ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

April 7th, 2018

goa_epathram

ന്യൂഡൽഹി : രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതേ തുടർന്ന് ഗോവ സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. മൽസ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികളെത്താൻ സാധ്യതയുള്ളതായാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.

ഗോവയിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന കാസിനോകൾ, ജലവിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്ക് മുന്നറിയിപ്പ് നൽകിയതായി ഗോവ തുറമുഖ വകുപ്പ് മന്ത്രി അറിയിച്ചു. മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണം ഉണ്ടായേക്കാമെന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെഡിക്കൽ പ്രവേശനം : 180 വിദ്യാർത്ഥി കളെ പുറത്താക്കണം : സുപ്രീം കോടതി

April 5th, 2018

supremecourt-epathram
ന്യൂഡല്‍ഹി : കണ്ണൂര്‍ – കരുണ മെഡിക്കല്‍ കോളേജു കളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥി കളെ പുറത്താ ക്കണം എന്ന് സുപ്രീം കോടതി വിധി.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണി ക്കവേ യാണ് സംസ്ഥാന സര്‍ ക്കാരിന് ശക്ത മായ തിരിച്ചടി നല്‍കി ക്കൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

കണ്ണൂർ അഞ്ചര ക്കണ്ടി മെഡി ക്കൽ കോളജിലെ 150 വിദ്യാ ര്‍ത്ഥി കളെയും പാലക്കാട്  കരുണ മെഡി ക്കല്‍ കോളേ ജിലെ 30 പേരേയുമാണു പുറത്താക്കുക.

കുട്ടി കളെ കോളേജില്‍ പ്രവേശി പ്പിക്കു കയോ പഠനം തുടരാന്‍ അനുവദി ക്കു കയോ പരീക്ഷക്ക് ഇരുത്തു കയോ ചെയ്യരുത് എന്നും സുപ്രീം കോടതി കർശ്ശന മായി ആവശ്യപ്പെട്ടു.

കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളജു കളിൽ 2016 – 17 വർഷം നടത്തിയ പ്രവേശനം ക്രമ വിരുദ്ധം എന്നു കണ്ടെ ത്തി യതിനെ തുടര്‍ന്ന് പ്രവേ ശന പരീക്ഷ റദ്ദാക്കി യിരുന്നു. ഹൈക്കോടതി ഇതു ശരി വെക്കുകയും ചെയ്തു.

എന്നാല്‍ പ്രവേശനം ക്രമവൽ ക്കരിക്കണം എന്ന് വിദ്യാർ ത്ഥികളും രക്ഷി താക്കളും ആവശ്യ പ്പെട്ടതിനെ തുടർന്നു പ്രാബല്യ ത്തില്‍ വരുത്തിയ ഓർഡി നൻസിനു പകരം ആയിട്ടാണു ബിൽ പാസ്സാ ക്കിയത്. ഓർഡി നൻസി ലൂടെ ക്രമവൽ ക്കരിച്ച കേസാ ണ് സുപ്രീം കോടതി പരി ഗണി ച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ​ന്തോഷ്​ ട്രോഫി കേരളത്തിന്

April 2nd, 2018

logo-santosh-trophy-foot-ball-ePathram
കൊല്‍ക്കത്ത : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം കേരളത്തിന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4 – 2) പശ്ചിമ ബംഗാളി നെ കീഴടക്കി യാണ് കേരളം കിരീടം നേടിയത്. നീണ്ട 14 വര്‍ഷ ത്തിനു ശേഷ മാണ് സന്തോഷ് ട്രോഫി കേരളത്തി ലേക്ക് എത്തുന്നത്.

kerala-team-winners-of-santosh-trophy-foot-ball-2018-ePathram

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയ ത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തിൽ 1-1 എന്ന സമ നില യില്‍ ആയിരുന്നു ഇരു ടീമു കളും. അധികം നല്‍കിയ സമയത്തിലും ഒാരോ ഗോളു കൾ വീതം അടിച്ച് 2-2 എന്ന നില യിൽ സമ നിലയില്‍ തന്നെ തുടര്‍ന്നു.

എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4 – 2) കേരളം കരുത്ത് തെളി യിച്ചു കൊണ്ട് സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. ഇതോടെ ആറാമത് പ്രാവശ്യമാണ് ട്രോഫി കേരളത്തിനു സ്വന്തമായത്.

2004 ല്‍ ഡല്‍ഹിയില്‍ നടന്ന മല്‍സര ത്തില്‍ പഞ്ചാബിനെ തകർ ത്താണ് കേരളം അവസാന മായി സന്തോഷ് ട്രോഫി നേടിയത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം : സുപ്രീം കോടതി

March 28th, 2018

marriage-fundamental-right-choose-a-partner-ePathram
ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ വിവാഹി തര്‍ ആവുന്നതിന് കുടുംബ ത്തിന്റെയോ സമുദായ ത്തിന്റെയോ സമ്മതം ആവശ്യമില്ല എന്ന് സുപ്രീം കോടതി.

ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടു ക്കുന്നത് മൗലിക അവകാശം ആണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. പ്രായ പൂര്‍ത്തിയായ രണ്ടു പേരുടെ വിവാഹ ത്തില്‍ ഖാപ് പഞ്ചായത്തു കളോ ഏതെങ്കിലും നാട്ടുക്കൂട്ട ങ്ങളോ ഇടപെടുന്നത് നിയമ വിരുദ്ധമാണ്.

പ്രായ പൂര്‍ത്തി യായവര്‍ പരസ്പര സമ്മത ത്തോടെ വിവാഹം കഴിക്കുന്നത് തടയു വാനോ അവരെ ഭീഷണി പ്പെടുത്തുവാനോ ആര്‍ക്കും അധികാരം ഇല്ല എന്നും കേസിന്റെ വാദ ത്തിനിടെ സുപ്രീം കോടതി വ്യക്ത മാക്കി യിരുന്നു. ഭീഷണി നില നില്‍ക്കുന്ന തായി അറി യിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കണം എന്നും വിധി പ്രസ്താവന യില്‍ പറയുന്നു.

ദുരഭിമാന ക്കൊല യില്‍നിന്ന് ദമ്പതി കള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ശക്തി വാഹിനി എന്ന സന്നദ്ധ സംഘടന 2010 – ല്‍ ഫയല്‍ ചെയ്ത ഹര്‍ജി യിലാണ് ഇപ്പോള്‍ വിധി വന്നിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മധ്യപ്രദേശിലെ രണ്ടര ലക്ഷം കന്നു കാലി കൾക്ക്​ ‘ആധാർ’ തയ്യാര്‍

March 26th, 2018

identification-number-tag-for-cow-ePathram
മധ്യപ്രദേശ് : കന്നുകാലി കളുടെ സുരക്ഷ, മെച്ചപ്പെട്ട രീതി യിലെ പാല്‍ ഉല്‍പ്പാദനം എന്നിവ ലക്ഷ്യ മാക്കി മധ്യ പ്രദേ ശി ലെ രണ്ടര ലക്ഷം നാല്‍ക്കാലി കള്‍ക്ക് ആധാര്‍ കാര്‍ഡിനു സമാന മായ സവിശേഷ തിരി ച്ചറി യല്‍ രേഖ കള്‍ തയ്യാ റായി.

ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ പദ്ധതി പ്രകാര മാണ് കന്നു കാലി കള്‍ക്ക്തിരിച്ചറിയല്‍ നമ്പര്‍ നല്‍കി യിട്ടുള്ളത്. കാലി കളുടെ വയസ്സ്, വര്‍ഗ്ഗം, സ്വഭാവ സവി ശേഷത കള്‍ തുട ങ്ങി യവ തിരിച്ചറി യു വാന്‍ കഴി യുന്ന 12 അക്ക നമ്പറു കളാണ് കന്നു കാലി കള്‍ ക്കുള്ള ‘ആധാറി നും’ നല്‍കി യിട്ടു ള്ളത്.

narendra-modi-government-plans-on-introducing-a-cow-ministry-ePathram

കന്നു കാലി കളുടെ തിരിച്ചറിയല്‍ നമ്പര്‍ ഉടമ യുടെ ആധാറു മായി ബന്ധിപ്പിക്കും. അനധികൃത വില്‍ പ്പന, കള്ള ക്കടത്ത്, കാലി കളെ ഉപേക്ഷിക്കല്‍ എന്നിവ തടയുക യാണ് ഇതിന്റെ ഉദ്ദേശം.

ദേശ വ്യാപകമായി നടപ്പാക്കുന്ന ‘ഇൻഫർമേഷൻ നെറ്റ് വര്‍ക്ക് ഫോര്‍ അനിമൽ പ്രൊഡക്ടി വിറ്റി ആൻഡ് ഹെൽത്ത്’ (ഐ. എൻ. എ. പി. എച്ച്) പദ്ധതി ക്കു വേണ്ടി യാണ് കാലികൾക്ക് നമ്പർ നൽകുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാഹനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കും
Next »Next Page » ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം : സുപ്രീം കോടതി »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine