മോഡിയുടെ പ്രസ്താവന വൈകല്യത്തിന്റെ ലക്ഷണം : ബൃന്ദ

October 31st, 2012

BRINDA-Karat-epathram

ന്യൂഡൽഹി : കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി ശശി തരൂരിന്റെ പത്നിയെ അപമാനിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാനസിക വൈകല്യത്തിന്റെ ലക്ഷണമാണ് എന്ന് സി. പി. എം. നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീ എന്ന നിലയിലും ഇന്ത്യൻ പൌര എന്ന നിലയിലും താൻ മോഡിയുടെ പ്രസ്താവനയെ പൂർണ്ണമായി അപലപിക്കുന്നു. രോഗാതുരമായ ഒരു മനസ്സിൽ നിന്നു മാത്രമേ ഇത്തരം ഒരു പ്രസ്താവന വരികയുള്ളൂ. ഇവരുടെ ആർ. എസ്. എസ്. പ്രത്യയശാസ്ത്രം പഠിപ്പിച്ചു വിടുന്നതാണോ ഇതൊക്കെ എന്നും ബൃന്ദ ചോദിച്ചു. മോഡിയുടെ പ്രത്യയ ശാസ്ത്രം എന്താണ് എന്ന് ഇപ്പോൾ ലോകം മുഴുവൻ അറിയും. അത് സ്ത്രീ വിരുദ്ധവും, ജന വിരുദ്ധവും, ജനാധിപത്യ വിരുദ്ധവും ആണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ഇത്തരക്കാരെ വെച്ചു പൊറുപ്പിക്കുന്നതിലൂടെ ബി. ജെ. പി. യുടെ നിലപാടും വ്യക്തമായിരിക്കുകയാണ് എന്ന് അവർ ചൂണ്ടിക്കാട്ടി.

ഒരു കോൺഗ്രസ് മന്ത്രി ക്രിക്കറ്റിൽ നിന്നും കോടികൾ ഉണ്ടാക്കുകയും അത് പിടിക്കപ്പെട്ടപ്പോൾ 50 കോടിയുടെ ഉടമയായ സ്ത്രീയുമായി തനിക്ക് ഒരു ബന്ധവുമില്ല എന്ന് പാർലമെന്റിൽ പറയുകയും ചെയ്തു എന്ന് മോഡി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. അപ്പോൾ പിന്നെ 50 കോടിയുടെ ഗേൾഫ്രണ്ടാണോ അവർ എന്നായിരുന്നു മോഡിയുടെ പരിഹാസം.

സുനന്ദാ പുഷ്ക്കർ ക്രിക്കറ്റിൽ നിന്നും കോടികൾ സമ്പാദിച്ചതിനെ തുടർന്നുണ്ടായ വിവാദം 2010ൽ വിദേശ കാര്യ സഹ മന്ത്രി ആയിരുന്ന ശശി തരൂരിന്റെ രാജിയിൽ കലാശിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും അടക്കം 22 കേന്ദ്ര മന്ത്രിമാര്‍ അധികാരമേറ്റു

October 29th, 2012

ministers-kodikkunnil-tharoor-after-oath-taking-ePathram
ന്യൂദല്‍ഹി : കേന്ദ്ര മന്ത്രി സഭ പുന:സംഘടിപ്പിച്ചു. പുതിയതായി സത്യ പ്രതിജ്ഞ ചെയ്ത 22 മന്ത്രിമാരില്‍ കേരള ത്തില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും യഥാക്രമം തൊഴില്‍ വകുപ്പ് സഹ മന്ത്രി ആയും മാനവ ശേഷി വികസന വകുപ്പ് സഹ മന്ത്രി ആയും സ്ഥാനം ഏറ്റെടുത്തു. നില വിലുള്ള മന്ത്രി മാരുടെ വകുപ്പു കളിലും മാറ്റം വരുത്തി മന്ത്രി സഭ യില്‍ വന്‍ അഴിച്ചു പണിയാണ് നടത്തിയത്.

കേരളത്തില്‍ നിന്നുള്ള ഊര്‍ജ്ജ സഹ മന്ത്രി കെ. സി. വേണു ഗോപാല്‍ വ്യോമയാന സഹ മന്ത്രി യായി. മൂന്നു മന്ത്രാലയ ത്തിന്റെ സഹമന്ത്രി ചുമതല കള്‍ ഉണ്ടായിരുന്ന ഇ. അഹമ്മദ്, വയലാര്‍ രവി എന്നിവരുടെ അധികാരം ഒരോ വകുപ്പുകളില്‍ മാത്രമായി ഒതുങ്ങി. കെ. വി.തോമസിന്റെ വകുപ്പു കളില്‍ മാറ്റമില്ല.

മറ്റു മന്ത്രിമാരും വകുപ്പുകളും :

കാബിനറ്റ് മന്ത്രിമാരായി സല്‍മാന്‍ ഖുര്‍ഷിദ് : വിദേശകാര്യം, രഹ്മാന്‍ ഖാന്‍ : ന്യൂനപക്ഷ ക്ഷേമം, വീരപ്പ മൊയിലി : പെട്രോളിയം, ദിനേഷ് പട്ടേല്‍ : ഖനി, അജയ് മാക്കന്‍ : നഗരവി കസനം, അശ്വനി കുമാര്‍ : നിയമ വകുപ്പ്, പള്ളം രാജു : മാനവ ശേഷി വികസന വകുപ്പ്, ഹരീഷ് റാവത്ത് : ജല വിഭവം, ചന്ദ്രേഷ് കുമാരി കഠോരി : സാംസ്കാരികം.

സ്വതന്ത്ര ചുമതല യുള്ള സഹ മന്ത്രി മാരായി ജ്യോതി രാജ സിന്ധ്യ : ഊര്‍ജ്ജം, ചിരഞ്ജീവി : ടൂറിസം, മനീഷ് തിവാരി : വാര്‍ത്താ വിനിമയം, സച്ചിന്‍ പൈലറ്റ് : കമ്പനി കാര്യം, പവന്‍ കുമാര്‍ ബന്‍സാല്‍ : റെയില്‍വ, ജസ്പാല്‍ റെഡ്ഡി : ശാസ്ത്ര സാങ്കേതികം, കമല്‍ നാഥ് : പാര്‍ലമെന്റെറി കാര്യം, കെ. എച്ച്. മുനിയപ്പ : ചെറുകിട വ്യവസായം, ചന്ദ്രേഷ് കുമാരി കഠോരി : സാംസ്ക്കാരികം, ജിതേന്ദ്ര സിംഗ് : കായികം, പുരന്ദേശ്വരി : വാണിജ്യം.

- pma

വായിക്കുക: , ,

1 അഭിപ്രായം »

മൂന്ന് കേന്ദ്ര മന്ത്രിമാര്‍ കൂടി രാജിവെച്ചു

October 27th, 2012

cabinet-minister-ambika-sony-subodh-kanth-ePathram
ന്യൂദല്‍ഹി : മന്ത്രിസഭാ പുന: സംഘടനക്ക് മുന്നോടി യായി മൂന്ന് കേന്ദ്ര മന്ത്രിമാര്‍ കൂടി രാജിവെച്ചു. വാര്‍ത്താ വിതരണ മന്ത്രി അംബികാ സോണി, സമൂഹിക നീതി – ശാക്തീകരണ വകുപ്പ് മന്ത്രി മുകുള്‍ വാസ്‌നിക്ക്, ടൂറിസം വകുപ്പ് മന്ത്രി സുബോധ് കാന്ത് സഹായ് എന്നിവരാണ് ശനിയാഴ്ച രാജി സമര്‍പ്പിച്ചത്. വെള്ളിയാഴ്ച വിദേശ കാര്യമന്ത്രി എസ്. എം. കൃഷ്ണയും രാജി സമര്‍പ്പിച്ചിരുന്നു.

മന്ത്രി സഭാ പുന: സംഘടന യില്‍ മാവേലിക്കര എം. പി. കൊടിക്കുന്നില്‍ സുരേഷ് മന്ത്രിയാകും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ രാജി വച്ചു

October 26th, 2012

foreign-minister-sm-krishna-ePathram
ന്യൂഡല്‍ഹി : വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ രാജിവച്ചു. മന്ത്രി സഭാ പുന:സംഘടനയ്ക്ക് മുന്നോടി ആയിട്ടാണ് രാജി വെച്ചത് എന്നറിയുന്നു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൃഷ്ണയുടെ രാജി പ്രധാനമന്ത്രി സ്വീകരിച്ചു.

പുതു മുഖങ്ങളെയും ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തി ഞായറാഴ്ച മന്ത്രിസഭാ പുന:സംഘടന ഉണ്ടാവും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിതാവിന് കുഞ്ഞിനെ ഈമെയിൽ, ചാറ്റ്, ഫോൺ എന്നിവ വഴി ബന്ധപ്പെടാം എന്ന് ഹൈക്കോടതി

October 25th, 2012

lady-of-justice-epathram

മുംബൈ : വിവാഹ ബന്ധം വേർപെടുത്തിയ തനിക്ക് തന്റെ കുഞ്ഞുമായി ഈമെയിൽ, ചാറ്റ്, വീഡിയോ കോൺഫറൻസിങ്ങ്, ടെലിഫോൺ എന്നിങ്ങനെയുള്ള ആധുനിക വാർത്താവിനിമയ സങ്കേതങ്ങൾ ഉപയോഗിച്ച് ബന്ധപ്പെടാൻ അനുവദിക്കണമെന്ന പിതാവിന്റെ ആവശ്യം ബോംബെ ഹൈക്കോടതി അംഗീകരിച്ചു. നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ഇത്തരം മാർഗ്ഗങ്ങളിലൂടെ തനിക്ക് തന്റെ കുഞ്ഞുമായി ബന്ധം നിലനിർത്തണം എന്നായിരുന്നു പിതാവിന്റെ ആവശ്യം. ഈ ആവശ്യം നേരത്തേ പൂനെ കുടുംബ കോടതി നിരാകരിച്ചിരുന്നു. ഇതിനെതിരെ അപ്പീൽ പോയ ഗാരി സാവെല്ലിനാണ് ബോംബെ ഹൈക്കോടതി അനുകൂല ഉത്തരവ് നൽകിയത്.

സൌദിയിൽ ജോലി ചെയ്യുന്ന തനിക്ക് ബോംബെയിൽ ഉള്ള തന്റെ മുൻ ഭാര്യയോടൊപ്പം കഴിയുന്ന കുഞ്ഞിന്റെ പഠന കാര്യങ്ങളും മറ്റ് പുരോഗതിയും അറിയുവാൻ ആഗ്രഹമുണ്ട് എന്ന സാവെല്ലിന്റെ വാദം കോടതി അംഗീകരിച്ചു. സ്ക്കൂൾ റിപ്പോർട്ടുകളുടെയും മാർക്ക് ലിസ്റ്റുകളുടേയും കോപ്പികൾ ഒരാഴ്ച്ചയ്ക്കകം പിതാവിന് നൽകാൻ കോടതി കുഞ്ഞിന്റെ അമ്മയോട് നിർദ്ദേശിച്ചു. ഇത്തരം എല്ലാ റിപ്പോർട്ടുകളുടേയും കോപ്പികൽ ഇനി മുതൽ കുഞ്ഞിന്റെ അച്ഛനും ഒരു കോപ്പി കോടതി മുൻപാകെയും സമർപ്പിക്കണം. കൂടാതെ റിപ്പോർട്ടുകളുടെ ഒറിജിനൽ പിതാവിന് പരിശോധിക്കാൻ നൽകണം എന്നും കോടതി ഉത്തരവിട്ടു.

കുഞ്ഞിന് പിതാവുമായി വീഡിയോ കോൺഫറൻസിങ്ങ് വഴി സംസാരിക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ സൌകര്യം ഒരുക്കും. കോടതി ഇതിനായി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഇത്തരം ചാറ്റിങ്ങ് വഴി പിതാവുമായുള്ള ആത്മബന്ധം വളർന്നു കഴിഞ്ഞതിന് ശേഷം സ്വതന്ത്രമായി പിതാവിന് കുഞ്ഞുമായി ഈമെയിൽ, ചാറ്റ്, ടെലിഫോൺ, മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ച് ബന്ധപ്പെടാം എന്ന് കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാരായണ മൂർത്തിക്ക് ഹൂവർ മെഡൽ
Next »Next Page » വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ രാജി വച്ചു »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine