ന്യൂഡല്‍ഹി : മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ അമേരിക്കന്‍ വിധേയത്വം മറ നീക്കി പുറത്തു വന്നു. വിക്കി ലീക്ക്സ് നടത്തിയ പുതിയ വെളിപ്പെടുത്തലിലാണ് ഇന്ത്യയുടെ ആഭ്യന്തര വിദേശ നയങ്ങളില്‍ അമേരിക്ക ചെലുത്തിയ സ്വാധീനത്തിന്റെ പരാമര്‍ശങ്ങള്‍ പുറത്തു വന്നത്.
2006 ലെ കേന്ദ്ര മന്ത്രി സഭാ പുനസംഘടന അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു എന്ന് വിക്കി ലീക്ക്സ് രേഖകള്‍ വെളിപ്പെടുത്തുന്നു. ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസി അമേരിക്കന്‍ സര്‍ക്കാരിന് അയച്ച സന്ദേശങ്ങളാണ് വിക്കി ലീക്ക്സ് പുറത്തു വിട്ടത്.
അമേരിക്കന്‍ വിരുദ്ധനായ മണി ശങ്കര്‍ അയ്യരെ മന്ത്രി സ്ഥാനത്തു നിന്നും നീക്കിയതും അമേരിക്കന്‍ അനുകൂലിയായ മുരളി ദിയോറയെ പെട്രോളിയം മന്ത്രിയായി നിയോഗിച്ചതും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് എന്ന് രേഖകളില്‍ പരാമര്‍ശമുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, അഴിമതി, ആണവം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍