പതിനേഴുകാരിയെ സംഘം ചേര്‍ന്ന്‌ പീഡിപ്പിച്ചു

January 14th, 2012

teenage girl raped

നാഗ്പൂര്‍ : പുതുവര്‍ഷം ആഘോഷിക്കാന്‍ പോയ പതിനേഴുകാരിയെ പിടിച്ചു കൊണ്ട് പോയി ഒന്‍പതു ദിവസത്തോളം പീഡിപ്പിച്ച 3 പേര്‍ക്ക് എതിരെ പോലീസ്‌ കേസെടുത്തു. നാഗ്പൂരിലെ ഫുതാല ലേക്കില്‍ പുതുവല്‍സര ആഘോഷത്തിനായി ഡിസംബര്‍ 31 ന് രാത്രി പോയ പെണ്‍കുട്ടിയെ ഒരു ചൈനീസ്‌ ഫാസ്റ്റ്‌ ഫുഡ്‌ കടയിലെ ആളാണ്‌ തന്റെ മുറിയിലേക്ക്‌ പിടിച്ചു കൊണ്ടു പോയി പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടിയെ ഇയാളുടെ കൂട്ടാളികളായ രണ്ടു പേര്‍ കൂടി പീഡിപ്പിച്ചു. തുടര്‍ന്ന് ഒന്‍പതു ദിവസം പെണ്‍കുട്ടിയെ പലയിടത്തായി കൊണ്ടുപോയി ഇവര്‍ ഒറ്റയ്ക്കും സംഘമായും പല തവണ പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. മൂന്നു പേര്‍ക്കെതിരെ നാഗ്പൂര്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അതിശൈത്യം : ഉത്തരേന്ത്യയില്‍ മരണം 165

January 14th, 2012

cold-wave-india-epathram

ഫത്തേപ്പൂര്‍ : അതിശൈത്യത്തില്‍ ഉഴലുന്ന ഉത്തരേന്ത്യയില്‍ 6 പേര്‍ കൂടി മരണമടഞ്ഞതോടെ ഈ ശീതകാലത്തെ മരണ സംഖ്യ 165 ആയി. ന്യൂഡല്‍ഹിയില്‍ ഇന്നലെ 5.3 ഡിഗ്രി കുറഞ്ഞ താപനില രേഖപ്പെടുത്തിയപ്പോള്‍ കൂടിയ താപനില രേഖപ്പെടുത്തിയത്‌ 18.7 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്. ഉത്തര്‍ പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ ഇന്നലെ രാത്രി മരിച്ചു. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനിലയായ 2 ഡിഗ്രി സെല്‍ഷ്യസ്‌ നജീബബാദ്‌ രേഖപ്പെടുത്തി. കാശ്മീരിലെ കാര്‍ഗില്‍ മൈനസ് 19.6 ഡിഗ്രി ആയിരുന്നു തണുപ്പ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡാം 999 നിരോധനം : സുപ്രീം കോടതി വിശദീകരണം തേടി

January 14th, 2012

dam999-epathram

ന്യൂഡല്‍ഹി : ഡാം 999 എന്ന ചലച്ചിത്രം നിരോധിച്ച നടപടി വിശദീകരിക്കാന്‍ സുപ്രീം കോടതി തമിഴ്‌ നാട് സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഭരണ ഘടന അനുവദിക്കുന്ന മൌലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ സംസ്ഥാനത്തിന് എന്തവകാശം എന്ന് സുപ്രീം കോടതി ചോദ്യം ഉന്നയിച്ചു.

ഇന്ത്യക്ക്‌ ഒരു ഭരണഘടനയാണ് ഉള്ളത് എന്നും സംസ്ഥാനങ്ങള്‍ക്ക്‌ സ്വന്തമായി ഭരണഘടനയൊന്നും ഇല്ല എന്നും സുപ്രീം കോടതി തമിഴ്‌ നാടിനെ ഓര്‍മ്മിപ്പിച്ചു.

മുല്ലപ്പെരിയാര്‍ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഡാം 999 എന്ന ചലച്ചിത്രം തമിഴ്‌ നാട് നിരോധിച്ചത്.

സെന്‍സര്‍ ബോര്‍ഡ്‌ അനുവാദം നല്‍കിയ ഒരു ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്ന് പറയാന്‍ നിങ്ങള്‍ക്ക്‌ എന്ത് അധികാരമാണ് ഉള്ളത് എന്നും സുപ്രീം കോടതി തമിഴ്‌ നാട് അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ ഗുരുകൃഷ്ണ കുമാറിനോട് ചോദിച്ചു.

ഒരു ചിത്രത്തിന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്‌ പ്രദര്‍ശന അനുമതി നല്‍കി കഴിഞ്ഞാല്‍ അത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അധികാരമില്ല എന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യയും

January 14th, 2012

facebook-ban-in-india-epathram

ന്യൂഡല്‍ഹി : ഫേസ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ്, മൈക്രോസോഫ്റ്റ്, യാഹൂ, ഓര്‍ക്കുട്ട്, ബ്ലോഗ്‌സ്പോട്ട് എന്നിങ്ങനെ 21 സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമൂഹത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിനും ഈ വെബ് സൈറ്റുകള്‍ കാരണമാകുന്നു എന്നതിന് മതിയായ തെളിവുകള്‍ ഉണ്ട് എന്ന് സര്‍ക്കാര്‍ ഡല്‍ഹി കോടതിയെ അറിയിച്ചു. ഈ വെബ് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-A, 153-B, 295-A എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്താവുന്നതാണ് എന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ബ്ലോഗ്‌ അടക്കം ഒട്ടേറെ മാദ്ധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയ വിദ്വേഷവും വിഭാഗീയതയും സാമുദായിക സ്പര്‍ദ്ധയും വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള വിവാദങ്ങളും സംവാദങ്ങളും പ്രചരിക്കുന്ന പ്രവണത അടുത്ത കാലത്തായി കണ്ടു വരുന്നത് ഇത്തരം മാദ്ധ്യമങ്ങളുടെ ദൂഷ്യ വശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ മാദ്ധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണം എന്ന വാദത്തിന് ഇത്തരം ദുരുപയോഗങ്ങള്‍ ശക്തി പകരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൂര്യനമാസ്ക്കാര വിവാദം രൂക്ഷമാകുന്നു

January 12th, 2012

sooryanamaskar-epathram

ഭോപ്പാല്‍ : മധ്യപ്രദേശ്‌ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ സൂര്യനമസ്ക്കാരം എന്ന യോഗാസനം കുട്ടികളെ പരിശീലിപ്പിക്കുന്നത് സംബന്ധിച്ച വിവാദം രൂക്ഷമാകുന്നു. ഒരു വശത്ത് നഗരത്തിലെ ഖാസി സൂര്യനമസ്ക്കാരം ചെയ്യുന്നതിന് എതിരെ ഫത്വ പുറപ്പെടുവിച്ചപ്പോള്‍ മറുഭാഗത്ത്‌ സര്‍ക്കാര്‍ പരമാവധി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ലോക റിക്കാര്‍ഡ്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

സൂര്യനമസ്ക്കാരം എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായി ചെയ്യണം എന്നൊന്നും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ കാവി പുതപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും വിദ്യാര്‍ത്ഥികളെ വര്‍ഗ്ഗീയമായി വിഭജിക്കുകയാണ് എന്നും കോണ്ഗ്രസ് നയിക്കുന്ന പ്രതിപക്ഷം ആരോപിക്കുന്നു.

സൂര്യന് കാവി നിറമോ പച്ച നിറമോ അല്ലെന്നും ആരോഗ്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വ്യായാമ മുറ മാത്രമാണ് സൂര്യനമസ്ക്കാരം എന്നുമാണ് അധികൃതരുടെ പക്ഷം. ഇത് താല്പര്യമില്ലാത്തവര്‍ ചെയ്യണം എന്ന് നിര്‍ബന്ധവുമില്ല.

എന്നാല്‍ സൂര്യനെ നമസ്ക്കരിക്കുന്നത് വിഗ്രഹ ആരാധനയ്ക്ക് തുല്യമാണ് എന്നാണ് ഇതിനെതിരെ ഫത്വ ഇറക്കിയ ഖാസി പറയുന്നത്.

സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ ആര്‍. എസ്. എസിന്റെ അജന്‍ഡ നടപ്പിലാക്കുകയാണ് എന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞ വര്ഷം പാഠ്യ പദ്ധതിയില്‍ ഭഗവദ്‌ ഗീതയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശന വിധേയമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ആര്‍. എസ്. എസ്. പ്രസിദ്ധീകരണമായ “ദേവ് പുത്ര” എന്ന മാസിക സര്‍ക്കാര്‍ സ്ക്കൂളുകളില്‍ വിതരണം ചെയ്തതും ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദേശ നിക്ഷേപം : സി.പി.ഐ.(എം) രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കും
Next »Next Page » സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യയും »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine