സത്യസായി ബാബയുടെ ആരോഗ്യ സ്ഥിതി വഷളായി

April 5th, 2011

satya-sai-baba-epathram

അനന്തപുര്‍ : ശ്വാസകോശ സംബന്ധമായ നീര്‍ക്കെട്ടുണ്ടായതിനെ തുടര്‍ന്നു പുട്ടപര്‍ത്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യസായി ബാബയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. ബാബ ഇപ്പോഴും വെന്‍റിലേറ്ററില്‍ തന്നെയാണ്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ തുടര്‍ച്ചയായി ഡയാലിസിസിനു വിധേയനായി കൊണ്ടിരിക്കുന്നു.

ന്യൂമോണിയയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും കാരണം മാര്‍ച്ച് 28-നാണ് 85-കാരനായ ബാബയെ പുട്ടപര്‍ത്തി പ്രശാന്തി ഗ്രാമത്തിലെ സത്യസായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന്‌ ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്‌ടര്‍മാര്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം വഷളായിരിക്കുന്നു. ചികിത്സയോടു കാര്യമായി പ്രതികരിക്കുന്നില്ല. ഡോക്‌ടര്‍മാരുടെ സംഘം ആകുന്നതെല്ലാം ചെയ്യുന്നുണ്ട്‌ – മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്‌തമാക്കി. ആരോഗ്യ നില അല്‍പം വഷളാണെങ്കിലും ആശങ്കപ്പെടാനില്ലെന്നാണ്‌ ഇന്നലെ രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്‌. വൈകുന്നേരത്തോടെ സ്‌ഥിതി ഗുരുതരമായി‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സായി ബാബയുടെ ആരോഗ്യ നില ഗുരുതരം

April 5th, 2011

sai-baba-epathram

പുട്ടപര്‍ത്തി : ശ്വാസ കോശ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സായി ബാബയുടെ നില ഗുരുതരമായി തുടരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്രിമ യന്ത്രങ്ങളുടെ സഹായത്താലാണ് ബാബ ഇപ്പോള്‍ ശ്വസിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 85 വയസുള്ള ബാബയെ മാര്‍ച്ച് 28 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ബോഫോഴ്സ് : സി.ബി.ഐ. ചിലവ്‌ കൂട്ടി പറഞ്ഞെന്ന് സൂചന

April 5th, 2011

cbi-logo-big-epathram

ന്യൂഡല്‍ഹി : ബോഫോഴ്സ് കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി ചിലവ് സി. ബി. ഐ. കൂട്ടി പറഞ്ഞു എന്ന് സൂചന. കേസ്‌ അന്വേഷണവുമായി ബന്ധപ്പെട്ടു ഒട്ടാവിയോ ക്വത്രോച്ചിയെ പിടി കൂടാന്‍ 250 കോടി രൂപ ചിലവഴിച്ചു എന്നായിരുന്നു സി. ബി. ഐ. കോടതിയെ ബോധിപ്പിച്ചത്‌. 64 കോടി യുടെ അഴിമതി നടന്നു എന്ന് ആരോപണമുള്ള കേസില്‍ കേസ്‌ അന്വേഷണത്തിനായി 250 കോടി രൂപ ചിലവഴിക്കുന്നത് പാഴ് ചിലവാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ കേസ്‌ കോടതി അവസാനിപ്പിക്കാന്‍ അനുമതി നല്‍കിയത്‌.

എന്നാല്‍ വിവരാവകാശ നിയമം മൂലം നല്‍കിയ ഒരു അപേക്ഷയില്‍ സി. ബി. ഐ. ചിലവാക്കിയത് വെറും 5 കോടി രൂപ മാത്രമാണ് എന്ന് വെളിപ്പെട്ടു. കേസ്‌ അവസാനിപ്പിക്കാന്‍ ആരൊക്കെയോ ചേര്‍ന്ന് നടത്തിയ നാടകമാണ് 250 കോടി രൂപയുടെ കണക്ക് എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കോടതി വിധി ആസകലം തെറ്റായിരുന്നു എന്ന് രാജ്യ സഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിതൃത്വം : എന്‍. ഡി. തിവാരിയുടെ ഡി. എന്‍. എ. പരിശോധന ഹൈദരാബാദില്‍

April 5th, 2011

nd-tiwari-epathram

ന്യൂഡല്‍ഹി : കോണ്ഗ്രസ് നേതാവ്‌ എന്‍. ഡി. തിവാരി തന്റെ അച്ഛന്‍ ആണെന്ന് അവകാശപ്പെട്ട ആളുടെ പരാതി പ്രകാരം തിവാരിയുടെ ഡി. എന്‍. എ. പരിശോധന ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡി. എന്‍. എ., ഫിംഗര്‍ പ്രിന്റിംഗ് ആന്‍ഡ്‌ ഡയഗ്നോസ്റ്റികസ് (Centre for DNA, Fingerprinting and Diagnostics – CDFD) ആവും നടത്തുക എന്ന് സൂചന. പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ഡല്‍ഹി ഹൈക്കോടതി പ്രസ്തുത പരീക്ഷണ ശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി സ്വദേശിയായ രോഹിത്‌ ശേഖര്‍ ആണ് തിവാരി തന്റെ പിതാവാണ് എന്ന് തെളിയിക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. തിവാരി ഇത് നിഷേധിച്ചിട്ടുണ്ട്.

മൂന്നു യുവതികളുമായി ഉള്ള കിടപ്പറ വീഡിയോ രംഗങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് 2009 ഡിസംബറില്‍ തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒരു വ്യാജ പൈലറ്റ്‌ കൂടി പിടിയില്‍

April 5th, 2011

pilot-in-cockpit-epathram

ന്യൂഡല്‍ഹി : വ്യാജ രേഖകള്‍ ചമച്ച് കൊമേഴ്സ്യല്‍ പൈലറ്റ്‌ ലൈസന്‍സുകള്‍ കൈവശമാക്കിയ ഒരാളെ കൂടി ഡല്‍ഹി പോലീസ്‌ ക്രൈംബ്രാഞ്ച് പിടികൂടി. ഇന്‍ഡിഗോ യുടെ വൈമാനികനായ അഭിനവ്‌ കൌശിക് ആണ് പോലീസ്‌ പിടിയില്‍ ആയത്.

ഇതോടെ പിടിയിലായ വ്യാജ വൈമാനികരുടെ എണ്ണം ആറായി. ഇന്‍ഡിഗോ യിലെ പര്മീന്ദര്‍ കൌര്‍ ഗുലാട്ടി, മീനാക്ഷി സെഹ്ഗാല്‍, എയര്‍ ഇന്ത്യ യിലെ ജെ. കെ. വര്‍മ, സ്പൈസ് ജെറ്റിലെ അനൂപ്‌ ചൌധരി, അമിത്‌ മൂന്ദ്ര എന്നിവരാണ് നേരത്തെ പിടിയിലായ വ്യാജന്മാര്‍. കോടതി ഉത്തരവ്‌ സമ്പാദിച്ച മീനാക്ഷിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടില്ല. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ ഇവരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « അഴിമതിക്കെതിരെ മരണം വരെ നിരാഹാരം
Next » — Next Page » പിതൃത്വം : എന്‍. ഡി. തിവാരിയുടെ ഡി. എന്‍. എ. പരിശോധന ഹൈദരാബാദില്‍ »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine