നഗര സൌന്ദര്യത്തിനായി പുറത്താക്കപ്പെട്ടവര്‍ ഇപ്പോഴും തെരുവില്‍

December 13th, 2010

cwg-homeless-slum-dwellers-epathram

ന്യൂഡല്‍ഹി : കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഗെയിംസ് നടക്കുന്ന വേളയില്‍ നഗര സൌന്ദര്യത്തിന് കോട്ടം തട്ടാതിരിക്കുന്നതിനും വേണ്ടി ഗെയിംസ് ഗ്രാമ പരിസരങ്ങളിലെ ചേരികള്‍ കുടി ഒഴിപ്പിച്ച അധികൃതര്‍ കുടി ഒഴിപ്പിക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കാഞ്ഞതിനെ തുടര്‍ന്ന് കുടി ഒഴിപ്പിക്കപ്പെട്ടവരുടെ പിന്തുണയ്ക്കായി സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി.

രണ്ടര ലക്ഷം പേര്ക്കാണ് ഇത്തരത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടത്. ഇവരില്‍ ഏതാണ്ട് അന്‍പതിനായിരം പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ താല്‍ക്കാലിക താമസ സൗകര്യം ഏര്‍പ്പെടുത്തിയത്. തങ്ങളുടെ ചേരികളും, കിടപ്പാടങ്ങളും അതിലെ സാധന സാമഗ്രികള്‍ ഒന്നാകെയും നഷ്ടപ്പെട്ടത് കണ്ടു അമ്പരന്നു നിലവിളിച്ച ആയിരങ്ങളാണ് ഇവര്‍ക്കിടയില്‍ ഉള്ളത്.

താല്‍ക്കാലിക കിടപ്പാടം നല്‍കാമെന്ന് പറഞ്ഞു ലോറികളില്‍ കയറ്റി കൊണ്ട് പോയവരെ നഗരത്തില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെ ഭാവന എന്ന സ്ഥലത്തേക്കാണ് കൊണ്ട് പോയത്‌. നഗര ഹൃദയത്തില്‍ വിവിധ തൊഴിലുകള്‍ ചെയ്തു ഉപജീവനം കഴിച്ച ഇവരുടെ ജീവനോപാധികള്‍ ഇതോടെ ഇല്ലാതായി. പലരും തിരികെ നഗരത്തിലേക്ക് തന്നെ ചേക്കേറി രാത്രി കാലങ്ങളില്‍ തെരുവോരങ്ങളിലും പീടിക തിണ്ണകളിലും കഴിച്ചു കൂട്ടുകയാണ്.

അതി ശൈത്യത്തില്‍ കുടുംബം മുഴുവന്‍ മരിച്ച സ്ത്രീകള്‍ നിരവധിയാണ് ഇവിടെയുള്ളത്. നൂറു കണക്കിന് ആളുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ തണുപ്പില്‍ രോഗം ബാധിച്ചു മരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നഗര സൌന്ദര്യ വല്ക്കരണത്തിനായി കുടി ഒഴിപ്പിക്കപ്പെട്ടവര്‍ ജീവിതോപാധി തേടി തിരികെ നഗരത്തില്‍ എത്തിയതോടെ തലസ്ഥാനത്ത് തെരുവോരങ്ങളില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്‌ എന്ന് ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കര്‍ക്കരെയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നു : ദിഗ് വിജയ്‌

December 11th, 2010

digvijay-singh-epathram

ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ ഭീകര വിരുദ്ധ സേനാ ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് വെളിപ്പെടുത്തി. മുംബൈ ആക്രമണം നടന്ന വേളയില്‍ ഈ കാര്യം വെളിപ്പെടുത്തിയ മുന്‍ ന്യൂനപക്ഷ കാര്യ മന്ത്രി എ. ആര്‍. ആന്തുലെയുടെ പരാമര്‍ശങ്ങളോട് സാമ്യമുള്ളതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍.

മാലേഗാവ്‌ സ്ഫോടന കേസില്‍ താന്‍ നടത്തിയ അന്വേഷണത്തില്‍ പ്രകോപിതരായവര്‍ തന്റെയും തന്റെ കുടുംബത്തിന്റെയും ജീവന് ഭീഷണി ഉയര്‍ത്തുന്നതായി നവംബര്‍ 26ന് വൈകുന്നേരം 7 മണിക്ക് കര്‍ക്കരെ തന്നെ തന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. അതിനു രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് മുംബൈ ഭീകരാക്രമണം തുടങ്ങിയത്.

മുംബൈയില്‍ വെറും ഒരു വിദ്യാര്‍ത്ഥി മാത്രമായിരുന്ന തന്റെ മകന്‍ ദുബായില്‍ പണം കൊയ്യുകയാണ് എന്ന് ഒരു തീവ്ര വലതു പക്ഷ ഹിന്ദു സംഘടനയുടെ മുഖപത്രം എഴുതിയതും തന്നെ ഏറെ വിഷമിപ്പിക്കുന്നതായി കര്‍ക്കരെ പറഞ്ഞു.

രാത്രി കര്‍ക്കരെ കൊല്ലപ്പെട്ട വിവരം അറിഞ്ഞ താന്‍ ആദ്യം കരുതിയത്‌ അവര്‍ കര്‍ക്കരെയെ കൊലപ്പെടുത്തി എന്നാണ്. പിന്നീടാണ് അന്ന് നഗരത്തില്‍ നടന്ന സംഭവ വികാസങ്ങള്‍ താന്‍ അറിഞ്ഞത്.

ഇതേ വിഷയത്തെ പരാമര്‍ശിച്ച് മുന്‍ കേന്ദ്ര മന്ത്രി എ. ആര്‍. ആന്തുലെ കര്‍ക്കരെ “ഭീകരതയുടെയും ഭീകരതയുടെ കൂടെ മറ്റെന്തൊക്കെയുടെയും” ഇരയാണ് എന്ന് പറഞ്ഞത് ഏറെ വിവാദം ആകുകയും അദ്ദേഹത്തിന്റെ രാജിയില്‍ അത് കലാശിക്കുകയും ചെയ്തിരുന്നു.

മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ ഹിന്ദു തീവ്ര വാദികളുടെ പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി അടക്കം മിക്ക ബി. ജെ. പി. നേതാക്കളുടേയും കണ്ണിന് കരടായി മാറിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ആലപ്പ നാളുകള്‍ക്ക് മുന്‍പ്‌ ഇവര്‍ ഹേമന്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിയതും ആരും മറന്നിട്ടില്ല.

കേവലമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇറങ്ങി തിരിച്ച മോഡിയുടെ നിലപാട് അന്ന് എല്ലാവരേയും അമ്പരപ്പിക്കുകയുണ്ടായി. ഹേമന്തിന്റെ വിധവയായ കവിത, മോഡി ഹേമന്തിന്റെ വീട് സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിക്കുകയും തനിക്ക് മോഡിയുടെ സഹായ ധനം വേണ്ട എന്ന് അറിയിക്കുകയും ചെയ്തിരുന്നു.

- ജെ.എസ്.

വായിക്കുക: ,

14 അഭിപ്രായങ്ങള്‍ »

വിമാനക്കൂലിയില്‍ 25% കുറവ്

December 6th, 2010

budget-airlines-india-epathram

ന്യൂഡല്‍ഹി : സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്വകാര്യ വിമാന കമ്പനികള്‍ വിമാന യാത്രാ കൂലിയില്‍ 25 ശതമാനത്തോളം കുറവ് വരുത്താന്‍ നിര്‍ബന്ധിതരായി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുഖ്യനായ ഭരത് ഭൂഷന്‍ സ്വകാര്യ ബജറ്റ്‌ വിമാന കമ്പനികളായ ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്‌, ഗോ എയര്‍ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയെ തുറന്നാണ് യാത്രാക്കൂലിയില്‍ കുറവ്‌ വരുത്താന്‍ തീരുമാനമായത്.

ഇത് പ്രകാരം തിരുവനന്തപുരം – മുംബൈ യാത്രയ്ക്ക് 4,500 മുതല്‍ 16,000 രൂപ വരെയാവും നിരക്ക്. ഡല്‍ഹി – മുംബൈ (5,000 – 10,000), ഡല്‍ഹി – ചെന്നൈ (5,000 – 15,000), ഡല്‍ഹി – ഹൈദരാബാദ് (5,000 – 13,000), മുംബൈ – ചെന്നൈ (3,000 – 12,000) രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കാശ്മീര്‍ വീണ്ടും പുകയുന്നു

December 4th, 2010

kashmir-bus-burning-epathram
ശ്രീനഗര്‍ : ഹുറിയത്ത് നേതാവ്‌ സയിദ്‌ അലി ഷാ ഗീലാനി ആഹ്വാനം ചെയ്ത ബന്ദ് സര്‍ക്കാര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് കാശ്മീര്‍ സംഘര്‍ഷ ഭരിതമായി. ശ്രീനഗറില്‍ ഇന്നലെ ഒരു സ്കൂള്‍ ബസ്‌ അക്രമകാരികള്‍ തീ വെച്ച് നശിപ്പിച്ചു. കുട്ടികളെ മുഴുവന്‍ ഇറക്കിയതിനു ശേഷമാണ് സ്കൂള്‍ ബസിന് തീയിട്ടത്‌. ആര്‍ക്കും അപകടമുള്ളതായി റിപ്പോര്‍ട്ടില്ല. ശ്രീനഗറിലെ രംഗ ബസ്‌ സ്റ്റോപ്പില്‍ വെച്ച് ഗീലാനിയുടെ അനുയായികളാണ് സ്കൂള്‍ ബസ്‌ തടഞ്ഞത്‌ എന്നാണ് സൂചന. 10 അംഗ പാര്‍ലമെന്ററി സംഘം വിഘടന വാദ നേതാക്കളായ യൂസഫ്‌ രാസ ഗിലാനി, ഉമര്‍ ഫാറൂഖ്‌ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ അതേ ദിവസമാണ് ഈ ആക്രമണം നടന്നത് എന്നത് ശ്രദ്ധേയമാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ട്: അന്തിമ വിജ്ഞാപനം ഒരാഴ്ചയ്ക്കകം

December 2nd, 2010

electronic-voting-india-epathram

ന്യൂ ഡല്‍ഹി : 2011 ജനവരിക്കു ശേഷം നടക്കുന്ന തിരഞ്ഞെടൂപ്പു കളില്‍ പ്രവാസി കള്‍ക്ക് വോട്ട് ചെയ്യാവുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ഒരാഴ്ചക്കകം തന്നെ ഇതു സംബന്ധിച്ച ചട്ടങ്ങള്‍ക്ക് നിയമ മന്ത്രാലയം അന്തിമ രൂപം നല്‍കി തിരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിക്കും എന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദര്‍ശിച്ച യു. ഡി. എഫ്. എം. പി. മാര്‍ക്കാണ് മന്ത്രി ഉറപ്പ് നല്‍കിയത്.

വിദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഓണ്‍ ലൈന്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സൗകര്യം നല്‍കും. ഇതിനായി നിയമ ത്തില്‍ ഭേദഗതി വരുത്തും എന്നും മന്ത്രി അറിയിച്ചു. കേരളത്തിന് പുറത്ത്, ഇന്ത്യ യിലെ മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന വര്‍ക്കും  ഓണ്‍ ലൈന്‍ വഴി വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ കഴിയും. പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ പ്രവാസി കളുടെ വോട്ടവകാശം പ്രാവര്‍ത്തിക മാക്കാനുള്ള നടപടികള്‍ ദ്രുതഗതി യില്‍ നടന്നു വരിക യാണ്. ഡിസംബര്‍ അവസാനം തന്നെ ഇതു സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കുന്നതിന് സാധാരണ ക്കാരായ പ്രവാസി കള്‍ നേരിടുന്ന ബുദ്ധിമുട്ട് എം. പി. മാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാട്ടില്‍വന്നു പോകുക ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും എന്നും എം. പി. മാര്‍ ചൂണ്ടി ക്കാട്ടി.  ഈ സാഹചര്യത്തില്‍ എംബസികള്‍ വഴിയോ കോണ്‍സുലേറ്റുകള്‍ വഴിയോ വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ സൗകര്യം വേണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചു. ഓണ്‍ ലൈന്‍ വഴി  വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ സൗകര്യമൊരുക്കുക എന്ന നിര്‍ദേശം ഇതേതുടര്‍ന്ന് ഉയര്‍ന്നുവന്നു. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിത്യാനന്ദയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
Next »Next Page » കാശ്മീര്‍ വീണ്ടും പുകയുന്നു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine