ഈമെയില്‍ ഭീഷണികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു

September 10th, 2011

delhi-highcourt-bomb-blast-epathram

ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി സ്ഫോടനത്തെ തുടര്‍ന്ന് രംഗത്ത്‌ വന്ന ഈമെയില്‍ ഭീഷണികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. ഇവ വ്യാജമാണോ അതോ ഭീകരവാദികള്‍ അന്വേഷണത്തെ വഴി തെറ്റിക്കുവാന്‍ സ്വീകരിക്കുന്ന തന്ത്രമാണോ എന്നൊക്കെ സംശയങ്ങള്‍ നിലനില്‍ക്കുന്നു. നാല് ഈമെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഉള്ളത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ഒരു കോളേജ്‌ വിദ്യാര്‍ഥി ഹര്‍ക്കത്ത് ഉല്‍ ജിഹാദ്‌ ഇസ്ലാമിക്ക് വേണ്ടി അയച്ച ഈമെയില്‍ സന്ദേശത്തെ തുടര്‍ന്ന് ഇയാളെ പോലീസ്‌ കാശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന് വേണ്ടി ചോട്ടു മിനാനി ആയുഷ്മാന്‍ എന്നയാള്‍ അയച്ചത് എന്ന് പറയപ്പെടുന്ന രണ്ടാമത്തെ ഈമെയില്‍ പശ്ചിമ ബംഗാളില്‍ നിന്നുമാണ് അയച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. അഹമ്മദാബാദ്‌ ആക്രമിക്കപ്പെടും എന്ന ഭീഷണി മുഴക്കിയ മൂന്നാമത്തെ ഈമെയില്‍ മോസ്ക്കൊയില്‍ ഉള്ള ഒരു സെര്‍വര്‍ ഉപയോഗിച്ച് അയച്ചതാണെന്നും കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ചോട്ടു മിനാനി ആയുഷ്മാന്‍ അയച്ച നാലാമത്തെ ഈമെയിലും അഹമ്മദാബാദ്‌ ആക്രമിക്കപ്പെടും എന്ന ഭീഷണി ആവര്‍ത്തിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രിതം : കിരണ്‍ ബേദി

September 10th, 2011

kiran-bedi-epathram

പൂനെ : രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രണത്തിന് വിധേയമാണെന്നും അതിനാല്‍ അഴിമതി അന്വേഷണത്തിന് തികച്ചും സ്വതന്ത്രമായ ഒരു ഏജന്‍സി ആവശ്യമാണെന്നും അണ്ണാ ഹസാരെ സമരത്തിന്റെ മുഖ്യ സൂത്രധാരകരില്‍ ഒരാളായ മുന്‍ ഐ. പി. എസ്. ഉദ്യോഗസ്ഥ കിരണ്‍ ബേദി പറഞ്ഞു. അഴിമതിക്കെതിരെ ഫലപ്രദമായ അന്വേഷണത്തിന് തികച്ചും സ്വതന്ത്രമായ ഒരു ഏജന്‍സി ആവശ്യമാണ്‌. സി.ബി.ഐ. അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രിതമാണ്. കല്‍മാഡി കേസ്‌ പോലുള്ള കേസുകള്‍ തങ്ങള്‍ക്ക് തോന്നുന്ന പോലെ അന്വേഷിക്കുവാന്‍ വേണ്ടി കോണ്ഗ്രസ് സി. ബി. ഐ. യെ ഉപയോഗിക്കുകയാണ് എന്നും ബേദി ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡല്‍ഹിയില്‍ കനത്ത മഴ : ബാലിക കൊല്ലപ്പെട്ടു

September 9th, 2011

delhi-rain-epathram

ന്യൂഡല്‍ഹി : കനത്ത മഴയില്‍ കുളിച്ച ഡല്‍ഹിയില്‍ വെള്ളം പൊങ്ങിയത് മൂലം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെട്ട ശക്തമായ മഴയെ തുടര്‍ന്ന് ഓവുചാലുകള്‍ തടസ്സപ്പെട്ടതാണ് വെള്ളം പൊങ്ങാന്‍ കാരണമായത്‌. നെരാലയിലെ ഒരു ആശുപത്രിയുടെ തകര്‍ന്നു വീണ മതിലിനകത്ത് സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി. ഇതില്‍ ഒരു ബാലിക മരണപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദില്ലിയില്‍ സ്ഫോടനം

September 7th, 2011

delhi-bomb-blast-epathram
ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി വളപ്പില്‍ സ്ഫോടനം. ഹൈക്കോടതിയുടെ ഗേറ്റ് നമ്പര്‍ 5 നു സമീപം രാവിലെ 10:15 ഓടെയാണ് സ്ഫോടനം ഉണ്ടായത്. 11 പേര്‍ കൊല്ലപ്പെട്ടു. 76 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അനേകം പേരുടെ നില ഗുരുതരമാണ്. 200 ഓളം ആളുകള്‍ കോടതിയില്‍ പ്രവേശിക്കുന്നതിനു വേണ്ടിയുള്ള പാസ്‌ ലഭിക്കുന്നതിനു വേണ്ടി ക്യു നിന്നിരുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. ബോംബ്‌ വച്ചിരുന്നത് ഒരു ബ്രീഫ് കേസില്‍ ആണ്. അത്യുഗ്ര ശേഷിയുള്ള സ്ഫോടനം ആണ് നടന്നത്. അഗ്നിശമന സേനയും പോലീസും 3 ആംബുലന്സുകളും സ്ഥലത്തെത്തി. പരിക്കേറ്റവരെ സഫ്ദര്‍ജംഗ്, ആര്‍. എം. എല്‍. ആശുപത്രികളിലേക്ക്‌ കൊണ്ടു പോയി. സ്ഥിതി ഗതികള്‍ വിലയിരുത്തുകയാണ് എന്ന് ആഭ്യന്തര  മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിന് പിന്നില്‍ ആരെന്നു ദില്ലി പോലീസ് ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത ഡല്‍ഹിയില്‍

September 5th, 2011

baingan-bhartha-gm-bt-brinjal-epathram

ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത പാചകം ചെയ്യാന്‍ ഒരുങ്ങുകയാണ് സെപ്റ്റംബര്‍ 6ന് ഡല്‍ഹിയില്‍. ജനിതക മാറ്റം വരുത്തിയ സസ്യ വര്‍ഗ്ഗങ്ങള്‍ക്ക് എതിരെയുള്ള സമരത്തിന്റെ ഏറ്റവും പുതിയ മുഖമാണ് ജനിതക മാറ്റം വരുത്താത്ത സ്വാഭാവിക വഴുതനങ്ങകള്‍ കൊണ്ട് പാചകം ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത എന്ന ഉത്തരേന്ത്യന്‍ വിഭവം.

പ്രശസ്ത പാചക വിദഗ്ദ്ധരും സിനിമാ പ്രവര്‍ത്തകരും മറ്റും ഇതില്‍ പങ്കെടുക്കും എന്നത് കൊണ്ട് വന്‍ ജനാവലിയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

ബയോ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ (Biotechnology Regulatory Authority of India – BRAI) ഇന്ത്യയിലേക്ക്‌ ജനിതകമാറ്റം വരുത്തിയ ഭക്ഷണ പദാര്‍ഥങ്ങളുടെ കടന്നു വരവ് സുഗമമാക്കുന്നതിന് എതിരെയുള്ള 92,000 പേരുടെ പ്രതിഷേധത്തിന്റെ പ്രതീകമായ ഈ ബെയിംഗന്‍ ഭര്‍ത്തയ്ക്ക് എരിവ് കൂടും എന്ന കാര്യം ഏതായാലും ഉറപ്പാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാറിയില്ലെങ്കില്‍ സി.പി.എം നശിക്കുമെന്ന് ബുദ്ധദേവ് പറഞ്ഞതായി വിക്കിലീക്സ്
Next »Next Page » ദില്ലിയില്‍ സ്ഫോടനം »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine