കോമണ്‍വെല്‍ത്ത് ഗെയിംസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു

October 20th, 2010

cbi-logo-epathramന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം സി. ബി. ഐ. ഏറ്റെടുത്തു. സി. ബി. ഐ. യുടെ അഴിമതി വിരുദ്ധ ശാഖയിലെ ഒരു സംഘം ഉദ്യോഗസ്ഥന്‍മാര്‍ ഇന്നലെ സംഘാടക സമിതി ഓഫീസില്‍ എത്തി ഖ്വീന്‍സ്‌ ബാറ്റണ്‍ റിലേ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നടങ്കം കൈവശപ്പെടുത്തി.

ഗെയിംസ് വില്ലേജ്‌ വികസനത്തിന്റെ ചുമതലയുണ്ടായിരുന്ന ഇമാര്‍ എം. ജി. എഫ്. കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡ് പദ്ധതി കാര്യക്ഷമമായി നടത്തിയില്ല എന്ന് ആരോപണമുണ്ട്. കേന്ദ്ര പൊതു മരാമത്ത്‌ വകുപ്പ്‌, ഡല്‍ഹി വികസന അതോറിറ്റി, ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കൌണ്‍സില്‍, പൊതു മരാമത്ത്‌ വകുപ്പ്‌, ഡല്‍ഹി മുനിസിപ്പല്‍ കൊര്‍പ്പോറെയ്ഷന്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. എന്ഫോഴ്സ്മെന്റ്റ്‌, വിജിലന്‍സ്‌ എന്നീ വകുപ്പുകളുമായി സഹകരിച്ചായിരിക്കും സി. ബി. ഐ. അന്വേഷണം നടത്തുക. പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 28ന് മുന്‍പായി ഔദ്യോഗികമായി കേസ്‌ റെജിസ്റ്റര്‍ ചെയ്യും എന്ന് കരുതപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിശ്വാസ വോട്ടെടുപ്പില്‍ യദിയൂരപ്പയ്ക്ക് വീണ്ടും വിജയം

October 16th, 2010

ബംഗളൂരു : യദിയൂരപ്പയുടെ നേതൃത്വത്തില്‍ ഉള്ള കര്‍ണ്ണാടകയിലെ ബി. ജെ. പി. ഗവണ്മെന്റ് ഒരാഴ്ച‌യ്ക്കിടയില്‍ നടന്ന രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിലും വിജയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചിരുന്നു എങ്കിലും ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു വീണ്ടും വോട്ടെടുപ്പ് നടത്തേണ്ടി വന്നത്. തിങ്കളാ‍ഴ്ച നടന്ന വോട്ടെടുപ്പില്‍ സംഭവിച്ച പോലെ തന്നെ ഇത്തവണയും 106 അംഗങ്ങള്‍ സര്‍ക്കാരിനെ അനുകൂലിച്ചപ്പോള്‍ 100 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.

നേരത്തെ സ്പീക്കര്‍ ബൊപ്പയ്യ ചില അംഗങ്ങള്‍ക്ക് അയോഗ്യത കല്പിച്ചിരുന്നു. അയോഗ്യരാ ക്കപ്പെട്ടവരില്‍ ചില അംഗങ്ങള്‍ അതിനെ ചോദ്യം ചെയ്തു കൊണ്ട് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചി രുന്നെങ്കിലും കോടതി അവരുടെ ഹര്‍ജി തള്ളി. ഇതോടെ അവര്‍ക്ക് സഭയില്‍ പ്രവേശിക്കുവാനോ വോട്ടു ചെയ്യുവാനോ സാധ്യമല്ലെന്ന സ്പീക്കറുടെ നിലപാട് താല്‍ക്കാലികമായി ശരി വെയ്ക്കപ്പെട്ടു. എന്നാല്‍ അയോഗ്യ രാക്കപ്പെട്ട അംഗങ്ങള്‍ വീണ്ടും കോടതിയെ സമീപിക്കുവാന്‍ ഉള്ള നീക്കത്തിലാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കളി കഴിഞ്ഞു; ഇനി കാര്യം

October 15th, 2010

cwg-closing-ceremony-epathram

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണതോടെ ഏറെ നാളായി മാറ്റി വെച്ചിരുന്ന അഴിമതി അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. മുന്‍ കോംട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ വി. കെ. ഷുന്ഗ്ളൂ നേതൃത്വം നല്‍കുന്ന ഉന്നത തല സമിതി ഗെയിംസിന്റെ സംഘാടനവും നടത്തിപ്പും സംബന്ധിച്ച വിവിധ വിഷയങ്ങളെ പറ്റി വിശദമായ അന്വേഷണം നടത്തും. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പ്രധാന മന്ത്രിക്ക്‌ സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശം.

ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന് പ്രതിപക്ഷം ഏറെ നാളായി ആവശ്യപ്പെട്ടു വന്നിരുന്നു. സര്‍ക്കാര്‍ പണം ആരെങ്കിലും വഴി മാറി ചിലവഴിച്ചു എന്ന് കാണുന്ന പക്ഷം അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കും എന്ന് കോണ്ഗ്രസ് വക്താവ്‌ മനീഷ്‌ തിവാരി അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗഗന്‍ നരംഗിന് നാലാം സ്വര്‍ണ്ണം

October 10th, 2010

gagan-narang-epathram

ന്യൂഡല്‍ഹി : 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ മല്‍സരത്തില്‍ പുതിയ റെക്കോഡും സ്ഥാപിച്ചു കൊണ്ട് ഇന്ത്യയുടെ ഷൂട്ടിംഗ് താരം ഗഗന്‍ നാരംഗ് നാലാമത് സ്വര്‍ണ്ണ മെഡല്‍ കൂടി നേടി. ഇതോടെ ഇന്ത്യ നേടിയ സ്വര്‍ണ്ണ മെഡലുകളുടെ എണ്ണം ശനിയാഴ്ച 24 ആയി.

സെന്റര്‍ ഫയര്‍ പിസ്റ്റല്‍ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയ്‌ കുമാര്‍ ഹര്‍പ്രീത്‌ സിംഗുമായുള്ള കൂട്ടുകെട്ടില്‍ തന്റെ മൂന്നാമത്‌ സ്വര്‍ണ്ണം നേടി. ഇതോടെ ഷൂട്ടര്മാര്‍ നേടിയ സ്വര്‍ണ്ണത്തിന്റെ എണ്ണം 12 ആയി.

ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത്‌, നര്സിംഗ് പഞ്ചം യാദവ്‌ എന്നിവര്‍ ഓരോ സ്വര്‍ണ്ണം വീതം നേടിയിട്ടുണ്ട്. വനിതകളുടെ ഫൈനലില്‍ സാനിയാ മിര്‍സ ഓസ്ട്രേലിയയുടെ അനസ്തെസിയ റോഡ്യോനോവയുമായി ധീരമായി പൊരുതിയെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

വനിതകളുടെ ഡബിള്‍സില്‍ പക്ഷെ സാനിയ – രുഷ്മി ചക്രവര്‍ത്തി കൂട്ടുകെട്ട് തോല്‍വി ഏറ്റു വാങ്ങി.

നടത്തത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ഇന്ത്യക്ക്‌ ഒരു മെഡല്‍ ലഭിച്ചത് ഹര്മിന്ദര്‍ സിംഗിന് ലഭിച്ച വെങ്കലത്തോടെയാണ്. കവിതാ റാവത്തിനു ലഭിച്ച വെങ്കലം കൂടി കൂട്ടിയാല്‍ അത്ലറ്റിക്സില്‍ ഇന്ത്യക്ക് രണ്ടു മെഡല്‍ ആയി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തമിഴ്‌നാട്ടില്‍ മുന്‍ മന്ത്രി കൊല്ലപ്പെട്ടു

October 8th, 2010

crime-epathram
ചെന്നൈ: തമിഴ്‌നാട്ടിലെ മുന്‍ ടൂറിസം മന്ത്രിയും മുതിര്‍ന്ന എ. ഐ. എ. ഡി. എം. കെ. നേതാവുമായ എ. വെങ്കിടാചലം (56) കൊല്ലപ്പെട്ടു. ഇന്നലെ അര്‍ദ്ധ രാത്രിയില്‍ ആണ് സംഭവം. ഒരു സംഘം അക്രമികള്‍ വെങ്കിടാചലത്തിന്റെ പുതുക്കോട്ട ആലന്തൂരില്‍ ഉള്ള വീട്ടില്‍ കാറില്‍ എത്തി അദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തു കയായിരുന്നു. അക്രമികള്‍ മുഖം മൂടി ധരിച്ചിരുന്നതായി പറയപ്പെടുന്നു. പരിക്കേറ്റ വെങ്കിടാചലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. പ്രകോപിതരായ നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചില വാഹനങ്ങള്‍ കത്തിച്ചു. ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തിനു കാരണമെന്ന് കരുതുന്നു.

2001-ല്‍ ജയലളിത മന്ത്രി സഭയില്‍ ടൂ‍റിസം മന്ത്രിയായിരുന്നു വെങ്കിടാചലം. 1984, 1996, 2001 വര്‍ഷങ്ങളില്‍ നിയമ സഭയിലേക്ക് തിരഞ്ഞെടുക്ക പ്പെട്ടിട്ടുണ്ട്. രണ്ടു തവണ എ. ഐ. എ. ഡി. എം. കെ. ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും ആണ് വിജയിച്ചത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ലളിത് മോഡിക്ക് “ബ്ലൂ” നോട്ടീസ്
Next »Next Page » ഗഗന്‍ നരംഗിന് നാലാം സ്വര്‍ണ്ണം »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine