങള്‍ സൂക്ഷിച്ചിരി ക്കുന്നതു സംബ ന്ധിച്ചും സുരക്ഷ സംബന്ധിച്ചുമുള്ള വിശദാംശ ങ്ങള്‍ വിവരി ക്കുന്ന തിനും കോടതി യുടെ സംശയ ങ്ങള്‍ ദുരീകരി ക്കുന്ന തിനും അവസരം നല്‍കണം എന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതി യില്‍ ആവശ്യ പ്പെട്ടു. അപേക്ഷയില്‍ കോടതി പിന്നീട് തീരുമാനം എടുക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

32 കോടി ആധാർ – വോട്ടർ കാർഡു കൾ തമ്മില്‍ ബന്ധിപ്പിച്ചു : ഓ. പി. റാവത്ത്

March 11th, 2018

om-prakash-rawath-22nd-chief-election-commissioner-of-india-ePathram
ബാംഗളൂരു : 32 കോടി ആധാറുകള്‍ വോട്ടർ കാർഡു കളു മായി ബന്ധിപ്പിച്ചു എന്ന് മുഖ്യ തെരഞ്ഞെ ടുപ്പ് കമ്മിഷ ണര്‍ ഓം പ്രകാശ് റാവത്ത്.

ഇത്രയും ആധാർ നമ്പറു കൾ ബന്ധിപ്പിക്കുവാൻ മൂന്നു മാസം മാത്ര മാണ് വേണ്ടി വന്നത് എന്നും സുപ്രീം കോടതി യുടെ അനു മതി ലഭിച്ചാൽ 54.5 കോടി ആധാറു കൾ കൂടി വോട്ടർ കാർഡു കളു മായി ബന്ധിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു.

* ബാങ്ക് അക്കൗണ്ടു കള്‍ ആധാറു മായി നിർബ്ബന്ധ മായും ബന്ധിപ്പിക്കണം : ആര്‍. ബി. ഐ. 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ത്രിപുരയില്‍ ബി. ജെ. പി. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

March 9th, 2018

tripura-chief-minister-biplab-kumar-deb-ePathram
അഗര്‍ത്തല : ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രി യായി അധികാര മേറ്റു. ഗവര്‍ണ്ണര്‍ തഥാ ഗത റോയ് സത്യപ്രതിജ്ഞ ചൊല്ലി ക്കൊ ടുത്തു. ബി. ജെ. പി. നേതാവ് ജിഷ്ണു ദേബ് ബർമ്മൻ ഉപ മുഖ്യ മന്ത്രി യായും സത്യപ്രതിജ്ഞ ചെയ്തു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി രാജ്‌ നാഥ് സിംഗ്, ത്രിപുര മുൻ മുഖ്യമന്ത്രി യും പ്രതി പക്ഷ നേതാ വുമായ മണിക് സർക്കാർ, ബി. ജെ. പി. യുടെ മുതിര്‍ന്ന നേതാക്ക ളായ എല്‍. കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, അമിത് ഷാ തുടങ്ങി യവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ല : അരുണ്‍ ജെയ്റ്റ്‌ലി
Next »Next Page » 32 കോടി ആധാർ – വോട്ടർ കാർഡു കൾ തമ്മില്‍ ബന്ധിപ്പിച്ചു : ഓ. പി. റാവത്ത് »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine