തമിഴകത്ത് വ്യാപക അക്രമം

September 27th, 2014

jayalalitha-arrest-protest-epathram

ചെന്നൈ: തമിഴ്നാട് മുഖ്യ മന്ത്രി ജയലളിതയെ അനധികൃത സ്വത്ത് സമ്പാദന ക്കേസിൽ കുറ്റക്കാരി എന്ന് കോടതി വിധിച്ചതിനെ തുടർന്ന് തമിഴ് നാടിൽ അക്രമം വ്യാപകമാവുന്നു. 100 കോടി രൂപ പിഴയും 4 വർഷം കഠിന തടവുമാണ് കേസിൽ ജയലളിതയ്ക്ക് ശിക്ഷ വിധിച്ചത്. കോടതി ശിക്ഷിച്ചതോടെ ജയലളിതയുടെ എം. എൽ. എ. സ്ഥാനവും മുഖ്യമന്ത്രി പദവും നഷ്ടമാവും. കോടതി അവധി ആയതിനാൽ ജാമ്യവും ലഭിക്കില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ജയലളിതയ്ക്ക് ജയിൽ വാസം ഉറപ്പായ സാഹചര്യത്തിലാണ് അണികൾ തെരുവിൽ ഇറങ്ങി പ്രതിഷേധ പ്രകടനം നടത്തുന്നത്. തമിഴ്നാടിൽ ഒട്ടാകെ കട കമ്പോളങ്ങൾ അടച്ചു. ഒട്ടനവധി ഇടങ്ങളിൽ അക്രമവും കൊള്ളിവെയ്പ്പും നടക്കുന്നതായാണ് റിപ്പോർട്ടുകൾ. നഗരങ്ങളിൽ പൊതുവ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടിലെങ്കിലും പ്രാന്ത പ്രദേശങ്ങളിലും ചേരികളിലും അസ്വസ്ഥത നിലനിൽക്കുന്നുണ്ട്. ജയലളിതയുടെ വസതിക്ക് മുൻപിൽ ഒരാൾ സ്വയം തീ കൊളുത്തി ആത്മാഅഹൂതി ചെയ്യാൻ ശ്രമം നടത്തി.

കല്ലേറും കൊള്ളിവെയ്പ്പും വ്യാപകമായതോടെ കട കമ്പോളങ്ങൾ അടച്ചു പൂട്ടി. ജയലളിത്യ്ക്ക് എതിരെ 1996ൽ കേസ് കൊടുത്ത മുതിർന്ന ബി.ജെ.പി. നേതാവ് സുബ്രമണ്യൻ സ്വാമിയുടെ വസതിക്ക് നേരെ ആക്രമണമുണ്ടായി. ഡി. എം. കെ. അദ്ധ്യക്ഷൻ എം. കരുണാനിധി, എം. കെ. സ്റ്റാലിൻ, എം. കെ. അഴഗിരി എന്നിവരുടെ കോലങ്ങൾ കത്തിച്ചു. ഡി. എം. കെ. യുടെ പാർട്ടി പോസ്റ്ററുകൾ ചെന്നയിലും മധുരയിലും എ. ഐ. എ. ഡി. എം. കെ. പ്രവർത്തകർ വലിച്ചു കീറി. അമ്പത്തൂർ, സേലം, ശ്രീരംഗം എന്നിവിടങ്ങളിൽ കല്ലേറുണ്ടായി. കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടി. പ്രതിഷേധക്കാർ വഴിയരികിൽ നിർത്തിയിട്ട വാഹനങ്ങൾ തല്ലിത്തകർത്തു. സിനിമാശാലകൾ അടച്ചു പൂട്ടി. അമ്പത്തൂർ, കാഞ്ചീപുരം എന്നിവിടങ്ങളിൽ ബസുകൾ തീ വെച്ചു നശിപ്പിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്.

തടവ് കാലാവധി കഴിഞ്ഞ് 6 വർഷത്തേക്ക് ജയലളിതയ്ക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും വിലക്കുള്ളതിനാൽ ഇനി 10 വർഷം വരെ തെരഞ്ഞെടുപ്പിൽ മൽസരിക്കാനുമാവില്ല.

വിധി പ്രഖ്യാപിച്ചതിനെ തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ജയലളിതയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബാംഗ്ളൂർ ജെയിലിലേക്ക് കൊണ്ടു പോകും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൊവ്വാ ദൌത്യത്തിന് വിഘ്നേശ്വരൻ തുണ

September 20th, 2014

mars-orbiter-mission-epathram

തിരുവനന്തപുരം: ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടെ വർഷങ്ങളുടെ കഠിന പ്രയത്നത്തേക്കാൾ ഇന്ത്യയുടെ ചൊവ്വാ ദൌത്യത്തിന് സഹായകരമാവുക വിഘ്നങ്ങളെ നീക്കം ചെയ്യുവാനുള്ള ദൈവീക കൃപയാവും. നമ്പി നാരായണൻ അടക്കമുള്ള ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ഇന്ത്യയുടെ മംഗൾയാൻ ചൊവ്വയുടെ ഭ്രമണ പഥത്തിൽ കടക്കുന്ന സെപ്റ്റംബർ 24ന് രാവിലെ തിരുവനന്തപുരത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ അർപ്പിക്കുന്നത് വിഘ്നങ്ങൾ ഒന്നും ഇല്ലാതെ മാർസ് ഓർബിറ്റർ ദൌത്യം വിജയം കണ്ടെത്താൻ തന്നെയാണ്. ദേവസ്വം മന്ത്രി വി. എസ്. ശിവകുമാർ കൂടി പങ്കെടുക്കുന്ന പ്രത്യേക പൂജ സംഘടിപ്പിക്കുന്നത് ഫ്രൻഡ്സ് ഓഫ് ട്രിവാൻഡ്രം എന്ന സംഘടനയാണ്. നാളികേരം, താമര, കരിമ്പ്, ഉണ്ണിയപ്പം എന്നിവ നൈവേദ്യമായി അർപ്പിക്കും. മംഗൾയാൻ സുരക്ഷിതമായി ചൊവ്വയുടെ ഭ്രമണ പഥത്തിൽ കടന്നാൽ പൂജയിൽ സംബന്ധിക്കുന്നവർക്കും സമീപ വാസികൾക്കും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്യും.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ഇന്ത്യന്‍ മുസ്ലീങ്ങളുടെ രാജ്യ സ്നേഹം ചോദ്യം ചെയ്യാനാവില്ല : മോദി

September 19th, 2014

narendra modi-epathram
ന്യൂ ദല്‍ഹി : ഇന്ത്യന്‍ മുസ്ലിം ങ്ങളുടെ രാജ്യ സ്‌നേഹ ത്തില്‍ ആര്‍ക്കും സംശയം വേണ്ട എന്ന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യിലെ മുസ്ലിംങ്ങള്‍ രാജ്യ സ്‌നേഹി കളാണ്. അവര്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ്. ജിഹാദിന് അവരെ പ്രേരിപ്പിക്കാം എന്നത് അല്‍ഖയ്ദയുടെ മിഥ്യാ ധാരണ യാണെന്നും മോദി പറഞ്ഞു. അല്‍ഖയ്ദ യുടെ ജിഹാദിനുള്ള ആഹ്വാനം ഇന്ത്യന്‍ മുസ്ലിങ്ങള്‍ തള്ളി ക്കളയുമെന്ന് ഉറപ്പുണ്ടെന്നും അമേരിക്കന്‍ സന്ദര്‍ശന ത്തിന് മുന്നോടിയായി സി. എന്‍. എന്‍. ചാനലിന് നല്‍കിയ അഭിമുഖ ത്തിലാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.

അല്‍ഖ്വയ്ദ യ്ക്ക് ഇന്ത്യന്‍ മണ്ണില്‍ പിന്തുണ കിട്ടില്ല. രാജ്യത്തെ മുസ്ലീംങ്ങ ളോട് അല്‍ഖ്വദ ചെയ്യുന്നത് നീതി കേടാണ്. ഇന്ത്യയിലെ മുസ്ലീംങ്ങളെ തങ്ങളുടെ താള ത്തിനൊത്ത് തുള്ളിക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ വഞ്ചിതരാകുമെന്നും മോദി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യന്‍ മുസ്ലീങ്ങളുടെ രാജ്യ സ്നേഹം ചോദ്യം ചെയ്യാനാവില്ല : മോദി

മാൻഡലിൻ സംഗീതജ്ഞൻ യു. ശ്രീനിവാസ് അന്തരിച്ചു

September 19th, 2014

mandolin-player-u-sreenivas-ePathram
ചെന്നൈ: പ്രമുഖ മാന്‍ഡലിന്‍ സംഗീതജ്ഞന്‍ യു. ശ്രീനിവാസ് (45) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണി യോടെ യായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രി യില്‍ ചികിത്സ യിലായിരുന്നു. സംസ്കാരം ഞായറാഴ്ച നടക്കും.

സംഗീത ത്തിന് നല്‍കിയ സമഗ്ര സംഭാവന കള്‍ക്ക് 1998ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. പത്മശ്രീ കൂടാതെ രാജീവ് ഗാന്ധി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, സംഗീത ബാലഭാസ്‌കര പുരസ്‌കാരം, രാജ ലക്ഷ്മി പുരസ്‌കാരം, സംഗീത രത്‌ന പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാര ങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1969 ഫെബ്രുവരി 28ന് ആന്ധ്ര പ്രദേശിലെ പാലക്കോളി ലായിരുന്നു ജനനം. ഒമ്പതാം വയസ്സു മുതല്‍ സംഗീത രംഗത്ത് സജീവ മായിരുന്നു. 1978 ല്‍ ആന്ധ്ര യിലെ ഗുഡി വാഡ യില്‍ ത്യാഗരാജ സംഗീതോല്‍സവ ത്തിലാണ് ശ്രീനിവാസിന്‍െറ അരങ്ങേറ്റം കുറിച്ചത്. അച്ഛന്‍ സത്യ നാരായണ ആയിരുന്നു ഗുരു. പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു. രാജേഷ് സഹോദരനാണ്.

musicians-mandolin-player-u-sreenivas-and-u-rajesh-ePathram
ശ്രീനിവാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് മ്യൂസിക് എന്ന സ്ഥാപനം നടത്തി വന്നിരുന്ന അദ്ദേഹം ലോക പ്രശസ്തരായ ജോണ്‍ മാക്വ ലോഗിന്‍, മൈക്കല്‍ ബ്രൂക്ക്, ട്രേഗണ്‍, നിഗല്‍ കെന്നഡി തുടങ്ങിയ വരോടൊപ്പം സംഗീത പരിപാടി കളില്‍ പങ്കാളി യായിട്ടുണ്ട്.

- pma

വായിക്കുക: ,

Comments Off on മാൻഡലിൻ സംഗീതജ്ഞൻ യു. ശ്രീനിവാസ് അന്തരിച്ചു

ബീഹാറിലെ വിധവകൾ ബീഹാറിൽ മതിയെന്ന് ഹേമമാലിനി

September 18th, 2014

widows-of-vrindavan-epathram

മധുര: വിധവകളുടെ നഗരം എന്ന് അറിയപ്പെടുന്ന മധുരയിലെ വൃന്ദാവൻ നഗരത്തിൽ ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും വിധവകൾ വരേണ്ട എന്ന് സ്ഥലം എം.പി. യായ നടി ഹേമമാലിനിയുടെ വിലക്ക്.

പുനർ വിവാഹം ചെയ്യുവാൻ ആചാരം അനുവദിക്കാതെ സ്വന്തം കുടുംബങ്ങളിൽ നിന്നും തിരസ്കൃതരായ ഹിന്ദു വിധവകൾ മധുരയിലെ വൃന്ദാവനിലേക്ക് ചേക്കേറുന്ന പതിവുണ്ട്. തീർഥാടകർ നൽകുന്ന ഭിക്ഷയാണ് ഇവരുടെ വരുമാനം. ഭജന പാടി ജീവിതം കഴിക്കുന്ന ഇവരെ സംരക്ഷിക്കാനായി ചില സന്നദ്ധ സംഘടനകളും നിലവിലുണ്ട്.

എന്നാൽ വൃന്ദാവനിലെ വിധവകളുടെ എണ്ണം ക്രമാതീതമായിരിക്കുന്നു എന്നാണ് മധുര സന്ദർശിച്ച ഹേമമാലിനി കഴിഞ്ഞ ദിവസം പറഞ്ഞത്. ബംഗാളിലും ബീഹാറിലും നല്ല അമ്പലങ്ങൾ ഉണ്ടെന്നിരിക്കെ എന്തിനാണ് ബംഗാളിലും ബീഹാറിലും നിന്നും വിധവകൾ മധുരയിലേക്ക് വരുന്നത് എന്നും അവർ ചോദിച്ചു. അതത് സംസ്ഥാനങ്ങളിലെ വിധവകളുടെ സംരക്ഷണം അതത് സംസ്ഥാനങ്ങൾ തന്നെ ഏറ്റെടുക്കണം. ഈ കാര്യം താൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി താൻ ചർച്ച ചെയ്യും എന്നും അവർ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മരണത്തില്‍ ആഹ്ളാദ പ്രകടനം : അഞ്ചു പേര്‍ അറസ്റ്റില്‍
Next »Next Page » മാൻഡലിൻ സംഗീതജ്ഞൻ യു. ശ്രീനിവാസ് അന്തരിച്ചു »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine