ആധാര്‍ ബില്ലിന് കേന്ദ്ര മന്ത്രി സഭയുടെ അനുമതി

October 9th, 2013

national-id-of-india-aadhaar-card-ePathram
ന്യൂദല്‍ഹി : നിയമ ത്തിന്റെ പിന്‍ബല മില്ലാതെ ആധാര്‍ നടപ്പാക്കുന്ന തിന് എതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യ ത്തില്‍ ആധാര്‍ നമ്പറിന് നിയമ പരിരക്ഷയും അവ വിതരണം ചെയ്യുന്ന യുണീക്ക് ഐഡന്റി ഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ക്ക് നിയമ പരമായ പദവിയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രി സഭ അനുമതി നല്‍കി.

ബില്ല് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളന ത്തില്‍ അവതരിപ്പിക്കും.

2010 ല്‍ ഈ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും സാമ്പത്തിക കാര്യ ങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി യുടെ പരിഗണനക്ക് അയച്ചു ബില്ല് സമിതി തള്ളുക യായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്

October 3rd, 2013

റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ആര്‍.ജെ.ഡി. നേതാവും മുന്‍ റയില്‍‌വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചു. തടവിനു പുറമെ 25 ലക്ഷം രൂപ പിഴയും ഒടുക്കണം. ജയിലില്‍ കഴിയുന്ന ലാലുവിനെ വീഡിയോ കോണ്‍‌ഫറന്‍സ് വഴിയാണ് വിധി അറിയിച്ചത്. കുഭകോണ കേസില്‍ ലാലു ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 900 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണകേസില്‍ അമ്പതോളം കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ഇതില്‍ 5 കേസുകളിലായി 37.70 കോടിയുടെ അഴിമതി നടത്തിയതിന്റെ ശിക്ഷാവിധിയാണ് വന്നത്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടര്‍ന്ന് ലാലുവിന്റെ പാര്‍ളമെന്റ് അംഗത്വം നഷ്ടപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിഷേധ വോട്ടാവാം

September 27th, 2013

election-ink-mark-epathram

ന്യൂഡൽഹി : രാഷ്ട്രീയക്കാർക്ക് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതി രാജ്യത്ത് നിഷേധ വോട്ട് അംഗീകരിച്ചു കൊണ്ട് ഉത്തരവിറക്കി. സ്ഥാനാർത്ഥി പട്ടികയിലെ ആരെയും തിരഞ്ഞെടുക്കുന്നില്ല എന്ന് അടയാളപ്പെടുത്താൻ സാദ്ധ്യമാവുന്ന ഒരു ബട്ടൺ കൂടി വോട്ടിങ്ങ് യന്ത്രത്തിൽ സജ്ജീകരിക്കണം എന്നാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പ് മുതൽ ഈ നിർദ്ദേശം നടപ്പിലാക്കി തുടങ്ങും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഇത്തരം ഒരു ബട്ടൺ “നൺ ഓഫ് ദി അബവ്” (None Of The Above) എന്നായിരിക്കും അറിയപ്പെടുക. ചുരുക്കത്തിൽ “നോട്ട” (NOTA) എന്നും. ഇത്തരം ഒരു പുതിയ ബട്ടൺ നിലവിൽ വന്ന കാര്യം വോട്ടർമാരെ അറിയിക്കാനായി വൻ തോതിൽ പ്രചാരവേലകൾ ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരം നിഷേധ വോട്ട് വൻ തോതിൽ തെരഞ്ഞെടുപ്പ് വ്യവസ്ഥയിൽ മാറ്റം വരുത്തും എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സംശുദ്ധരായ സ്ഥാനാർത്തികളെ നിർത്താൻ രാഷ്ട്രീയ പാർട്ടികൾ നിർബന്ധിതരാവും.

ഇപ്പോഴത്തെ നിലയിൽ പട്ടികയിലുള്ള ആർക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലാത്ത ഒരു വോട്ടർ ഒരു റെജിസ്റ്ററിൽ ഒപ്പ് വെയ്ക്കണം എന്നാണ് നിബന്ധന. ഇത് വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നു.

ഒരു മണ്ഡലത്തിൽ പകുതിയിലേറെ പേർ നിഷേധ വോട്ട് ചെയ്യുകയാണെങ്കിൽ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് നിഷേധ വോട്ടിങ്ങിനെ അനുകൂലിക്കുന്നവരുടെ ആവശ്യം. എന്നാൽ ഈ ഉത്തരവ് പ്രകാരം നോട്ട വോട്ടുകൾ എണ്ണുവാൻ സാദ്ധ്യമല്ല. അതിനാൽ തന്നെ നിഷേധ വോട്ടിന് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ സാധിക്കില്ല.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

മുസഫര്‍നഗര്‍ കലാപം; രണ്ട് എം.എല്‍.എ മാര്‍ കൂടെ അറസ്റ്റില്‍

September 21st, 2013

ലക്‍നൌ: അമ്പതോളം പേര്‍ കൊല്ലപ്പെട്ട മുസഫര്‍ നഗര്‍ കലാപക്കേസുമായി ബന്ധപ്പെട്ട് രണ്ട് എം.എല്‍.എ മാര്‍ കൂടെ അറസ്റ്റിലായി. ബി.ജെ.പി എം.എല്‍.എ ആയ സംഗീത് സാം, ബി.എസ്.പി എം.എല്‍.എ ആയ നൂര്‍ സലിം റാണ എന്നിവരാണ് അറസ്റ്റിലായത്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി എം.എല്‍.എ ആയ സുരേഷ് റാണയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.നൂര്‍ സലിം റാണയെ അറസ്റ്റ് ചെയ്തതതും മതസ്പ്രര്‍ദ്ദ ഉണ്ടാക്കും വിധത്തിലുള്ള പ്രസംഗങ്ങളുടെ പേരില്‍ ആണ്.

കലാപസമയത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ക്ക് പുറകില്‍ സംഗീത് സോം ആണെന്നാണ് പോലീസ് കരുതുന്നത്. രണ്ട് വര്‍ഷം മുമ്പ് പാക്കിസ്ഥാനില്‍ നടന്ന ഇരട്ട കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ജാട്ട് യുവാക്കളുടെ കൊലപാതകമാണെന്ന വ്യാജേനയാണ് പ്രചരിപ്പിക്കപ്പെട്ടത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡി ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ്: ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

September 19th, 2013

അഹമ്മദാബാദ്: ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ് നേതാവാണ് ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെന്ന് മുന്‍ ചീഫ് ജസ്റ്റിസും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വി.ആര്‍.കൃഷ്ണയ്യര്‍. മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് എഴുതിയ കത്തിലാണ് കൃഷ്ണയ്യര്‍ ഇപ്രകാരം പറഞ്ഞത്. മനുഷ്യാവകാശങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുവാന്‍ മോഡിക്ക് കഴിയുന്നു. മോഡി ഒരു സോഷ്യലിസ്റ്റാണ് താനും ഒരു സോഷ്യലിസ്റ്റാണെന്നും അതിനാല്‍ മോഡിയെ പിന്തുണയ്ക്കുന്നു എന്നും പ്രധാനമന്ത്രി പദത്തില്‍ മോഡി ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകള്‍ കാക്കുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരിക്കുന്നു. ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് കത്ത് പുറത്ത് വിട്ടത്.

2002-ലെ ഗുജറാത്ത കലാപം അന്വേഷിക്കുവാന്‍ സിറ്റിസണ്‍ ട്രിബ്യൂണലിനു നേതൃത്വം നല്‍കിയ ആളാണ് ജസ്റ്റിസ്.കൃഷ്ണയ്യര്‍. അന്നത്തെ റിപ്പോര്‍ട്ടില്‍ നൂറുകണക്കിനു മുസ്ലിങ്ങള്‍ കൊല്ലപ്പെട്ട കലാപത്തിന്റെ ആസൂത്രകനായാണ് കൃഷ്ണയ്യര്‍ 600 പേജു വരുന്ന റിപ്പോര്‍ട്ടില്‍ മോഡിയെ കുറിച്ച് പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ട് പിന്നീട് മോഡിയ്ക്കെതിരെ രാജ്യത്തെങ്ങും നടന്ന പ്രചാരണങ്ങളില്‍ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി മോഡിയോടുള്ള കൃഷ്ണയ്യരുടെ നിലപാടില്‍വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കുറച്ച് കാലം മുമ്പും ജസ്റ്റിസ്. കൃഷ്ണയ്യര്‍ പ്രസ്ഥാവന ഇറക്കിയിരുന്നു.

ഇടതു സഹയാത്രികനും മനുഷ്യാവകാശപ്രവര്‍ത്തകനുമായി അറിയപ്പെടുന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ പ്രശംസയ്ക്ക് നരേന്ദ്ര മോഡി നന്ദി പറഞ്ഞുകൊണ്ട് മറുപടി എഴുതി. കൃഷ്ണയ്യരുടെ നല്ല വാക്കുകള്‍ തനിക്ക് എന്നും പ്രചോദനമാകുമെന്ന്‍ കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഫേസ് ബുക്കിലും മോഡി കൃഷ്ണയ്യര്‍ക്കുള്ള നന്ദി പ്രകടിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജെ.എന്‍.യു തിരഞ്ഞെടുപ്പ്; എസ്.എഫ്.ഐക്ക് സമ്പൂര്‍ണ്ണ പരാജയം
Next »Next Page » മുസഫര്‍നഗര്‍ കലാപം; രണ്ട് എം.എല്‍.എ മാര്‍ കൂടെ അറസ്റ്റില്‍ »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine