

- ലിജി അരുണ്‍
വായിക്കുക: കോടതി, നിയമം, മനുഷ്യാവകാശം, വിവാദം

ന്യൂഡല്‍ഹി: ഇറ്റലി വിദേശകാര്യ മന്ത്രി ഗിയുലിയോ ടെര്‍സി ചൊവ്വാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഇറ്റാലിയന്‍ കപ്പലില്‍ നിന്നും മല്‍സ്യതൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ് നടന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രതലത്തിലെ ചര്‍ച്ചകള്‍ തുടരുവാനും പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുവാനുമാണ് ടെര്‍സിയുടെ സന്ദര്‍ശനമെന്ന് ഇന്ത്യയിലെത്തിയ ഇറ്റലി വിദേശകാര്യ സഹമന്ത്രി സ്റ്റീഫന്‍ ഡി മിസ്തുറ പറഞ്ഞു.
‘സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ഞങ്ങള്‍ കാണുന്നത്. ഇതില്‍ ഞങ്ങള്‍ ഏറെ ഖേദം പ്രകടിപ്പിക്കുകയാണ്. കേരളത്തിലെ പാവപ്പെട്ട കുടംബ്ധിലെ രണ്ട് മല്‍സ്യതൊഴിലാളികള്‍ക്കാണ് ജിവന്‍ നഷ്ടപ്പെട്ടത്’ മിസ്തുറ പറഞ്ഞു. അതേസമയം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്ത് അന്താരാഷ്ട്ര സമുദ്ര ഭാഗത്താണ് സംഭവം നടന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും നയതന്ത്രതലത്തിലെ ചര്‍ച്ചകള്‍ തുടരുമെന്നും ഇറ്റലിയില്‍ നിന്നും വിദേശ കാര്യമന്ത്രി ഗിയുലിയോ ടെര്‍സി എത്തിയാല്‍ ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിദേശ കാര്യ സഹമന്ത്രി പ്രണീത് കൗറുമായി മിസ്തുറ കൂടിയാലോചന നടത്തി. നാവികരുടെ കാര്യത്തില്‍ ഇന്ത്യന്‍ നിയമവുമായി മുന്നോട്ടുപോവുമെന്ന് സഹമന്ത്രി പ്രണീത് കൗര്‍ വ്യക്തമാക്കി.
- ന്യൂസ് ഡെസ്ക്
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, കുറ്റകൃത്യം

ന്യൂഡല്‍ഹി: 25 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലക്സി മോചിപ്പിക്കാമെന്ന് കേരള ഹൈകോടതി. മല്‍സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തിലാണ് കപ്പല്‍ കസ്റ്റഡിയില്‍ എടുത്തത്. കുറ്റക്കാരാണെന്ന് കണ്ട് രണ്ടു ഇറ്റാലിയന്‍ നാവിക സുരക്ഷാ സേനാംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ ഈ വിധി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും നടപടികളും കേസിന്റെ തീര്‍പ്പുമായി ബന്ധപ്പെട്ടായിരിക്കുമെന്നും കോടതി അറിയിച്ചു. എന്നാല്‍ കപ്പല്‍ മോചിപ്പിക്കാമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് ജലസ്റ്റിന്റെ കുടുംബം വ്യക്തമാക്കി.
- ന്യൂസ് ഡെസ്ക്
വായിക്കുക: അന്താരാഷ്ട്രം, കുറ്റകൃത്യം, കോടതി

മുംബൈ: ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് വിരമിക്കാന്‍ സമയമായെന്നും ലോകകപ്പ് ക്രിക്കറ്റിനു ശേഷം തന്നെ അദ്ദേഹം വിരമിക്കേണ്ടതായിരുന്നു എന്നും മുന്‍ ക്യാപ്‌റ്റന്‍ കപില്‍ദേവ് അഭിപ്രായപ്പെട്ടു. എല്ലാ കളിക്കാര്‍ക്കും ഒരു സമയമുണ്ട് സച്ചിന്റെ കാര്യത്തില്‍ നല്ല കാലം കഴിഞ്ഞു. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിനു സച്ചിന്‍ നല്‍കിയ സംഭാവന വളരെ വലുതാണ് പക്ഷെ ഓസീസ് പരമ്പരയിലെ മോശം ഫോം കണക്കിലെടുത്താല്‍ സച്ചിനു വിരമിക്കാന്‍ സമയമായി. അദ്ദേഹത്തിന് ഏകദിന ക്രിക്കറ്റില്‍ ഇനി കളിക്കാന്‍ കഴിയില്ലെന്നും ടെസ്‌റ്റ് ക്രിക്കറ്റില്‍ തുടരണമെന്നും കപില്‍ നിര്‍ദേശിച്ചു.
- ന്യൂസ് ഡെസ്ക്

ലക്നോ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കാണ്‍പൂരില്‍ നടത്തിയ റോഡ്ഷോയില്‍ നിരോധനാജ്ഞ ലംഘിച്ചതായി ജില്ലാ ഭരണകൂടം. ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് രാഹുല്‍ റോഡ് ഷോ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. കാണ്‍പൂരിലെ സര്‍ക്യൂട്ട് ഹൌസില്‍ നിന്ന് 20 കിലോമീറ്റര്‍ റോഡ് ഷോ നടത്താനാണ് രാഹുലിന് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ രാഹുല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ഷോ തുടങ്ങി എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ വകവെക്കാതെയാണ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയത് ഇതോടെ നിയമം ലംഘിക്ക പ്പെട്ടിരിക്കയാണ് അതിനാല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം