സുകന്യ എവിടെ? രാഹുല്‍ ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്‌

March 4th, 2011

rahul-gandhi-epathram

അലഹബാദ്‌ : തന്നെ കാണാന്‍ അമേഠിയിലെ ഗസ്റ്റ്‌ ഹൌസില്‍ എത്തിയ സുകന്യ എന്ന 24 കാരിയെ രാഹുല്‍ ഗാന്ധിയും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നു പീഡിപ്പിച്ചു എന്ന കേസിന് പുതിയൊരു വഴിത്തിരിവ്‌. 2006 ഡിസംബര്‍ 16ന് നടന്നു എന്ന് പറയപ്പെടുന്ന സംഭവത്തിന്‌ ശേഷം പെണ്‍കുട്ടിയെ കാണാനില്ല എന്ന അലഹബാദ്‌ കോടതിയിലെ കേസില്‍ കാണാതായ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ ഹേബിയസ്‌ കോര്‍പസ്‌ ഉത്തരവ് ഇറക്കണം എന്നാണ് മധ്യപ്രദേശിലെ കിഷോര്‍ എന്ന ഹരജിക്കാരന്റെ ആവശ്യം. ഈ കേസില്‍ കഴിഞ്ഞ ദിവസം കോടതി രാഹുല്‍ ഗാന്ധിയോട് കാണാതായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു നോട്ടീസ്‌ അയച്ചു.

ഇത്തരം ഒരു നോട്ടീസ്‌ അലഹബാദ്‌ ഹൈക്കോടതി അയച്ചത് കേസില്‍ പറഞ്ഞ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എന്നത് ഈ കേസിനെ ഏറെ ഗൌരവം ഉള്ളതാക്കിയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അരുണാ ഷാന്‍ബാഗിന്റെ ദയാവധം : കോടതി വിധി നീട്ടി വെച്ചു

March 3rd, 2011

mercy-killing-epathram

മുംബൈ : 63 കാരിയായ അരുണ ഷാന്‍ബാഗ് കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്. കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന്‍ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്നാണ് അരുണ അബോധാവസ്ഥയില്‍ ആയത്. എന്നാല്‍ ഈ കാര്യം ആശുപത്രി അധികൃതര്‍ മൂടി വെക്കുകയായിരുന്നു. മോഷണ ശ്രമത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു എന്നായിരുന്നു പോലീസ്‌ കേസ്‌. ഒരു ഡോക്ടറുമായി നിശ്ചയിച്ചിരുന്ന അരുണയുടെ വിവാഹത്തിന് തടസം വരാതിരിക്കാനാണ് ബലാല്‍സംഗം ആശുപത്രി അധികൃതര്‍ മറച്ചു വെച്ചത് എന്നായിരുന്നു വിശദീകരണം.

aruna-shanbhag-epathram

ആക്രമണത്തില്‍ മഷ്തിഷ്കം ഭാഗികമായി നശിക്കുകയും ഇവരുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ഉണ്ടായി. നട്ടെല്ലിനും ക്ഷതമേറ്റ അരുണ പിന്നീട് ഇത്രയും നാള്‍ ജീവച്ഛവമായി ആശുപത്രി ജീവനക്കാരുടെ പരിചരണത്തില്‍ കഴിയുകയാണ്.

ഈ അവസ്ഥയിലാണ് എഴുത്തുകാരി പിങ്കി വിരാണി ഇവരെ മരിക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി ഒരു സുഹൃത്ത്‌ എന്ന നിലയില്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. വേദനാ ജനകമായ ഒരു അവസ്ഥയില്‍ നിന്നും ഇവരെ മോചിപ്പിക്കുവാന്‍ ദയാ വധം അനുവദിക്കണം എന്നായിരുന്നു ഹരജി.

എന്നാല്‍ ഒരു പാട് നിയമ ധാര്‍മ്മിക സമസ്യകളാണ് കോടതിക്ക്‌ മുന്‍പില്‍ ഉയര്‍ന്നു വന്നത്.

ജീവിതത്തിന്റെ വിശേഷണം എന്താണ് എന്ന ചോദ്യമാണ് തങ്ങള്‍ കോടതി സമക്ഷം ഉന്നയിക്കുന്നത് എന്ന് പിങ്കിയുടെ അഭിഭാഷക അറിയിച്ചു. ഇത്തരം ഒരു ദയനീയ അവസ്ഥയില്‍ കഴിഞ്ഞ 37 വര്ഷം ജീവിക്കുന്നത് മാന്യമായി ജീവിക്കാനുള്ള അവകാശമായി കാണാന്‍ ആവുമോ എന്നതാണ് ഇവിടത്തെ പ്രശ്നം.

എന്നാല്‍ അരുണയ്ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ തന്റെ ജീവിതം തുടരാനുള്ള അവകാശമുണ്ട് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇത് നിഷേധിക്കുന്നത് ക്രൂരവും മനുഷ്യത്വ രഹിത നടപടിയും ആണ് എന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ ബോധിപ്പിച്ചു.

അരുണയുടെ അവസ്ഥയെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഒരു വിദഗ്ദ്ധ വൈദ്യ സംഘത്തെ കഴിഞ്ഞ മാസം നിയോഗിച്ചിരുന്നു. അരുണയുടെ അവസ്ഥ ലോകത്തില്‍ തന്നെ അപൂര്‍വമായതാണ് എന്നാണ് സംഘം വിലയിരുത്തിയത്. ഈ ഒരു അവസ്ഥയില്‍ ഏറ്റവും അധികം നാള്‍ ജീവിച്ചിരുന്ന വ്യക്തി ഇവരാവാം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തീര്‍ച്ചയായും ഇത് ഒരു പ്രത്യേക കേസായി പരിഗണിക്കാവുന്നതാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

അരുണയെ ഇത്രയും നാള്‍ പരിചരിച്ച ആശുപത്രി ഇനിയും അത് എത്ര കാലം വരെയും തുടരാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 37 വര്‍ഷമായി അരുണയെ പരിചരിക്കുന്ന ആശുപത്രിയിലെ ജീവനക്കാരെക്കാള്‍ ഈ കാര്യത്തില്‍ ആശങ്കപ്പെടാന്‍ പരാതിക്കാരിക്കുള്ള അവകാശത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. രാജ്യത്തെ ആരോഗ്യ രംഗത്ത്‌ ധാര്‍മ്മിക മൂല്യങ്ങള്‍ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞ കോടതി ദയാ വധം പോലുള്ള കാര്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി. ഒരാളെ വക വരുത്താന്‍ അയാളുടെ ബന്ധുക്കളും ധന മോഹിയായ ഒരു ഡോക്ടറും വിചാരിച്ചാല്‍ സാദ്ധ്യമാവുന്ന ദുരവസ്ഥ സംജാതമാവും എന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും എന്ന് പ്രതീക്ഷിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗോധ്ര : 11 പ്രതികള്‍ക്ക്‌ വധശിക്ഷ

March 2nd, 2011

godhra-railway-station-epathram

ഗോധ്ര : പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ സഹായത്തോടെ നടത്തിയ ഭീകരാക്രമണം എന്ന കേസില്‍ വിചാരണ നേരിട്ട പ്രതികളില്‍ 11 പേര്‍ക്ക് അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലെ സെഷന്‍സ്‌ കോടതി വധ ശിക്ഷ വിധിച്ചു. ഗൂഡാലോചന കുറ്റം ആരോപിക്കപ്പെട്ട മറ്റ് 20 പേര്‍ക്ക് ജീവ പര്യന്തം തടവ്‌ ശിക്ഷയും വിധിച്ചിട്ടുണ്ട്.

90 ദിവസത്തിനകം വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.

ഗൂഡാലോചന കുറ്റം ആരോപിക്കപ്പെട്ട 31 പ്രതികള്‍ക്ക്‌ എതിരെ വധ ശിക്ഷ ആയിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ നിന്നും ഇന്ത്യക്കാര്‍ നാട്ടിലെത്തി തുടങ്ങി

February 27th, 2011

Air-India flight from libiya - epathram

ന്യൂഡല്‍ഹി : ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കൊണ്ടുള്ള 2 വിമാനങ്ങള്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാന താവളത്തില്‍ ഇറങ്ങി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ആദ്യത്തെ വിമാനങ്ങളില്‍ മുന്‍ഗണന നല്‍കിയത്. 700ഓളം ഇന്ത്യക്കാരാണ് രണ്ടു വിമാനങ്ങളിലായി ലിബിയയില്‍ നിന്ന് ഡല്‍ഹിയില്‍ തിരിച്ച് എത്തുന്നത്. ഈ വിമാനങ്ങളില്‍ രണ്ടിലും കൂടി നൂറോളം മലയാളികള്‍ ഉണ്ട്. മലയാളികള്‍ക്ക് വേണ്ടിയുള്ള സൌജന്യ താമസ സൌകര്യവും ഭക്ഷണവും കേരള ഹൌസില്‍ ഒരുക്കി. ഇവരെ വിമാന മാര്‍ഗം നാട്ടിലേക്കു എത്തിക്കും.

പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ലിബിയയിലെ അന്താരാഷ്ട്ര വിമാന താവളം അടച്ചു. കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ബെംഗാസിയിലേക്ക് നാവികസേനയുടെ കപ്പലുകളായ ഐ.എന്‍.എസ്. ജലാശ്വ, ഐ.എന്‍.എസ്. മൈസൂര്‍ എന്നിവ തിരിച്ചിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരെ കപ്പല്‍മാര്‍ഗ്ഗം അലക്‌സാന്‍ഡ്രിയയില്‍ എത്തിച്ച് അവിടെ നിന്ന് വിമാനത്തില്‍ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. ഇതുവരെ എല്ലാവരും  സുരക്ഷിതരാണെന്നാണ് വിവരമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ലിബിയയ്ക് എതിരെ ഐക്യ രാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലിനമായ ഗ്ലുകോസ് ഡ്രിപ്പ് : 12 ഗര്‍ഭിണികള്‍ മരിച്ചു

February 26th, 2011

IV Drip-epathram
ജോധ്പൂര്‍: ജോധ്പൂര്‍ ഉമൈദ്‌ ഹോസ്പിറ്റലില്‍ അധികൃതരുടെ അനാസ്ഥ മൂലം അണുബാധയുള്ള ഐ.വി.ഡ്രിപ്പ്  കുത്തിവച്ചതിനെ തുടര്‍ന്ന് 13 സ്ത്രീകള്‍ മരിച്ചു.  കഴിഞ്ഞ ഒരാഴ്ചയില്‍ ഈ ഹോസ്പിറ്റലില്‍ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച സ്ത്രീകള്‍ക്കാണ്, ഏവരെയും ഞെട്ടിച്ച ഈ ദുര്‍വിധി നേരിട്ടത്. തുടര്‍ന്ന് വിശദമായ പരിശോധനയില്‍ അണുബാധയുള്ള ഐ.വി.ഡ്രിപ്പ്  കുത്തിവച്ചതാണ് മരണ കാരണം എന്ന് തെളിവായി എന്ന് ഹോസ്പിടല്‍ അധികാരി ഡോക്ടര്‍ നരേന്ദ്ര ചന്ഗാനി പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായതിനാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഈ കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യക്തമായ അന്വേഷണ റിപ്പോര്‍ട്ട്‌ അനുസരിച്ച് ഇങ്ങനെ ഒരു ദുരന്തത്തിന് വഴി തെളിച്ചവര്‍ക്ക്  മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹലോട്ട് അറിയിച്ചു.

ഇതേസമയം ഹോസ്പിറ്റലിലെ ഓപറേഷന്‍ തിയറ്ററില്‍ അണുബാധ ഉണ്ടെന്നു വിദഗ്ധര്‍ സംശയിക്കുന്നുണ്ട്. ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികളെ ബാധിക്കുന്ന ഒരുതരം ബാക്ടീരിയയായ ‘സൂപ്പര്‍ ബഗ് ‘ ഇവിടെ  കടന്നു കൂടിയിട്ടുണ്ടാവാം എന്നും ഇവര്‍ അഭിപ്പ്രായപ്പെടുന്നു.

തല്ക്കാലം ഇവിടുത്തെ 5 ഓപറേഷന്‍ തിയറ്ററുകളില്‍ 4 എണ്ണം അടച്ചു. വിദഗ്ദ്ധ സമിതി ഓപറേഷന്‍ തിയറ്ററുകളില്‍ നിന്നും തെളിവെടുപ്പുകള്‍ നടത്തികൊണ്ടിരിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page — « Previous « മകരവിളക്ക് നിരോധിക്കണമെന്ന ഇടമറുകിന്റെ ഹര്‍ജി തള്ളി
Next » — Next Page » ലിബിയയില്‍ നിന്നും ഇന്ത്യക്കാര്‍ നാട്ടിലെത്തി തുടങ്ങി »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine