ഗുജറാത്ത് : വിവിധ രാജ്യങ്ങളിലെയും ഇന്ത്യയിലെയും വിവിധ സംസ്ഥാനങ്ങളിലെയും പ്രവാചക പ്രകീര്‍ത്തകരെ ഒരേ വേദിയില്‍ കൊണ്ടു വന്നു പുതിയൊരു ചരിത്രം സൃഷ്ടിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനം ഗുജറാത്തിലെ മുസ്ലിം ന്യൂന പക്ഷങ്ങള്‍ക്ക് പുതിയൊരു അനുഭവമായി. കോഴിക്കോട് മര്‍ക്കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ ആഭിമുഖ്യത്തില്‍ ഗുജറാത്തിലെ ഗോണ്ടാലില്‍ നടന്ന പരിപാടിയില്‍ യമന്‍, ഒമാന്‍, മൊറോക്കോ, ലിബിയ, അമേരിക്ക, യു.എ.ഇ, സിറിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രകീര്‍ത്തന ട്രൂപ്പുകളും ആത്മീയ, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കളുമടക്കമുള്ള പ്രവാചക സ്നേഹികളും ഒത്തു കൂടി.
വൈകീട്ട് സൌദി ഇസ്ലാമിക്ക് ഫൌണ്ടേഷന് ഡയറക്ടര്‍ ഡോ: ഉമര്‍ അബ്ദുല്ല കാമില്‍ മക്ക ഉദ്ഘാടനം നിര്‍വഹിച്ചു. സമാധാനവും സ്നേഹവും വിനയവും പഠിപ്പിച്ച പ്രവാചകന്റെ സന്ദേശങ്ങള്‍ പ്രചരിപ്പി ക്കുകയെന്ന ലക്ഷ്യത്തോ ടെയാണു മര്‍ക്കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര് പരിപാടി സംഘടിപ്പിച്ചത്. സുരക്ഷിതത്വ ഭീഷണി നേരിടുന്ന ഗുജറാത്തിലെ ആയിര ക്കണക്കിനു മുസ്ലിം ന്യൂന പക്ഷങ്ങള്‍ക്ക് ആശ്വാസ മായിരുന്നു ഈ വര്‍ഷം മര്‍കസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ്. സയ്യദ് അബ്ദുല്ല അഹ്മദ് അല്‍ബൈതി യമന്‍. ശെയ്ഖ് സഖരിയ ഉമര്‍ മക്കി സിറിയ, ശെയ്ഖ് ഉമര്‍ ഇബ്റാഹീം സിറിയ എന്നീ വിദേശ പ്രതിനിധികള്‍ സംബന്ധിച്ചു. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് മദ് ഹു റസൂല്‍ പ്രഭാഷണം നടത്തി.