ഭോപ്പാല്‍ വിഷ വാതക ദുരന്ത ബാധിതര്‍ കരിദിനം ആചരിച്ചു

May 12th, 2011

bhopal tragedy victims-epathram

ഭോപ്പാല്‍ : ഭോപ്പാല്‍ വിഷ വാതക ദുരന്ത കേസില്‍ ലഘുവായ ശിക്ഷയുമായി രക്ഷപ്പെട്ടവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന സിബിഐയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതിക്ഷേധ സൂചകമായി ഇന്നലെ ഭോപാലില്‍ കരിദിനം ആചരിച്ചു.

പുനഃപരിശോധനയ്ക്ക് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്കു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു. വിധി വന്നു 14 വര്‍ഷത്തിനു ശേഷമാണു സിബിഐയും സര്‍ക്കാരും കോടതിയെ സമീപിച്ചത്. ഈ കാലതാമസം ന്യായീകരിക്കാന്‍ കഴിയില്ല എന്നതായിരുന്നു കോടതി നിലപാട്.

”ഞങ്ങളുടെ പ്രതീക്ഷ മുഴുവന്‍ കോടതി വിധിയിലായിരുന്നു. എന്നാല്‍ സുപ്രീംകോടതി സംഭവത്തിന്റെ ഗൌരവസ്ഥിതി മനസിലാക്കാത്തതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്”, ദുരന്ത ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലെ അംഗമായ അബ്ദുല്‍  ജബ്ബാര്‍ പറഞ്ഞു. യാതൊരു നീതിയോ നഷ്ടപരിഹാരമോ ദുരന്ത ബാധിതര്‍ക്ക് ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസ് ഫയല്‍ ചെയ്യാന്‍ താമസം വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി കടുത്ത ശിക്ഷാവിധികള്‍ സ്വീകരിക്കും എന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് എന്ന് ജബ്ബാര്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് നീതിക്ക് വേണ്ടി കരിദിനം ആചരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നോയിഡയിലെ കര്‍ഷക സമരം വ്യാപിക്കുന്നു

May 10th, 2011

നോയിഡ : നോയിഡയില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കര്‍ഷക സമരത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. സമരം സമീപ പ്രദേശ ങ്ങളിലേക്കും വ്യാപിക്കുകയാണ്. യമുന എക്സ്പ്രസ്സ് വേയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കൂടുതല്‍ നഷ്ട പരിഹാരം വേണമെന്നും, പുനരധിവാസ സൌകര്യങ്ങള്‍ ഒരുക്കണമെന്നും കര്‍ഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ജനുവരിയില്‍ സമരം ആരംഭിച്ചു.

കഴിഞ്ഞ ആഴ്ച, പ്രദേശത്ത് സര്‍വ്വേ ജോലികള്‍ക്കായി വന്ന ചില റോഡ് ട്രാന്‍സ്പോര്‍ട് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ തടഞ്ഞു വെച്ചു. തുടര്‍ന്ന് പോലീസും പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി. എ. സി.) യും പ്രദേശത്തെത്തി ഉദ്യോഗസ്ഥരെ മോചിപ്പിക്കുവാനായി ശ്രമിച്ചു. ഇതോടെ സമരം സംഘര്‍ഷത്തിനു വഴി മാറി. കല്ലും വടികളുമായി നില കൊണ്ട കര്‍ഷകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് വെടിവെപ്പ് നടത്തുകയും ചെയ്തു. പോലീസും കര്‍ഷകരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ജില്ലാ മജിസ്ട്രേറ്റിന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.

സംഘര്‍ഷത്തില്‍  ഇതു വരെ രണ്ടു പോലീസുകാരും രണ്ടു കര്‍ഷകരുമാണ് കൊല്ലപ്പെട്ടത്. കര്‍ഷകര്‍ തടഞ്ഞു വെച്ച ഉദ്യോഗസ്ഥരെ പോലീസും പി. എ. സി. യും ചേര്‍ന്ന് രക്ഷപ്പെടുത്തി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോയിഡയില്‍ സംഘര്‍ഷം രൂക്ഷം

May 10th, 2011

noida-farmers-epathram

നോയിഡ: യമുന എക്‌സ്പ്രസ് വേയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗൗതംബുദ്ധ് നഗര്‍ ജില്ലയിലെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം രൂക്ഷമായി തുടരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ തുടങ്ങിയ പ്രക്ഷോഭം മഥുര, ആഗ്ര എന്നിവിടങ്ങളിലേക്ക് പടര്‍ന്നു കഴിഞ്ഞു. നോയിഡയിലേക്ക് കടക്കാന്‍ ശ്രമിച്ച ബി.ജെ.പി. നേതാവ്‌ രാജ്‌നാഥ്‌ സിംഗ്‌, സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ ശിവപാല്‍ സിംഗ്‌ യാദവ്‌, മോഹന്‍സിംഗ്‌ എന്നിവരെയും മറ്റു നൂറോളം പാര്‍ട്ടി പ്രവര്‍ത്തകരെയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തു മാറ്റി. പ്രക്ഷോഭത്തില്‍ ഇത് വരെ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

തുഛമായ വിലയ്ക്ക് കര്‍ഷകരുടെ കയ്യില്‍ നിന്ന് ഭൂമി വാങ്ങി അത് വിപണി വിലയേക്കാള്‍ കൂടിയ തുകയ്ക്ക് സ്വകാര്യസംരംഭങ്ങള്‍ക്കു സര്‍ക്കാര്‍ മറിച്ചു വില്‍ക്കുകയായിരുന്നു എന്നാണ് സമരം നടത്തുന്നവര്‍ ആരോപിക്കുന്നത്. മായാവതിയുടെ അത്യാര്‍ത്തിയാണു സംഘര്‍ഷങ്ങള്‍ക്കു കാരണമെന്നും ജനങ്ങളെ തോക്ക് ചൂണ്ടി നിര്‍ത്തിയാണ് അവരുടെ കയ്യില്‍ നിന്ന് ഭൂമി വാങ്ങിയതെന്നും  കോണ്‍ഗ്രസ് ആരോപിക്കുന്നു .

കര്‍ഷകര്‍ക്കെതിരെയുള്ള പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ബി ജെ പി തിങ്കളാഴ്ച ഇവിടെ കരിദിനം ആചരിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒരു കോടിയുടെ അവാര്‍ഡ്‌, മനസാക്ഷിക്കെതിരെ :ഹസാരെ

May 7th, 2011

anna-hazare-epathram

മുംബൈ: അഴിമതിക്കെതിരെ ലോക്പാല്‍ ബില്ലില്‍ ഭേദഗതികള്‍ വരുത്താന്‍ നിരാഹാര സമരം നടത്തി ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരുടെ ആരാധ്യപുരുഷനായ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ഒരു കോടി രൂപയുടെ പുരസ്കാരം നിരസിച്ചു. ന്യു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാനിങ് ആന്‍ഡ് മാനെജ്മെന്‍റ് (ഐഐപിഎം) ആണ് രവീന്ദ്രനാഥ് ടാഗോറിന്‍റെ പേരിലുളള ഈ സമാധാന പുരസ്കാരം നല്‍കുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടം കണക്കിലെടുത്താണ് അദ്ധേഹത്തിനു ഈ അവാര്‍ഡ് നല്‍കുന്നത് എന്നാണ്  ഐഐപിഎം വക്താക്കള്‍ പറഞ്ഞത്. അവാര്‍ഡ് നിരസിച്ചതില്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ലെന്നും തന്റെ മനസാക്ഷി പ്രകാരം അവാര്‍ഡ് വാങ്ങുന്നില്ല എന്നുമാണ് ഹസാരെ പ്രതികരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൈലറ്റ് സമരം ഒത്തുതീര്‍പ്പില്‍

May 7th, 2011

airindia-epathram

ന്യൂഡല്‍ഹി: ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി നടത്തുന്ന സമരം പിന്‍വലിച്ചു. ഇന്നലെ വൈകിട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം പൈലറ്റുമാരുമായി ചര്‍ച്ച നടത്തി. സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 300 ഓളം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. കോടികളുടെ നഷ്ടമാണ് ഇത് മൂലം എയര്‍ ഇന്ത്യക്ക് വന്നത്.

ശമ്പളവര്‍ധന, എയര്‍ഇന്ത്യയുടെ ദുര്‍ഭരണം, അഴിമതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം, എയര്‍ഇന്ത്യ സി.എം.ഡി. അരവിന്ദ് ജാദവിനെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളാണ് സമരം ചെയ്യുന്ന പൈലറ്റുമാര്‍ മുന്നോട്ടുവെച്ചത്. സമരത്തെ തുടര്‍ന്നു പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ കമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയിരുന്നു. ഇത് പിന്‍വലിക്കുവാനും പൈലറ്റുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും എയര്‍ ഇന്ത്യ മാനേജ്‌മെന്റ് സമ്മതിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇന്നലെ രാത്രി തന്നെ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « ദോര്‍ജി ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തി
Next » — Next Page » ഒരു കോടിയുടെ അവാര്‍ഡ്‌, മനസാക്ഷിക്കെതിരെ :ഹസാരെ »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine