ന്യൂഡൽഹി : അമേരിക്കയുടെ വ്യവസായ നയങ്ങൾക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും ഇറക്കുമതി ചുങ്കം വർധിപ്പിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കുന്നത്.
ചില രാജ്യങ്ങൾക്ക് മാത്രം ഇറക്കുമതി ചുങ്കത്തിൽ അനുവദിച്ച ഇളവിനെതിരെയാണ് ഇന്ത്യയുടെ പ്രതിഷേധം. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതിയും അലൂമിനിയത്തിന് 15 ശതമാനം നികുതിയും ചുമത്താനാണ് ട്രംപ് ഭരണകൂടം തീരുമാനം എടുത്തത്.