ഉഭയലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം

April 16th, 2014

third-gender-epathram

ന്യൂഡൽഹി: ചരിത്ര പ്രാധാന്യമുള്ള ഒരു ഉത്തരവിലൂടെ സുപ്രീം കോടതി ഉഭയലിംഗത്തിന് അംഗീകാരം നൽകി. പരമ്പരാഗത സങ്കൽപ്പത്തിനുപരിയായി സ്ത്രീക്കും പുരുഷനും മാത്രമല്ല ഇതിനു പുറമെ ഉഭയലിംഗക്കാർക്കും സമൂഹത്തിൽ തുല്യ പദവിക്കും അവകാശ സംരക്ഷണത്തിനുമുള്ള അവസരം ഒരുക്കുന്നതിൽ ചരിത്രപരമായ പങ്ക്‍ വഹിക്കുന്നതാണ് വൈകി വന്ന ഈ ഉത്തരവ്.

കാലാ കാലങ്ങളായി സമൂഹം അവജ്ഞയോടെ നോക്കിക്കാണുകയും, അകറ്റി നിർത്തുകയും ചെയ്തു പോന്ന ഹിജഡകൾക്കും, നപുംസകങ്ങൾക്കും ഏറെ ആശ്വാസം പകരുന്ന ഈ ഉത്തരവ് സമൂഹത്തിൽ വൻ ചലനങ്ങൾ ഉണ്ടാക്കുവാൻ ഉതകുന്നതാണ്.

ഉഭയലിംഗക്കാരെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക വർഗ്ഗമായി കണക്കിലാക്കി ഇവർക്ക് വിദ്യാഭാസം തൊഴിൽ എന്നീ രംഗങ്ങളിൽ സംവരണം ഏർപ്പെടുത്തണം എന്ന് സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി.

ലൈംഗിക സ്വത്വ ബോധം വ്യക്തിയുടെ സ്വയം പര്യാപ്തതയുടേയും അന്തസ്സിന്റേയും കാതലാണ് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികള്‍ക്ക് ഇപ്രാവശ്യം വോട്ടില്ല : സുപ്രീം കോടതി

April 11th, 2014

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : പ്രവാസികള്‍ക്ക് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടോ ഓണ്‍ലൈന്‍ വോട്ടോ അനുവദി ക്കാനാവില്ല എന്ന് സുപ്രീം കോടതി വ്യക്ത മാക്കി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിശദീകരണം സുപ്രീം കോടതി അംഗീ കരിക്കുകയായിരുന്നു.

പ്രവാസി കള്‍ക്ക് ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യാനുള്ള സംവിധാനം പരിഗണ നയി ല്‍ ആണെന്നും ഇപ്പോള്‍ നടന്നു വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രാവര്‍ത്തികം ആക്കാന്‍ കഴിയില്ല എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്.

പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ സംവിധാനം ഒരുക്കാനുള്ള നിയമ പരവും സാങ്കേതിക വുമായ കാര്യങ്ങള്‍ ആരാഞ്ഞു കൊണ്ടിരിക്കുക യാണെന്നും കമ്മീഷന്‍ അറിയിച്ചു.

പ്രവാസി വോട്ടവകാശ ത്തിന് തടസ്സം സൃഷ്ടിക്കുന്ന ജന പ്രാതിനിധ്യ നിയമ ത്തിലെ 20 എ വകുപ്പ് റദ്ദാക്കണം എന്നാവശ്യ പ്പെട്ട് പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ പുരസ്‌കര ജേതാവു മായ ഡോ. ഷംസീര്‍ വയലില്‍ ആണ് സുപ്രീം കോടതി യില്‍ ഹര്‍ജി നല്‍കിയത്.

114 രാജ്യങ്ങളില്‍ പ്രവാസി കള്‍ക്കായി പ്രത്യേക സംവിധാന ങ്ങള്‍ ഒരുക്കു ന്നുണ്ട് എന്നും 2012 മെയ് വരെയുള്ള കണക്കു കള്‍ പ്രകാരം 1,00,37,767 പ്രവാസി കളില്‍ 11,000 പേര്‍ മാത്ര മാണ് വോട്ടര്‍പ്പട്ടിക യില്‍ പേര് ചേര്‍ത്തത് എന്നും ഹര്‍ജി യില്‍ ചൂണ്ടി ക്കാണിച്ചിരുന്നു.

പ്രശ്‌നം പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഖുശ്‌വന്ത് സിങ്ങ് അന്തരിച്ചു

March 20th, 2014

ന്യൂഡെല്‍ഹി: പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിങ്ങ് (99) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെ ഡെല്‍ഹിയിലെ സുജന്‍ സിങ്ങ് പാര്‍ക്കിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. 1974-ല്‍ പത്മഭൂഷനും, 2007-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അവിഭക്ത ഇന്ത്യയിലെ പഞ്ചാബിലെ ഹഡാലി ജില്ലയില്‍ പ്രമുഖ ബില്‍ഡര്‍ അയിരുന്ന സര്‍ ശോഭാ സിങ്ങിന്റെ മകനായി 1915- ഫെബ്രുവരി 2നു ഒരു പഞ്ചാബി കുടുമ്പത്തില്‍ ആയിരുന്നു ഖുശ്‌വന്ത് സിങ്ങിന്റെ ജനനം. ഡെല്‍ഹിയിലെ മോഡല്‍ സ്കൂള്‍, ലാഹോറിലെ സര്‍ക്കാര്‍ കോളേജ് ഡെല്‍ഹിയിലെ സെന്റ് സ്പ്റ്റീഫന്‍സ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. എല്‍.എല്‍.ബി പാസായ ശേഷം ഇംഗ്ലണ്ടില്‍ പോയി കിങ്സ് കോളേജില്‍ നിന്നും ബാരിസ്റ്റര്‍ ബിരുദം നേടി. തിരിച്ചെത്തിയ ശേഷം കുറച്ചു കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി നോക്കി.

ജോലി രാജിവെച്ച് പത്രപ്രവര്‍ത്തനത്തിലേക്കും സാഹിത്യരംഗത്തേക്കും തിരിഞ്ഞു. ഇല്ലസ്ട്രേറ്റഡ് വീക്ക്‍ലി ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, നാഷ്ണല്‍ ഹെറാള്‍ഡ് എന്നിവയില്‍ എഡിറ്റര്‍ ആയും യോജനയുടെ സ്ഥാപക എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റായും പ്രവര്‍ത്തിച്ചു. ഖുശ്‌വന്ത് സിങ്ങിന്റെ കോളങ്ങള്‍ രാജ്യാന്തര തലത്തിലും പ്രശസ്തമായി. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികളും ലേഖനങ്ങളും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ദി കമ്പനി ഓഫ് വിമണ്‍, എ ഹിസ്റ്ററി ഓഫ് സിഖ്സ്, ട്രാജഡി ഓഫ് പഞ്ചാബ്, വീ ഇന്ത്യന്‍സ്, ഡെല്‍ഹി: എ നോവല്‍, പാരഡൈസ് ആന്റ് അദര്‍ സ്റ്റോറീസ്, ദി സണ്‍സെറ്റ് ക്ലബ്, ബറിയല്‍ അറ്റ് ദി സീ, ഡെത്ത് അറ്റ് മൈ ഡോര്‍സ്റ്റെപ്സ്, ബ്ലക്ക് ജാസ്മിന്‍ എന്നിവയാണ് പ്രധാന കൃതികള്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തേജ്പാലിന് ജാമ്യം നിഷേധിച്ചു

March 14th, 2014

പനാജി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ തെഹൽക സ്ഥാപക പത്രാധിപർ തരുൺ തേജ്പാലിന് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. എന്നാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന തന്റെ അമ്മയെ സന്ദർശിക്കാൻ തന്നെ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് തേജ്പാൽ നൽകിയ അപേക്ഷയിൽ അനുഭാവപൂർവമായ സമീപനമാണ് ഗോവ കോടതി സ്വീകരിച്ചത്. തലച്ചോറിൽ ട്യൂമർ ബാധിച്ച് മരണത്തോട് മല്ലടിച്ച് കഴിയുന്ന തന്റെ അമ്മ താൻ ഇപ്പോൾ കഴിയുന്ന ജയിലിൽ നിന്നും കേവലം 50 കിലോമീറ്റർ അകലെയുള്ള ഒരു ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ആണെന്നും അമ്മയെ സന്ദർശിക്കാൻ തന്നെ അനുവദിക്കണം എന്നും അമ്മയുടെ മെഡിക്കൽ രേഖകൾ അടക്കം തേജ്പാൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അപേക്ഷ സ്വീകരിച്ച കോടതി തേജ്പാലിന്റെ ആവശ്യം അംഗീകരിച്ചു തേജ്പാലിന് അനുമതി നൽകി.

- ജെ.എസ്.

അഭിപ്രായം എഴുതുക »

മല്ലികാ സാരാഭായ് മൽസരത്തിനില്ല

March 14th, 2014

അഹമ്മദാബാദ്: പ്രശസ്ത നർത്തകിയും ആം ആദ്മി പാർട്ടി അംഗവുമായ മല്ലികാ സാരാഭായ് ഇത്തവണ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല എന്ന് വ്യക്തമാക്കി. 2009 ലെ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യുടെ സാരഥി ആയിരുന്ന എൽ. കെ. അഡ്വാനിക്കെതിരെ മൽസരിച്ച് പരാജയപ്പെട്ടതാണ് മല്ലിക. അഴിമതി വിരുദ്ധ പോരാട്ടത്തിൽ അണ്ണാ ഹസാരെയോടൊപ്പം നില കൊണ്ട അവർ ഈ കഴിഞ്ഞ ജനുവരി മാസത്തിൽ ആം ആദ്മി പാർട്ടിയിൽ അംഗമായി. എന്നാൽ തെരഞ്ഞെടുപ്പ് ആഗതമായതോടെ കെജ്രിവാൾ മല്ലികയെ അവഗണിച്ചതായാണ് സൂചന. ഒരു പുസ്തക പ്രകാശന ചടങ്ങിൽ വെച്ച് നടത്തിയ രണ്ട് നിമിഷത്തെ ഹ്രസ്വമായ കൂടിക്കാഴ്ച്ച ഒഴിച്ച് കെജ്രിവാൾ മല്ലികയുമായി കാര്യമായി ഇടപഴകിയിട്ടില്ല. കെജ്രിവാൾ അടുത്ത കാലത്ത് നടത്തിയ ഗുജറാത്ത് സന്ദർശനത്തിൽ മല്ലികയെ പാടെ അവഗണിക്കുകയും ചെയ്തു. എന്നാൽ പാർട്ടി പരിപാടികളിൽ സജീവമായി പങ്കാളികളാകാൻ ആരെയും ക്ഷണിക്കേണ്ട കാര്യമില്ല എന്നാണ് കെജ്രിവാളുമായി അടുപ്പമുള്ള ചില വൃത്തങ്ങൾ അറിയിച്ചത്.

അം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതു വരെ തന്നെ സമീപിച്ചിട്ടില്ല എന്ന് മല്ലിക അറിയിച്ചു. ആം ആദ്മി പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആയി മൽസരിക്കാനൊന്നും തനിക്ക് ഉദ്ദേശമില്ല എന്നും അവർ അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇറങ്ങും എന്ന് വ്യക്തമാക്കിയ അവർ ആം ആദ്മി പാർട്ടി ജയിച്ച് കാണണം എന്നാണ് തന്റെ ആഗ്രഹം എന്നും അറിയിച്ചു.

ഡെൽഹി കോമണവെൽത്ത് ഗെയിംസ് അഴിമതിയെ പറ്റി സ്വന്തം നിലയ്ക്ക് ആദ്യമായി കേസ് കൊടുത്ത ആളാണ് മല്ലികാ സാരാഭായ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അരവിന്ദ് കെജ്‌രിവാള്‍ രാജി വെച്ചു
Next »Next Page » തേജ്പാലിന് ജാമ്യം നിഷേധിച്ചു »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine