ബോളിവുഡ് നടി ജിയാ ഖാന്‍ തൂങ്ങി മരിച്ച നിലയില്‍

June 4th, 2013

jiah-khan-epathram

മുംബൈ: ബോളിവുഡ് നടി ജിയാ ഖാനെ (25) തൂങ്ങി മരിച്ച നിലയില്‍ മുംബൈയിലെ ജൂഹുവിലെ ഫ്ലാറ്റില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ലണ്ടനില്‍ ജനിച്ച ജിയാ ഖാന്‍ 2007ല്‍ അമിതാഭ് ബച്ചനൊപ്പം നിശബ്ദ് എന്ന ചിത്രത്തിലൂടെ ആണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അല്പം സെക്സിയായിട്ട് അവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു. ആ വര്‍ഷത്തെ പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ നോമിനേഷനും നിശ്ബ്ദിലെ പ്രകടനത്തിലൂടെ ജിയ നേടി. രാം ഗോപാല്‍ വര്‍മ്മായായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അമീര്‍ഖാന്‍ – അസിന്‍ ജോഡിക്കൊപ്പം ഗജനിയുടെ ഹിന്ദി റീമേക്കില്‍ അഭിനയിച്ചു. അക്ഷയ് കുമാര്‍ ചിത്രമായ ഹ്സ്‌ഫുള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ജിയാ ഖാന്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.

നഫീസ ഖാന്‍ എന്നാണ് ജിയയുടെ യഥാര്‍ത്ഥ പേര്‍. അടുത്ത കാലത്താണ് അവര്‍ അമ്മയോടൊപ്പം മുംബൈയില്‍ സ്ഥിര താമസമാക്കിയത്. ജിയയുടെ മരണ വാര്‍ത്ത സത്യമാണോ എന്നാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തപാല്‍ വകുപ്പിന്റെ 1,100 കോടിയുടെ കരാര്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക്

May 30th, 2013

ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന്റെ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായുള്ള വിവിധ ജോലികള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടി.സി.എസ്) സ്വന്തമാക്കി. ഇതനുസരിച്ച് 1,100 കോടി രൂപയുടെ കരാര്‍ ആണ് ടി.സി.എസിനു ലഭിക്കുക. ഇന്ത്യ പോസ്റ്റ് 2012 എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതി അനുസരിച്ച് കോര്‍ ബാങ്കിങ്ങ് മാതൃകയില്‍ ഇന്ത്യയിലെ തപാല്‍ ആപ്പീസുകളെ ബന്ധിപ്പിക്കുന്നതുള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. പദ്ധതി പൂര്‍ത്തിയായാല്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ശൃംഘലയായി ഇത് മാറും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സിനിമയിലെ ഋതു മാഞ്ഞു

May 30th, 2013

കൊല്‍ക്കത്ത: ചലച്ചിത്രകലക്ക് പുതിയ ഭാവുകത്വം പകര്‍ന്ന പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണ്ണ ഘോഷ് (49) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അന്താരാഷ്ട മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുള്ള നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2012-ല്‍ പുറത്തിറങ്ങിയ ചിത്രാംഗദയാണ് ഋതുപര്‍ണ്ണ ഘോഷിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ഈ ചിത്രത്തില്‍ അദ്ദേഹം നായകവേഷത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ലിംഗ പരമായ അസ്തിത്വത്തിന്റെ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന കോറിയോഗ്രാഫറായ ഒരു കഥാപാത്രത്തെ ആണ് അദ്ദേഹം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 1994-ല്‍ പുറത്തിറങ്ങിയ ഹിരര്‍ അംഗതി ആണ് അദ്ദെഹത്തിന്റെ ആദ്യ ചിത്രം. ഉന്നീസെ, ചോകര്‍ബലി, ഏപ്രില്‍ തുടങ്ങിവ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളില്‍ പെടുന്നു. മികച്ച ചിത്രം, തിരക്കഥ, നടി തുടങ്ങി വ്യത്യസ്ഥ വിഭാഗങ്ങളിലായി 12 തവണ ഋതുപര്‍ണ്ണഘോഷിന്റെ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആംവേ മേധാവിയുടെ അറസ്റ്റില്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ

May 30th, 2013

ന്യൂഡെല്‍ഹി: മണിചെയ്യിന്‍ മോഡല്‍ തട്ടിപ്പു കേസില്‍ ആംവേ മേധാവിയും അമേരിക്കന്‍ പൌരനുമായ പിങ്ക്‍നി സ്കോട്ട് വില്യത്തെയും ഡയറക്ടര്‍ മാരേയും കേരളത്തില്‍ വച്ച് അറസ്റ്റു ചെയ്തതില്‍ കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ. കേരളാപോലീ‍സിന്റെ നടപടി നിരാശാജനകമാണെന്നും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാനുള്ള ശ്രമത്തെ ദോഷകരമായി ബാ‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോടു നിന്നുമാണ് ആം‌വേ ചെയര്‍മാനെയും സംഘത്തേയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

ഉത്പന്നങ്ങള്‍ അവയുടെ യദാര്‍ഥവിലയേക്കാള്‍ പലമടങ്ങ് വിലക്ക് മണിചെയ്യിന്‍ മാതൃകയില്‍ ഉള്ള ശൃംഘലവഴി വിറ്റഴിക്കുന്നതായാണ് ആംവേയ്ക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ ഒന്ന്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ നിരോധന ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുന്ദമംഗലം സ്വദേശിനി വിലാസിനിയടക്കം പലരും ആംവേയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരമാണ് കോഴിക്കോട്, വയനാട് എന്നീ ജിലകളില്‍ ആംവേ മേധാവിയുള്‍പ്പെടെ ഉള്ളവരെ അറസ്റ്റു ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

തട്ടിപ്പ്കേസില്‍ മലയാളി നടി ലീന മരിയ പോള്‍ അറസ്റ്റില്‍

May 29th, 2013

ന്യൂഡെല്‍ഹി: സാമ്പത്തിക തട്ടിപ്പും ആള്‍മാറാട്ടവും ഉള്‍പ്പെടെ നടത്തിയ മലയാളി നടി ലീന മരിയ പോളിനെ (25) ദില്ലിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. മോഹന്‍ ലാല്‍ ഉള്‍പ്പെടെ സൂപ്പര്‍ താര ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ലീന മരിയയും സുഹൃത്തും ചേര്‍ന്ന് ഇരുപത് കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. കനറ ബാങ്കുമായി ബന്ധപ്പെട്ട് 19 കോടി രൂപയാണ് നടിയും സുഹൃത്ത് ബാലാജി എന്ന ശേഖര്‍ റെഡ്ഡിയും തട്ടിച്ചത്. കനറ ബാങ്കില്‍ നിന്നും ജയദീപ് എന്ന പേരില്‍ വ്യാജരേഖ ചമച്ച് ലോണെടുത്ത് മുങ്ങുകയായിരുന്നു. ഇത് കൂടാതെ ആള്‍മാറാട്ടം നടത്തി 76 ലക്ഷത്തിന്റെ തട്ടിപ്പും നടത്തിയിട്ടുണ്ട്. ചെന്നൈയിലെ എഗ്മൂറിലാണ് ലീനയ്ക്കും സുഹൃത്ത് ബാലാജിക്കും എതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുമാസമായി ഒളിവിലായിരുന്ന നടിയെ തമിഴ്‌നാട് സെന്‍‌ട്രല്‍ ക്രൈംബ്രാഞ്ചും ദില്ലി പോലീസും ചേര്‍ന്നാണ് ഡെല്‍ഹിയിലെ വസന്ത് കുഞ്ചിലെ ആംബിയന്‍സ് മാളിനു സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്. നടിയ്ക്കൊപ്പം ഉണ്ടായിരുന്ന അംഗരക്ഷകരും പിടിയിലായി എങ്കിലും കൂട്ടുപ്രതി ബാലാജി ഓടി രക്ഷപ്പെട്ടു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും,ആള്‍മാറാട്ടാം നടത്തിയതിനും,അനുമതിയില്ലാതെ ആയുധം കൈവശം വെച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒന്‍പത് ആഢംബര കാറുകള്‍, 81 വിലകൂടിയ വാച്ചുകള്‍, നാലു തോക്കുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലീനയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകും.

മോഹന്‍ ലാല്‍ നായകനായ റെഡ് ചില്ലീസ്, ജയറാം ചിത്രമായ ഹ്സ്ബന്റ്സ് ഇന്‍ ഗോവ, കോബ്ര, മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളില്‍ ലീന മരിയ അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിലും ലീന സജീവമാണ്. ലീനയുടെ മാതാപിതാക്കള്‍ ഗള്‍ഫിലാണെന്ന് സൂചനയുണ്ട്. ഡെല്‍ഹിയിലെ ആഢംഭര ഫാംഹൌസില്‍ ആയിരുന്നു നടിയും സുഹൃത്തും ഒളിവില്‍ കഴിഞ്ഞിരുന്നത്. മാസം 4 ലക്ഷം രൂപയാണ് ഈ ഫാം ഹൌസിന്റെ വാടക എന്നാണ് റിപ്പോര്‍ട്ടുകള്‍.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം സിനിമാ നടിയും ഉണ്ടായിരുന്നതായി പോലീസ്
Next »Next Page » ആംവേ മേധാവിയുടെ അറസ്റ്റില്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine