സര്‍ക്കസ്സില്‍ കുട്ടികളെ ഉപയോഗിക്കുന്നതില്‍ സുപ്രീംകോടതി വിലക്ക്‌

April 18th, 2011

supremecourt-epathram

ന്യൂഡല്‍ഹി: സര്‍ക്കസ്‌ കമ്പനികള്‍ ഇനി കുട്ടികളെ ഉപയോഗിച്ചുള്ള പ്രദര്‍ശനങ്ങള്‍ പാടില്ല എന്ന് സുപ്രീംകോടതി അനുശാസിക്കുന്നു. ഇത് സംബന്ധിച്ചുള്ള നിയമം 10 ആഴ്ചയ്ക്കകം നടപ്പിലാക്കാന്‍ സുപ്രീംകോടതി തിങ്കളാഴ്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുക എന്നുള്ള കുട്ടികളുടെ ഭരണ ഘടനാ പരമായ മൌലിക അവകാശത്തെ ലംഘിക്കുന്നതാണ് ഇത്തരത്തിലുള്ള ബാല വേലകള്‍. രാജ്യത്തൊട്ടാകെയുള്ള സര്‍ക്കസ്സ് ട്രൂപ്പുകളില്‍ പരിശോധന നടത്തുവാനും കുട്ടികളെ രക്ഷപ്പെടുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ‌ നിര്‍ദേശം കൊടുക്കുവാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

രക്ഷപ്പെടുത്തുന്ന കുട്ടികളെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ അയയ്ക്കുവാനും, ഏറ്റെടുക്കാന്‍ ആരുമില്ലാത്ത കുട്ടികളെ പുനരധിവസിപ്പിക്കുവാനും വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജധാനി എക്സ്പ്രസ്സില്‍ അഗ്നിബാധ

April 18th, 2011

RAJDHANI EXP TRAIN-epathram

രട്ട്‌ലം : മുംബൈ-ഡല്‍ഹി രാജധാനി എക്‌സ്പ്രസ്  ട്രെയിനില്‍ തീപിടുത്തം. പുലര്‍ച്ചെ രണ്ട് മണിയോടെ മധ്യപ്രദേശിലെ രട്ട്‌ലം ജില്ലയില്‍ വെച്ചാണ് തീപിടുത്തം ഉണ്ടായത്. ആളപായമില്ല. ഭക്ഷണമുണ്ടാക്കുന്ന കോച്ചിനോട് ചേര്‍ന്ന ഭാഗത്താണ് അഗ്നിബാധയുണ്ടായത്. തുടര്‍ന്നു സമീപത്തെ കോച്ചുകളിലേക്കു തീ പടര്‍ന്നു. ഉടന്‍ തന്നെ അഗ്നിശമന യൂണിറ്റുകള്‍ എത്തി തീയണച്ച് വന്‍ദുരന്തം ഒഴിവാക്കി. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചു. ജീവനക്കാര്‍ ഉള്‍പ്പെടെ 900 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മോഹന്‍ദാസ് പൈ ഇന്‍ഫോസില്‍ നിന്നും രാജിവെച്ചു

April 16th, 2011

tv_mohandas_pai-epathram

ഇന്‍ഫോസിസിന്റെ ഡയറക്ടറും എച്ച് ആര്‍ വിഭാഗം മേധാവിയുമായ ടി വി മോഹന്‍ദാസ് പൈ രാജിവച്ചു. ജൂണ്‍ 11ന് നടക്കുന്ന വാര്‍ഷിക പൊതു യോഗത്തോടെ ഇന്‍ഫോസിസ് വിടാനാണ് അദ്ധേഹത്തിന്റെ തീരുമാനം.
ഇന്‍ഫോസിസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് 17 വര്‍ഷമായി കമ്പനിയ്ക്കൊപ്പം ഉള്ള പൈ. ഭാവിയില്‍  കമ്പനിയുടെ സി.ഇ.ഒ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്ന ആളാണ് മോഹന്‍ദാസ് പൈ. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയുടെ ബിസിനസ്‌ തന്ത്രങ്ങളില്‍ പൈ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബോര്‍ഡ്‌ മീറ്റിങ്ങുകളില്‍ ഇവ തുറന്നു പറഞ്ഞ ഇദ്ദേഹത്തിന് സ്ഥാപക പ്രവര്‍ത്തകരില്‍ ചിലരുമായി സ്വരച്ചേര്‍ച്ച ഇല്ലാതെയായി.

അതിനിടെ, കമ്പനിയുടെ സ്ഥാപകരിലൊരാളായ കെ.ദിനേഷ് വിരമിക്കുകയാണ്. ജൂണ്‍ 11ന് ഇദ്ദേഹം ഡയറക്ടര്‍ സ്ഥാനം ഒഴിയും. ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഈ മാസം 30ന് യോഗം ചേരും

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡോ. ബിനായക്‌ സെന്‍ : സുപ്രീം കോടതി ജാമ്യം അനുവദിച്ചു

April 15th, 2011

dr-binayak-sen-epathram

ന്യൂഡല്‍ഹി : രാജ്യദ്രോഹ കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക്‌ സെന്നിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ചു കൊണ്ട് ഛത്തീസ്ഗഢ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഡോ. ബിനായക്‌ സെന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചു കൊണ്ട് ഉത്തരവായത്‌.

നക്സല്‍ അനുഭാവിയാണ് എന്നത് കൊണ്ട് ബിനായക്‌ സെന്‍ രാജ്യദ്രോഹി ആണ് എന്ന് പറയാനാവില്ല എന്ന സുപ്രധാന നിരീക്ഷണം ജാമ്യം അനുവദിച്ചു കൊണ്ട് ഇറക്കിയ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. ഒരാളുടെ കയ്യില്‍ നിന്നും ഗാന്ധിയന്‍ സാഹിത്യം കണ്ടെത്തി എന്നത് കൊണ്ട് അയാള്‍ ഗാന്ധിയന്‍ ആണ് എന്ന് പറയാനാവില്ല. ഡോ. ബിനായക്‌ സെന്‍ നക്സല്‍ അനുഭാവം ഉള്ള ആള്‍ ആയിരിക്കാം. എന്നാല്‍ ഇത് അദ്ദേഹത്തെ രാജ്യദ്രോഹി ആക്കുന്നില്ല. നക്സല്‍ സാഹിത്യം കൈവശം വെച്ച് എന്നത്‌ രാജ്യദ്രോഹത്തിനുള്ള തെളിവല്ല എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

രാജ്യദ്രോഹ കുറ്റം ചാര്ത്താനായി സംസ്ഥാനം ഹാജരാക്കിയ മറ്റു തെളിവുകളും പ്രസക്തമല്ല എന്ന്  കോടതി ചൂണ്ടിക്കാട്ടി.

ഡോ. ബിനായക്‌ സെന്‍ പിയുഷ്‌ ഗുഹ എന്നയാളെ ജയിലില്‍ നിരവധി തവണ സന്ദര്‍ശിക്കുകയും നക്സല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുകയും ചെയ്തു എന്ന പോലീസിന്റെ വാദത്തില്‍ കഴമ്പില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. ജയില്‍ സന്ദര്‍ശകരെ ജയില്‍ അധികൃതര്‍ വിശദമായ സുരക്ഷാ പരിശോധനകള്‍ക്ക്‌ വിധേയമാക്കി മാത്രമാണ് തടവുകാരെ കാണാന്‍ അനുമതി നല്‍കുന്നത്. ജയില്‍ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ ആണ് ഇത്തരം സന്ദര്‍ശനങ്ങള്‍. ആ നിലയ്ക്ക് ജയില്‍ സന്ദര്‍ശനത്തിനിടയില്‍ ഡോ. സെന്‍ നക്സല്‍ രേഖകള്‍ കൈമാറി എന്ന് പറയുന്നത് അംഗീകരിക്കാന്‍ ആവില്ല എന്നും കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹാസാരെ നിരാഹാരം അവസാനിപ്പിച്ചു

April 9th, 2011

anna-hazare-ends-fast-epathram

ന്യൂഡല്‍ഹി : 96 മണിക്കൂര്‍ നീണ്ട നിരാഹാര സത്യാഗ്രഹം ഗാന്ധിയന്‍ പ്രക്ഷോഭകന്‍ അണ്ണാ ഹസാരെ അവസാനിപ്പിച്ചു. അഴിമതി വിരുദ്ധ നിയമം പ്രാബല്യത്തില്‍ വരുത്തും എന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഹസാരെ തന്റെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « ഇത് ജനങ്ങളുടെ വിജയം : അണ്ണാ ഹസാരെ
Next »Next Page » ഡോ. ബിനായക്‌ സെന്‍ : സുപ്രീം കോടതി ജാമ്യം അനുവദിച്ചു »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine