ലളിത് മോഡിക്ക് “ബ്ലൂ” നോട്ടീസ്

October 8th, 2010

interpol-logo-epathram
ന്യൂഡല്‍ഹി: മുന്‍ ഐ. പി. എല്‍. കമ്മീഷണര്‍ ലളിത് മോഡിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് “ബ്ലൂ” നോട്ടീസ് പുറപ്പെടുവിച്ചു. 20 – 20 ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ അന്വേഷണത്തിന്റെ ഭാഗമാണ് ഇതെന്നാണ് അറിയുന്നത്. ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുവാന്‍ അന്താരാഷ്ട്ര തലത്തില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശത്തെയാണ് “ബ്ലൂ” നോട്ടീസ് എന്ന് പറയുന്നത്. അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളാണ് ഇത് നടപ്പിലാക്കുക. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ ഈ വ്യക്തിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്ത്യയെ അറിയിക്കും.

ഐ. പി. എല്‍. വിവാദവുമായി ബന്ധപ്പെട്ട് ലളിത് മോഡിക്കെതിരെ ആന്വേഷണം നടക്കുകയാണ്. വിവിധ സാമ്പത്തിക ക്രമക്കേടുകള്‍ ഇയാള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഐ. പി. എല്‍. ടീമുകളില്‍ മോഡിക്ക് വന്‍ നിക്ഷേപം ഉണ്ടെന്ന ആരോപണവും നിലവിലുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അഭിഷേക് സിംഗ്‌വിയെ കോണ്‍ഗ്രസ്സ് വക്താവു സ്ഥാനത്തു നിന്നും നീക്കി

October 7th, 2010

ന്യൂഡല്‍ഹി : മനു അഭിഷേക് സിംഗ്‌വിയെ എ. ഐ. സി. സി. വക്താവിന്റെ സ്ഥാനത്തു നിന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നീക്കിയതായി കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു.  കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച അന്യ സംസ്ഥാന ലോട്ടറി ക്കേസില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായതിന്റെ പേരിലാണ് നടപടി.   ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം എ. ഐ. സി. സി. മാധ്യമ വിഭാഗം ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ജനാര്‍ദന്‍ ദ്വിവേദിയാണ് മാധ്യമങ്ങളെ അറിയിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം അന്യ സംസ്ഥാന ലോട്ടറിക്കെതിരെ സി. പി. എമ്മുമായി കൊമ്പു കോര്‍ത്തിരി ക്കുകയായിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശക്തമായ ഒരു രാഷ്ടീയ ആയുധമായി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വം ഇതിനെ ഉയര്‍ത്തി ക്കൊണ്ടു വരികയായിരുന്നു.  ഇതു സംബന്ധിച്ച് കേരളത്തിലുടനീളം ആരോപണങ്ങളും സംവാദങ്ങളും ചൂടു പിടിച്ചിരിക്കുന്ന സമയത്തായിരുന്നു അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടിയുള്ള സിംഗ്‌വിയുടെ രംഗ പ്രവേശം. കോണ്‍ഗ്രസ്സിന്റെ ദേശീയ വക്താവു തന്നെ അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി ഹൈക്കൊടതിയില്‍ ഹാജരായതോടെ ഈ വിവാദത്തില്‍ സി. പി. എമ്മിനെതിരെ ആഞ്ഞടിച്ചിരുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്തിനു തിരിച്ചടിയായി.  തുടര്‍ന്ന് കെ. പി. സി. സി. നേതൃത്വം സിംഗ്‌വി ക്കെതിരെ ഹൈക്കമാന്റിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തല്‍ക്കാലത്തേക്ക്  വക്താവിന്റെ സ്ഥാനത്തു നിന്നും സിംഗ്വിയെ  മാറ്റിയത്. വിഷയം ഇപ്പോള്‍ എ. ഐ. സി. സി. അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കര്‍ണ്ണാടകയില്‍ വിമതര്‍ പിന്തുണ പിന്‍‌വലിച്ചു

October 7th, 2010

ബാംഗ്ലൂര്‍ : കര്‍ണ്ണാടകയില്‍ 19 എം. എല്‍. എ. മാര്‍ മുഖ്യമന്ത്രി യദിയൂരപ്പയുടെ സര്‍ക്കാറിനുള്ള പിന്തുണ പിന്‍‌വലിച്ചു. ഇതോടെ കര്‍ണ്ണാടകയിലെ ബി. ജെ. പി. മന്ത്രിസഭ പ്രതിസന്ധിയിലായി. പിന്തുണ പിന്‍‌വലിച്ചവരില്‍ അടുത്തയിടെ മന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്തവരും ഉള്‍പ്പെടുന്നു. ഒക്ടോബര്‍ 12 നു വൈകീട്ട് അഞ്ചു മണിക്കകം നിയമ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുവാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ ബി. ജെ. പി. നേതൃത്വത്തില്‍ ഉള്ള ഏക മന്ത്രി സഭയാണ് കര്‍ണ്ണാടകയിലേത്. കഴിഞ്ഞ വര്‍ഷം മന്ത്രിസഭയ്ക്ക് പ്രതിസന്ധി ഉണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് ചില മന്ത്രിമാരെ മാറ്റുകയും ചെയ്തു.  ഇവിടെ ഇടയ്കിടെ ഭരണ പ്രതിസന്ധി യുണ്ടാകുന്നത് ബി. ജെ. പി. കേന്ദ്ര നേതൃത്വത്തിനും തലവേദന യായിട്ടുണ്ട്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഒറീസയില്‍ “ആന ദിനം” ആചരിച്ചു

October 6th, 2010

elephant-day-nandankanan-epathram

ഭുവനേശ്വര്‍ : ഒറീസയില്‍ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ “ആന ദിനം” ആചരിച്ചു. ഒക്ടോബര്‍ 2ന് ആരംഭിച്ച “വന്യജീവി വാരം” ആചരണത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച “ആന ദിനം” ആചരിച്ചത്. ആനകളുടെ സംരക്ഷണത്തെ കുറിച്ച് ഉള്ള ബോധ വല്‍ക്കരണം ലക്ഷ്യം വെച്ചായിരുന്നു ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് എന്ന് വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒട്ടേറെ സന്ദര്‍ശകര്‍ നന്ദന്‍ കാനനില്‍ എത്തി “ആന ദിന” ത്തില്‍ പങ്കെടുത്തു.

ഒരു നൂറ്റാണ്ട് മുന്‍പ്‌ 50,000 ത്തിലേറെ ആനകള്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ 2002ല്‍ വെറും 26,400 ആനകള്‍ മാത്രമേ അവശേഷിച്ചുള്ളൂ എന്നാണ് ഔദ്യോഗിക കണക്ക്‌. എന്നാല്‍ 2005ല്‍ നടന്ന ആദ്യത്തെ സമഗ്രമായ കണക്കെടുപ്പില്‍ ഇത് 21300 ആയി കുറഞ്ഞതായി കണ്ടെത്തി.

സംരക്ഷിത വനങ്ങളിലാണ് ഭൂരിഭാഗം ആനകളും കഴിയുന്നതെങ്കിലും വികസന പ്രവര്‍ത്തനങ്ങളും വന ഭൂമി കയ്യേറ്റവും ഇവയുടെ നിലനില്‍പ്പിന് ഭീഷണി ആവുന്നുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലോട്ടറി വിവാദം ഗൌരവമായി കാണുന്നു : ജയന്തി നടരാജന്‍

October 4th, 2010

jayanthi-natarajan-epathram

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് വക്താവ് മനു അഭിഷേക് സിംഗ്‌വി അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ സംഭവം കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വം ഗൌരവത്തോടെയാണ് കാണുന്നതെന്ന് കോണ്‍ഗ്രസ്സ് വക്താവ് ജയന്തി നടരാജന്‍. സിംഗ്‌വിയ്ക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. വിഷയം ഹൈക്കമാന്റ്  അച്ചടക്ക സമിതിക്ക് വിട്ടു. വിഷയം പരിശോധിച്ചു വരികയാണെന്നും അതിനു ശേഷം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഈ വിഷയം പരിശോധിക്കുക എ. കെ. ആന്റണി ഉള്‍പ്പെടുന്ന സമിതി ആയിരിക്കും.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഈ മാസം നടക്കുവാന്‍ ഇരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരു പക്ഷെ ഇടതു പക്ഷത്തെ വലിയ തോതില്‍ പരാജയപ്പെടുത്തുവാന്‍ പോലും ശക്തമായിരുന്നു ലോട്ടറി വിവാദം. എന്നാല്‍  അന്യ സംസ്ഥാന ലോട്ടറി ക്കേസില്‍ അഖിലേന്ത്യാ വക്താവു തന്നെ ഹാജരായത് കോണ്‍ഗ്രസ്സിനു കടുത്ത തിരിച്ചടിയായി മാറി. ലോട്ടറി ക്കേസുമായി ബന്ധപ്പെട്ട് ഇതു വരെ ഇടതു പക്ഷത്തെ കടന്നാക്രമി ക്കുകയായിരുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം ലോട്ടറിക്കാര്‍ക്കു വേണ്ടി സിംഗ്‌വിയുടെ കടന്നു വരവോടെ പ്രതിരോധത്തിലായി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണോജ്ജ്വല തുടക്കം
Next »Next Page » ഒറീസയില്‍ “ആന ദിനം” ആചരിച്ചു »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine