എയര്‍ ഇന്ത്യ പിഴ നല്‍കണം :അമേരിക്ക

May 4th, 2012

airindia-epathram
വാഷിങ്ടണ്‍: അമേരിക്കയുടെ ഉപഭോക്തൃനിയമം അനുസരിച്ച് വിമാന യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ എയര്‍ ഇന്ത്യക്കെതിരെ അമേരിക്കന്‍ ഗതാഗതവകുപ്പ് 80,000 ഡോളര്‍ പിഴശിക്ഷ ചുമത്തുന്നു. മോശം സര്‍വീസ് നല്‍കിയതിന്റെ പേരില്‍ നിരവധി തവണ എയര്‍ ഇന്ത്യക്കെതിരെ അമേരിക്കന്‍ പൗരന്‍മാരായ യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിലാണ് യു.എസ്. ഗതാഗതവകുപ്പിന്റെ ഈ കടുത്ത നടപടി. കഴിഞ്ഞ ആഗസ്ത് മാസമാണ് അമേരിക്കയില്‍ പുതിയ ഉപഭോക്തൃനിയമം പാസ്സാക്കിയത്. ഇത്തരത്തിലുള്ള ആദ്യത്തെ സംഭാവമാണ് ഈ പിഴശിക്ഷയെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി റെ ലാഹുഡ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജ്യസഭ: ബിജെപി നേതാവ് അലുവാലിയ തോറ്റു

May 4th, 2012

bjp-epathram

റാഞ്ചി: ജാര്‍ഖണ്ഡില്‍ നിന്ന്‌ രാജ്യസഭ യിലേക്ക്‌ മത്സരിച്ച ബി. ജെ. പി. യുടെ ‍ പ്രതിപക്ഷ ഉപനേതാവായിരുന്ന എസ്‌. എസ്‌. അലുവാലിയ പരാജയപ്പെട്ടു. ഈ പരാജയം ബി. ജെ. പി. ക്ക്‌ കനത്ത തിരിച്ചടിയായി. മൂന്ന്‌ സീറ്റുകളിലേക്ക്‌ നടന്ന മത്സരത്തില്‍ 20 വോട്ട്‌ നേടിയ അലുവാലിയ മൂന്നാം സ്‌ഥാനത്തേക്ക്‌ പിന്തളളപ്പെട്ടൂ. സംസ്‌ഥാനത്തെ 82 അംഗ നിയമ സഭയില്‍ 68 വോട്ട് പോള്‍ ചെയ്‌തതിൽ കോണ്‍ഗ്രസിന്റെ പ്രദീപ്‌ കുമാര്‍ ബാലമുച്ചു 25 വോട്ടും ജെ. എം. എമ്മിന്റെ സഞ്‌ജീവ്‌ കുമാര്‍ 23 വോട്ടും നേടി ഒന്നും രണ്ടും സ്‌ഥാനത്ത്‌ എത്തി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

രൂപയുടെ മൂല്യം നാലു മാസത്തെ താഴ്ന്ന നിലയില്‍

May 3rd, 2012
indian rupee-epathram
മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 53 രൂപയിലും താഴെ എത്തിയതോടെ കഴിഞ്ഞ നാലുമാസത്തെ ഏറ്റവും താഴ്ന്ന നില ബുധനാഴ്ച രേഖപ്പെടുത്തി. 14 ഡിസംബര്‍ 2011-ല്‍ ആണ് ഡോളറുമായി രൂപയ്ക്കുണ്ടായ എക്കാലത്തെയും കുറഞ്ഞ മൂല്യം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഒരു ഡോളറിനു 55 രൂ‍പ എന്ന നിരക്കിയിലേക്ക് ഇടിവുണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ കരുതുന്നത്. ഇന്ത്യയിലേക്ക് പണമയയ്ക്കുന്ന പ്രവാസികളെ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ ഗുണകരമായിതോന്നാമെങ്കിലും രൂപയുടെ മൂല്യ  ശോഷണം രാജ്യത്ത് വില വര്‍ദ്ധനവിനു സാധ്യത വര്‍ദ്ധിപ്പിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തു കളഞ്ഞതൊടെ ഇന്ത്യയില്‍ അടിക്കടി പെട്രോള്‍ വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ജന ജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on രൂപയുടെ മൂല്യം നാലു മാസത്തെ താഴ്ന്ന നിലയില്‍

വരുന്നു തപാല്‍ ബാങ്ക്

May 3rd, 2012

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും നല്ല തപാല്‍ സമ്പ്രദായം ഇന്ത്യയിലെതാണ്. മേല്‍വിലാസക്കാരനെ തേടിച്ചെന്നു തപാല്‍ ഉരുപ്പിടി കയ്യോടെ ഏല്‍പ്പിക്കുന്ന രീതി മറ്റെവിടെയും ഇല്ല. പതിനായിരക്കണക്കിനു പേരാണ് തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ലോകം ഏറെ മാറി. സാങ്കേതിക വിദ്യ എല്ലാവരുടെ അരികിലും എത്തിയതോടെ തപാല്‍ സമ്പ്രദായത്തെ മറക്കാന്‍ തുടങ്ങി കാലത്തിനുസരിച്ച്  കോലം മാറിയില്ലെങ്കില്‍ ഇനി നിലനില്‍പ്പില്ല എന്ന് മനസിലാക്കിയ തപാല്‍ വകുപ്പ്‌ ബാങ്ക് തുടങ്ങുന്നു. റിസര്‍വ്‌ ബാങ്കിന്റെ അംഗീകാരം കിട്ടിയാല്‍ ‘പോസ്റ്റ്‌ ഓഫ് ബാങ്ക് ഇന്ത്യ’ യാഥാര്‍ത്യമാകും. ഇപ്പോള്‍ തന്നെ കത്തിടപാടുകള്‍ കുറഞ്ഞു വരികയും അപേക്ഷകളും മറ്റും ഓണ്‍ ലൈന്‍ വഴി കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിച്ച് വരുന്നതിനാല്‍ പരമ്പരാഗതമായി സ്വീകരിച്ചു പോരുന്ന വഴി മാറി ചിന്തിക്കാന്‍ തപാല്‍ വകുപ്പും ആലോചിച്ചു. വിവിധോദ്ദേശപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തപാലാപ്പീസ് പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ തപാല്‍ വകുപ്പ്‌ ശ്രമിക്കുന്നത്. തപാല്‍ ബാങ്കിംഗ് വരുന്നതോടെ ടെലെഫോണ്‍, വിദ്യുച്ഛക്തി, ടാക്സ്‌, ഫൈന്‍ എന്നിവ നേരിട്ട് അക്കൌണ്ടില്‍ നിന്നും കൈമാറാന്‍ കഴിയും അതോടെ ബില്ലടക്കാന്‍ കെ. എസ്. ഇ. ബി ഓഫീസിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന അവസ്ഥ മാറും ഇത്തരത്തില്‍ നിരവധി ഗുണകരമായ ഉപയോഗങ്ങള്‍ക്ക് തപാല്‍ ബാങ്കിനെ പ്രയോജനപ്പെടുത്താം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on വരുന്നു തപാല്‍ ബാങ്ക്

സുരക്ഷാ ഭീഷണി മായാവതി പ്രധാനമന്ത്രിക്കു കത്തയച്ചു

May 3rd, 2012

/mayawati-epathram

ലക്നൌ: കൂടുതല്‍ സുരക്ഷ ഏര്‍പെടുത്തണം എന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി പ്രധാനമന്ത്രിക്ക് കത്തയച്ചു. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത സാഹചര്യത്തില്‍ തന്റെ ജീവന് ജീവന് ഭീഷണിയുണ്ടെന്നും, കൂടാതെ തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റില്‍ തന്റെ പേരും ഉണ്ടെന്നും അതിനാല്‍ എസ്പിജി സംരക്ഷണം നല്‍കണമെന്നുമാണ് മായാവതി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഖിലേഷ് യാദവ് അധികാരത്തിലേറിയ ഉടനെ മായാവതിയുടെ സുരക്ഷ വെട്ടിക്കുറച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തമിഴ്നാടിന് മുഴുവൻ വൈദ്യുതിയും നൽകാൻ ആലോചന
Next »Next Page » വരുന്നു തപാല്‍ ബാങ്ക് »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine