തിരുവനന്തപുരം : കര്‍ണ്ണാടകയില്‍ നിന്നുള്ള ഒരു പോലീസ് സംഘം ഇന്നലെ കേരളത്തില്‍ എത്തിയതോടെ 2008ലെ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പി. ഡി. പി. നേതാവ് അബ്ദുല്‍ നാസര്‍ മദനി ഏതു നിമിഷവും പോലീസ് പിടിയിലാവും എന്നുറപ്പായി. പോലീസ് സംഘം സംസ്ഥാനത്ത് എത്തിയ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഇന്നലെ കൊല്ലം നഗരത്തില്‍ ചെറിയ തോതിലുള്ള സംഘര്‍ഷാവസ്ഥ ഉടലെടുത്തു. നൂറു കണക്കിന് പി. ഡി. പി. പ്രവര്‍ത്തകര്‍ നഗരത്തില്‍ ഒത്തു കൂടുകയും മദനിക്ക് അനുകൂലമായി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. എന്ത് വില കൊടുത്തും മദനിയുടെ അറസ്റ്റ് തങ്ങള്‍ തടയും എന്നായിരുന്നു പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.
കര്‍ണ്ണാടകയില്‍ നിന്നും പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ എത്തിയ സംഘം ഇന്നലെ മദനി തങ്ങുന്ന കൊല്ലം നഗരത്തിലേക്ക് തിരിച്ചു.
ഈ പ്രദേശത്ത് ഏറെ ജന പിന്തുണയുള്ള മദനിയുടെ അറസ്റ്റ് ക്രമ സമാധാന പ്രശ്നങ്ങള്‍ സംജാതമാക്കും എന്ന് ആശങ്കയുണ്ട്. എന്നാല്‍ കര്‍ണ്ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ സാഹചര്യത്തില്‍ മദനിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ എല്ലാ സഹായവും കേരളാ പോലീസ് ബാംഗളൂരില്‍ നിന്നും വന്ന പോലീസ് സംഘത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്.



കൊല്‍ക്കത്ത : പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, മലയാളി താരം ഡെന്‍സണ്‍ ദേവദാസ് എന്ന കളിക്കാരന്‍റെ മികവില്‍ ബംഗാളിന് സന്തോഷ് ട്രോഫി കിരീടം. അറുപത്തി നാലാമത് അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കരുത്തരായ പഞ്ചാബിനെ യാണ് ബംഗാള്‍ ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് മറി കടന്നത്. ബംഗാളിന്‍റെ മുപ്പതാം ദേശീയ കിരീടം ആണിത്. മുന്‍പ് എട്ടു തവണ ചാമ്പ്യന്മാരായ പഞ്ചാബിന്‍റെ പ്രതിരോധത്തെ തകര്‍ത്താണ് ആതിഥേയ രായ വംഗനാടന്‍ കുതിരകള്‍ സന്തോഷ് ട്രോഫി ഉയര്‍ത്തി യത്. കളിയുടെ ആദ്യ പകുതിയില്‍ പഞ്ചാബ് മുന്നിട്ടു നിന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലും രണ്ടാം പകുതിയുടെ എഴുപത്തി എട്ടാം മിനുട്ടി ലുമായി ഡെന്‍സണ്‍ ദേവദാസി ലൂടെ ബംഗാള്‍ വിജയം ഉറപ്പി ക്കുക യായിരുന്നു.

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളുടെ പേരില്‍ ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതമാകും എന്ന് സൂചന. എന്നാല്‍ ഗെയിംസുമായി ബന്ധപ്പെട്ടു അഴിമതി ആരോപണം പരസ്യമായാല്‍ ഉണ്ടാവുന്ന നാണക്കേട് ഒഴിവാക്കാന്‍ ഗെയിംസ് തീരും വരെ കോണ്ഗ്രസ് നേതൃത്വം കാത്തിരിക്കാനാണ് സാധ്യത.
























