ഗെയിംസ് സുരക്ഷാ വീഴ്ച : ആരോപണം തട്ടിപ്പ്‌

October 1st, 2010

Mike-Duffy-channel-7-epathram

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍ ബോംബും കൊണ്ട് പ്രവേശിച്ചു എന്ന ഒരു ഓസ്ട്രേലിയന്‍ പത്ര പ്രവര്‍ത്തകന്റെ അവകാശ വാദം തട്ടിപ്പാണെന്ന് തെളിയുന്നു. ചാനല്‍ സെവെന്‍ എന്ന ചാനലിന്റെ റിപ്പോട്ടര്‍ ആയ മൈക്ക്‌ ഡഫിയാണ് താന്‍ ഒരു വലിയ സൂട്ട്കേസ്‌ നിറയെ സ്ഫോടക വസ്തുക്കളുമായി ഒരു പോലീസുകാരനാലും പരിശോധിക്കപ്പെടാതെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രവേശന കവാടത്തിലൂടെ അകത്തു കടന്നു എന്ന് അവകാശപ്പെട്ടത്. എന്നാല്‍ ഇയാള്‍ ഒട്ടേറെ വീഡിയോ രംഗങ്ങള്‍ സമര്‍ത്ഥമായി കോര്‍ത്തിണക്കി വ്യാജമായ വാര്‍ത്ത സൃഷ്ടിക്കുകയാണ് ചെയ്തത് എന്ന് ഓസ്ട്രേലിയന്‍ ബ്രോഡ്‌കാസ്റ്റിംഗ് കൊര്‍പ്പോറെയ്ഷന്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു.

ഇയാള്‍ കൊണ്ട് പോയ പെട്ടിയില്‍ സ്ഫോടക വസ്തുക്കള്‍ ഇല്ലായിരുന്നു. സ്ഫോടക വസ്തുക്കള്‍ ഇട്ടു കൊണ്ട് പോകാവുന്ന പെട്ടി എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിദഗ്ദ്ധമായി വാക്കുകള്‍ ഉപയോഗിച്ച് ഇയാള്‍ ലോകത്തെ കബളിപ്പിക്കുകയായിരുന്നു. മാത്രമല്ല ഇയാള്‍ പരിശോധന ഇല്ലാതെ പോലീസ്‌ സുരക്ഷ ഭേദിച്ച് അകത്തു കയറി എന്ന് പറയുന്നത് ഗതാഗതം നിയന്ത്രിക്കാനായി റോഡില്‍ വെച്ച പോലീസ്‌ അതിര്‍ത്തി മാത്രമായിരുന്നു എന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇതിലൂടെ ആര്‍ക്കും പരിശോധന ഇല്ലാതെ കടക്കുവാന്‍ കഴിയും. ഇവിടെ നിന്നും ഏറെ അകലെയാണ് ഗെയിംസ് വേദിയിലേക്കുള്ള പ്രവേശന കവാടം.

വീണ്ടും ഒട്ടേറെ കൃത്രിമത്വങ്ങള്‍ വീഡിയോയില്‍ എഡിറ്റിംഗ് വഴി ചെയ്തിട്ടുണ്ട് എന്നും വെബ്സൈറ്റില്‍ ലഭ്യമായ വീഡിയോ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മെക്സിക്കോ ഉരുള്‍പൊട്ടലില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു

September 30th, 2010

mexico-landslide-epathram

മെക്സിക്കോ സിറ്റി : കനത്ത മഴയെ തുടര്‍ന്ന് നടന്ന ഉരുള്‍ പൊട്ടലില്‍ മെക്സിക്കോയില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. മുന്നൂറോളം വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടു പോയതായി അധികൃതര്‍ അറിയിച്ചു. ഒവക്സാക്ക സംസ്ഥാനത്ത് ഒരു മലയിടിഞ്ഞതാണ് ഇത്രയേറെ പേര്‍ മരിക്കാന്‍ ഇടയായത്. സൈനികരും ദുരിതാശ്വാസ പ്രവര്‍ത്തകരും സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട് എന്ന് പ്രസിഡണ്ട് ഫെലിപ് കാല്‍ദേറോണ്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറോം ഷര്‍മിളയുടെ ആരോഗ്യനില ഗുരുതരം

September 25th, 2010
irom-chanu-sharmila-epathram
ഇംഫാല്‍ : പത്തു വര്‍ഷത്തോളമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂരിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷാനു ഷര്‍മിളയുടെ ആരോഗ്യ നില വഷളായി. മൂക്കിലൂടെ കുഴല്‍ ഇട്ടാണ് ഭക്ഷണം നല്‍കി വരുന്നത്. മണിപ്പൂരില്‍ സേയുധ സേനയ്ക്ക് സവിശേഷ അധികാരങ്ങള്‍ നല്‍കുന്നതിനെതിരെയും സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ക്കും എതിരെ ആണ് ഷര്‍മിളയുടെ സമരം. നിയമം പിന്‍‌വലിക്കും വരെ സമരം തുടരും എന്നാണ് ഷര്‍മിളയുടെ നിലപാട്.
2000-നവമ്പറില്‍ ആസാം റൈഫിള്‍സ് ഇം‌ഫാലില്‍ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നാണ് ഷര്‍മിള നിരാഹാര സമരം ആരംഭിച്ചത്. വര്‍ഷങ്ങളാ‍യി ഇവര്‍ തുടരുന്ന നിരാഹാര സമരം മൂലം ഇവരുടെ ആരോഗ്യം തീരെ മോശമാണ്.  ആരോഗ്യ സ്ഥിതി വഷളാകുമ്പോള്‍ അറസ്റ്റു ചെയ്തു ആശുപത്രിയില്‍ ആക്കുകയും പിന്നീട് വിട്ടയയ്ക്കുകയുമാണ് പതിവ്. ഇങ്ങനെ നിരവധി തവണ ഇവരെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള രവീന്ദ്ര നാഥ ടാഗോര്‍ പുരസ്കാരം ഇറോം ഷര്‍മിളയ്ക്കാണ് ലഭിച്ചത്. സ്വര്‍ണ്ണ മെഡലും പ്രശസ്തി പത്രവും അമ്പത്തൊന്നു ലക്ഷം രൂപയും അടങ്ങിയതാണ് ഈ പുരസ്കാരം.
എ. എഫ്. എസ്. പി. എ. പിന്‍വലിക്കണം എന്ന ആവശ്യവുമായി ഇറോം ഷാനു ഷര്‍മിള നടത്തി വരുന്ന സത്യഗ്രഹം 10 വര്ഷം പൂര്‍ത്തിയാവുന്ന നവംബര്‍ 2ന് ഇംഫാലില്‍ ഒരു വമ്പിച്ച റാലി നടത്തും എന്ന് സി. പി. ഐ. (എം. എല്‍.) അറിയിച്ചിട്ടുണ്ട്.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ട്രെയിനിടിച്ച് ഏഴ് ആനകള്‍ കൊല്ലപ്പെട്ടു

September 25th, 2010

train-hit-elephants-epathram

പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളിലെ ജല്‍‌പെ‌യ്ഗുരി ജില്ലയില്‍ ബിന്നാഗുരിയില്‍ ചരക്കു തീവണ്ടിയിടിച്ച് ഏഴ്  കാട്ടാനകള്‍ കൊല്ലപ്പെട്ടു. റെയില്‍വേ ട്രാക്ക് കടക്കുകയായിരുന്ന ആനക്കൂട്ട ത്തിലേക്ക് അതിവേഗത്തില്‍ വന്ന ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. മുതിര്‍ന്ന ആനകള്‍ അടക്കം ഉള്ള സംഘം ട്രാക്ക് കടന്നിരുന്നു. എന്നാല്‍ അക്കൂട്ടത്തിലെ രണ്ടു ആനക്കുട്ടികള്‍ ട്രാക്കില്‍ കുടുങ്ങി. അവയെ രക്ഷപ്പെടുത്തുവാന്‍ എത്തിയ ആനകള്‍ക്കാണ് അപകടം പിണഞ്ഞതെന്നും കരുതുന്നു.  ഇടിയുടെ ആഘാതത്തില്‍ അഞ്ച് ആനകള്‍ ഉടനെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് ആനകള്‍ വ്യാഴാഴ്ച രാവിലെയാണ് ചരിഞ്ഞത്. പരിക്കുകളോടെ ഒരാന രക്ഷപ്പെട്ടു.

ആനത്താരയിലൂടെ കടന്നു പോകുന്ന ഈ റെയില്‍ പാളത്തില്‍ മുമ്പും അപകടം ഉണ്ടായിട്ടുണ്ട്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഇതേ പ്രദേശത്ത് ട്രെയിനിടിച്ച് മറ്റൊരു കാട്ടാന കൊല്ലപ്പെട്ടിരുന്നു. ട്രെയിനുകളുടെ വേഗത കുറയ്ക്കണം എന്ന് നിരവധി തവണ വനം വകുപ്പ് റെയില്‍‌വേ അധികൃതരോട് ആവശ്യപ്പെട്ടതാണ്. ബുധനാഴ്ചത്തെ അപകടത്തിന്റെ ആഘാതം ഇത്രയും കൂടുവാന്‍ കാരണം ട്രെയിനിന്റെ അമിത വേഗതായായിരുന്നു. കൂടിയ വേഗതയില്‍ വന്ന വണ്ടിക്ക് ആനക്കൂട്ടത്തെ കണ്ടപ്പോള്‍ പെട്ടെന്ന് നിര്‍ത്തുവാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ പെട്ട ഒരു ആനയെ 200 മീറ്ററോളം വലിച്ചു കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്. റെയില്‍‌വേ യ്ക്കെതിരെ വന്യ മൃഗ സംരക്ഷണ നിയമം അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ഈ മേഖലയില്‍ കുറേ നേരത്തേക്ക് തീവണ്ടി ഗതാഗതം നിര്‍ത്തി വെച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് ആനകളുടെ ശരീരാവശിഷ്ടങ്ങള്‍ ട്രാക്കില്‍ നിന്നും നീക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.ബി.ഐ. തന്നെ ഭീഷണിപ്പെടുത്തി എന്ന് സാക്ഷി

September 24th, 2010

cbi-logo-epathramഅഹമദാബാദ് : സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്ന കേസിലെ ഒരു പ്രധാന സാക്ഷിയായ അസം ഖാന്‍ തന്നെ സി. ബി. ഐ. ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് താന്‍ നേരത്തെ ഈ കേസില്‍ സാക്ഷിമൊഴി നല്‍കിയത്‌ എന്ന് കോടതിയെ അറിയിച്ചു. തനിക്ക്‌ ഈ കേസിനെ കുറിച്ച് ഒന്നും അറിയില്ല. തങ്ങള്‍ പറയുന്നത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ഒരു പ്രമുഖ വ്യവസായിയെ വെടി വെച്ചു കൊന്ന കേസില്‍ തന്നെ ജീവിതകാലം മുഴുവന്‍ ജെയിലില്‍ അടയ്ക്കും എന്ന് സി. ബി. ഐ. തന്നെ ഭീഷണിപ്പെടുത്തി. സി. ബി. ഐ. പറഞ്ഞു തന്ന കഥ ടെലിവിഷന്‍ ചാനലുകളിലും മാധ്യമങ്ങളുടെ മുന്‍പിലും പറയുവാനും തന്നോട് ആവശ്യപ്പെട്ടു എന്നും ഖാന്‍ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോമണ്‍വെല്‍ത്ത് ഗെയിംസ് : നഷ്ടം കളിക്കാര്‍ക്ക്‌ എന്ന് പി. ടി. ഉഷ
Next »Next Page » ട്രെയിനിടിച്ച് ഏഴ് ആനകള്‍ കൊല്ലപ്പെട്ടു »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine