ത്രിപുര യില്‍ താമര വിരിഞ്ഞു

March 3rd, 2018

lotus-bjp-logo-ePathram
ന്യൂഡല്‍ഹി : സംസ്ഥാന നിയമ സഭകളിലേക്കു തെരഞ്ഞെ ടുപ്പു നടന്ന ത്രിപുര, മേഘാലയ, നാഗാ ലാൻഡ് എന്നി വിട ങ്ങളിലെ ഫലം പുറത്തു വന്നപ്പോള്‍ ത്രിപുര യില്‍ വ്യക്തമായ ഭൂരി പക്ഷം നേടി ബി. ജെ. പി. അധികാര ത്തില്‍ എത്തും.

നാഗാ ലാന്‍ഡില്‍ എന്‍. ഡി. പി. പി.- ബി. ജെ. പി. സഖ്യം മുന്നേ റുക യാണ്. മേഘാ ലയ യില്‍ ഭരണ കക്ഷി യായ കോണ്‍ ഗ്രസ്സ് മുന്നിട്ടു നില്‍ ക്കുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിക്കാതിരുന്ന ബി. ജെ. പി. മൂന്നിൽ രണ്ട് ഭൂരി പക്ഷ ത്തി ലാണ് ത്രിപുര യിൽ സർക്കാർ രൂപീകരിക്കുക.

ത്രിപുരയിലും നഗാ ലാന്‍ഡിലും ഉണ്ടായ ബി. ജെ. പി. തരംഗ ത്തില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ കോണ്‍ഗ്രസ്സ് നാമാ വശേഷ മായി.

ത്രിപുര യിൽ മുഖ്യ മന്ത്രി മണിക് സർക്കാർ, മേഘാ ലയ യിൽ കോൺഗ്രസ്സ് മുഖ്യ മന്ത്രി മുകുൽ സാംഗ്മ, എൻ. പി. പി. നേതാവ് അഗതാ സാംഗ്മ, ജയിംസ് കെ. സാംഗ്മ, സെനിത് സാംഗ്മ, ടി. ആർ. സെലിംഗ് തുടങ്ങിയവര്‍ വിജ യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മദ്യം നിരോധി ക്കുന്നത് ഗുണ കരമല്ല : കമല്‍ ഹാസന്‍

March 1st, 2018

alcohol-bar-new-law-ePathram
ചെന്നൈ : പൂര്‍ണ്ണ മദ്യനിരോധനം നടപ്പി ലാക്കു ന്നത് ഗുണ കര മല്ല എന്നും അതു സമൂഹത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കും എന്നുള്ള വിശ്വാസം മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ക്ക് ഇല്ലാ എന്ന് കമല്‍ ഹാസന്‍.

പൂര്‍ണ്ണ മായി മദ്യ നിരോധനം നടപ്പാക്കുന്നത് മാഫിയ കളെ സൃഷ്ടിക്കും. സമൂഹ ത്തില്‍ നിന്ന് മദ്യ ത്തെ ഒറ്റ യ ടിക്ക് മാറ്റാനാവില്ല. മനുഷ്യ ശരീര വും അതിന് അനുവദി ക്കില്ല. മദ്യ ത്തി ന്റെ ഉപയോഗം കുറച്ചു കൊണ്ടു വരിക എന്നതാണ് മാര്‍ഗ്ഗം എന്നും കമല്‍ പറഞ്ഞു.

നിലവിലെ സാഹ ചര്യ ത്തില്‍ തമിഴ്‌ നാട്ടില്‍ പോസ്റ്റ് ഓഫീസ് തെരഞ്ഞ് നടക്കേണ്ടി വരും എന്നാല്‍ മദ്യ ശാല കള്‍ തെര യേണ്ടി വരില്ല, ഇതിന് മക്കള്‍ നീതി മയ്യം ഒരു മാറ്റം വരുത്തും. തമിഴ്‌ നാട്ടില്‍ മദ്യ ശാല കള്‍ വ്യാപക മാക്കണോ എന്ന ചോദ്യ ത്തോട് പ്രതി കരി ക്കുക യായി രുന്നു കമല്‍.

മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതി കളോടെ സംസ്‌കരിച്ചു

February 28th, 2018

sridevi-funeral-at-vile-parle-seva-samaj-crematorium-ePathram
മുംബൈ : നടി ശ്രീദേവിയുടെ മൃതദേഹം ഔദ്യോ ഗിക ബഹുമതി കളോടെ മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മാശാന ത്തില്‍ സംസ്‌ക രിച്ചു. താലിയും സ്വർണ്ണാ ഭരണ ങ്ങളും അണിഞ്ഞ് ചുവന്ന പട്ടു സാരി യിൽ ആയിരുന്നു അന്ത്യ യാത്രക്ക് വേണ്ടി ശ്രീദേവിയെ ഒരു ക്കിയത്.

അന്ധേരി യിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്ട്സ് ക്ലബ്ബില്‍ നിന്നും ഭൗതിക ശരീരവും വഹിച്ചു കൊണ്ടു ള്ള വിലാപ യാത്ര  യില്‍ ചല ച്ചിത്ര താര ങ്ങളും സിനിമാ പ്രവര്‍ത്ത കരും രാഷ്ട്രീയ നേതാക്കളും ആരാധകരും അടക്കം സമൂ ഹത്തിലെ നാനാ തുറകളിലുള്ള ആയിര ങ്ങൾ ആദരം അര്‍പ്പിച്ചു.

ഇന്നലെ രാത്രി പത്തു മണി യോടെ യാണ് ദുബായില്‍ നിന്നും പ്രത്യേക വിമാന ത്തില്‍ ശ്രീദേവി യുടെ മൃത ദേഹം എത്തിച്ചത്. മക്കളായ ജാൻവി, ഖുഷി, ഭര്‍തൃ സഹോദരന്‍ അനിൽ കപൂർ എന്നിവര്‍ ഏറ്റു വാങ്ങി.

ദുബായില്‍ ഉണ്ടായിരുന്ന ബോണി കപൂർ, സഞ്ജയ് കപൂർ, അർജ്ജുൻ കപൂർ, റീന മർവ, സന്ദീപ് മർവ തുടങ്ങിയവര്‍ മൃതദേഹത്തെ അനു ഗമി ച്ചിരുന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി അന്തരിച്ചു

February 28th, 2018

kanchi-swami-jayendra-saraswathi-shankaracharya-passes-away-ePathram
ചെന്നൈ :  കാഞ്ചികാമകോടി മഠാധിപതി ശങ്കരാ ചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു. കാഞ്ചീ പുര ത്തെ സ്വകാര്യ ആശു പത്രി യില്‍ ഇന്നു രാവിലെ യായിരുന്ന അന്ത്യം. ശ്വാസ കോശ സംബന്ധ മായ അസുഖ ങ്ങളെ തുടർന്ന് ദീർഘ നാളായി ചികിത്സ യിലാ യിരുന്നു. രാവിലെ ഒന്‍പതു മണി യോടെ യാണ് അദ്ദേഹ ത്തിന്റെ മരണം സ്ഥിരീകരിച്ചത്.

1994 ല്‍ ആണ് ജയേന്ദ്ര സരസ്വതി മഠാധിപതി യായി ചുമതല യേറ്റത്. 1954 മുതല്‍ നാല്‍പതു വര്‍ഷ ത്തോളം കാഞ്ചി മഠ ത്തിന്റെ ഇളയ മഠാധിപതി യായിരുന്നു.

2005 ല്‍ മഠം ഓഡിറ്റര്‍ ആയിരുന്ന ശങ്കര രാമന്റെ വധ വു മായി ബന്ധപ്പെട്ട കേസില്‍ ജയേന്ദ്ര സരസ്വതി അറസ്റ്റി ലായി. 2013ല്‍ പുതുശ്ശേരി പ്രത്യേക വിചാരണ കോടതി അദ്ദേഹത്തെ കുറ്റ വിമുക്തനാക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കും

February 27th, 2018

sridevi_epathram

ദുബായ് : അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തിക്കും. സോനാപൂരിൽ എംബാം നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് വ്യവസായി അനിൽ അംബാനിയുടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത്.

ഫെബ്രുവരി 25 നാണ് ഇന്ത്യൻ സിനിമയുടെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവി ദുബായിൽ വെച്ച് മരണമടയുന്നത്. ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറിന്റെ അനന്തരവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബ സമേതം എത്തിയതായിരുന്നു ശ്രീദേവി. വിവാഹത്തിനു ശേഷം ദുബായിലെ എമിറേറ്റ്സ് ടവർ ഹോട്ടലിലേക്ക് താമസം മാറിയ ശ്രീദേവി ബാത്ത് ടബ്ബിൽ മരിച്ചു കടക്കുന്ന നിലയിലാണ് പിന്നീട് കണ്ടത്.

ഊഹാപോഹങ്ങളെല്ലാം പാടേ തള്ളി ശ്രീദേവിയുടേത് മുങ്ങി മരണമാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നീരവ് മോദിയുടെ 44 കോടിയുടെ വസ്തുക്കൾ കണ്ടുകെട്ടി
Next »Next Page » കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി അന്തരിച്ചു »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine